Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയുടെ കാഷ് ലെസ് ഇക്കണോമിക്ക് പിന്തുണയുമായി തലസ്ഥാനത്തെ സുരേഷിന്റെ ഓട്ടോ സവാരി; യാത്ര ചെയ്ത ശേഷം സ്വൈപ്പ് ചെയ്താൽ കൂലിയായി; തിരുവനന്തപുരത്തു മാത്രം 14 ഓട്ടോറിക്ഷകൾ സുരേഷിന്റെ മാതൃക സ്വീകരിച്ചു; നോട്ടു പിൻവലിക്കലിന്റെ മാറ്റങ്ങൾ ഇങ്ങനെ

മോദിയുടെ കാഷ് ലെസ് ഇക്കണോമിക്ക് പിന്തുണയുമായി തലസ്ഥാനത്തെ സുരേഷിന്റെ ഓട്ടോ സവാരി; യാത്ര ചെയ്ത ശേഷം സ്വൈപ്പ് ചെയ്താൽ കൂലിയായി; തിരുവനന്തപുരത്തു മാത്രം 14 ഓട്ടോറിക്ഷകൾ സുരേഷിന്റെ മാതൃക സ്വീകരിച്ചു; നോട്ടു പിൻവലിക്കലിന്റെ മാറ്റങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കാഷ് ലെസ് എക്കോണമിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. എല്ലാം അക്കൗണ്ടിലൂടെ. ഇതോടെ സർക്കാരിന് കിട്ടേണ്ട നികുതി കൃത്യമായി കിട്ടും. ഇതിന് വേണ്ടിയാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനം പോലും. പക്ഷേ എങ്ങു നിന്നും വിമർശനങ്ങളാണ് ഉണ്ടായത്. കാർഡിന്റെ സാമ്പത്തികം പാവങ്ങൾക്ക് എങ്ങനെ മനസ്സിലാകുമെന്നതായിരുന്നു ചോദ്യം. ഇതിന് മറുപടിയാണ് തിരുവനന്തപുരത്തെ 14 ഓട്ടോറിക്ഷാക്കാർ.

ഓട്ടോസവാരിക്ക് ഇനി യാത്രക്കാർ കൈയിൽ കാശ് കരുതണ്ട. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എടുക്കും... തലസ്ഥാന നഗരത്തിലെ ജനമൈത്രി ഓട്ടോഡ്രൈവർ സുരേഷിന്റെ ഓട്ടോറിക്ഷയാണ് കാഷ് ലെസ് എക്കണോമിയിലേക്ക് ആദ്യം നീങ്ങിയത്. മോദിയുടെ പ്രഖ്യാപനത്തിന്റെ ആവേശത്തിൽ മോഡേൺ ആയ ഓട്ടോ ഡ്രൈവർ. സുരേഷിന്റെ മാത്രമല്ല, ടെക്‌നോപാർക്ക് മേഖലയിലടക്കം തലസ്ഥാനത്തെ പതിന്നാല് ഓട്ടോറിക്ഷകളിൽ കാർഡ് നൽകിയാൽ യാത്ര ചെയ്യാം. കറൻസിരഹിത കാലം മുന്നിൽ കണ്ട് തലസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാരും ഹൈടെക്ക് ആവുകയാണ്. വെഹിക്കിൾ എസ്.ടി എന്ന സ്വകാര്യ ഏജൻസി എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ചാണ് കറൻസിരഹിത ഓട്ടോസർവീസ് യാഥാർത്ഥ്യമാക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് ആണ് സ്വൈപ്പിംങ് മെഷീൻ നൽകുന്നത്. ഓട്ടോ ഡ്രൈവർക്ക് ഏത് ബാങ്ക് അക്കൗണ്ടുമാവാം.

സുരേഷിന് എസ്.ബി.ഐയിലാണ് അക്കൗണ്ട്. തലസ്ഥാനത്ത് ആർ.സി.സിയിലെ രോഗികൾക്ക് സൗജന്യസേവനം നൽകിയും മറ്റും മാതൃകാപരമായി സർവീസ് നടത്തുന്ന ജനമൈത്രി ഓട്ടോസംഘത്തിന്റെ നേതാവായ പേട്ട സ്വദേശി സുരേഷിന് ഫ്‌ലാഗ്ഷിപ് എന്ന നിലയിലാണ് വെഹിക്കിൾ എസ്.ടി സ്വൈപ്പിങ് മെഷീൻ നൽകിയത്. സുരേഷ് ഇതിന്റെ വില മാസവാടകയായി നൽകിയാൽ മതി. പുതുതായി മെഷീൻ സ്ഥാപിക്കുന്ന ഓട്ടോക്കാർ 6,000 രൂപ മുടക്കണം. ഡിജിറ്റൽ യാത്ര യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് വെഹിക്കിൾ എസ്.ടി പറയുന്നത്. കോഴിക്കോട് നഗരത്തിലും ഇത് നടപ്പാക്കാൻ അവർ ഒരുങ്ങുകയാണ്. ഇനി നഗരവാസികൾ തയ്യാറായാൽ മതി, ഡിജിറ്റൽ യാത്രയ്ക്ക്! ( സുരേഷിന്റെ ഫോൺ: 9526385819)

ഓട്ടോയിൽ മീറ്ററുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടർ സ്‌ക്രീനിൽ യാത്രക്കാർക്ക് സവാരിയുടെ നിരക്ക് കാണാം. കാർഡാണോ കാശാണോ എന്ന് സ്‌ക്രീനിൽ ചോദിക്കും. ഏതും തിരഞ്ഞെടുക്കാം. സവാരിയുടെ ചാ&്വംിഷ;ർജിന് പുറമേ വെഹിക്കിൾ എസ്.ടിക്ക് രണ്ട് രൂപ സർവീസ് ചാർജും നൽകണം. അതും സ്‌ക്രീനിൽ തെളിയും. കാർഡ് ഓപ്ഷൻ എടുത്ത് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്;ത് രണ്ടു തുകയും ചേർത്ത് എന്റർ ചെ്താൽ മതി. തുക എച്ച്.ഡി.എഫ്.സി ബാങ്കിലെ വെഹിക്കിൾ എസ്.ടിയുടെ അക്കൗണ്ടിൽ എത്തും. അവിടെ നിന്ന് സവാരിയുടെ ചാർജ് സുരേഷിന്റെ എസ്.ബി.ഐ അക്കൗണ്ടിൽ എത്തും.

സുതാര്യവും സുരക്ഷിതവുമായ യാത്രയും വെഹിക്കിൾ എസ്.ടി ഉറപ്പു നൽകുന്നു. പോകേണ്ട റൂട്ട് ജി.പി.എസിലൂടെ സ്‌ക്രീനിൽ തെളിയും. ഓട്ടോക്കാരന് വളഞ്ഞ വഴിയേ ചുറ്റിക്കറങ്ങി യാത്രക്കാരനെ വഞ്ചിക്കാനാവില്ല. പൊലീസ് കൺട്രോൾ റൂം, തലസ്ഥാനത്തെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ, അടുത്ത പൊലീസ് സ്റ്റേഷനുകളുടെ നമ്പർ, റോഡ് സഹായ സർവീസ്, ആംബുലൻസ്, ബ്രേക്ക്ഡൗണായാൽ സഹായം എന്നീ അടിയന്തര സേവനങ്ങളും ഇതിൽ ലഭ്യമാകും. പേ ടി.എം പോലെ മറ്റ് ഓൺലൈൻ സർവീസുകളും യാത്രക്കാർക്ക് ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP