Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു സൂര്യ ടിവി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കു തുടങ്ങി; പ്രശ്‌നം വഷളാക്കിയത് ഒത്തുതീർപ്പിനു ശ്രമിക്കാതെ കടുത്ത നടപടികളെടുത്ത മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾ

മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു സൂര്യ ടിവി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കു തുടങ്ങി; പ്രശ്‌നം വഷളാക്കിയത് ഒത്തുതീർപ്പിനു ശ്രമിക്കാതെ കടുത്ത നടപടികളെടുത്ത മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു സൂര്യ ടിവി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഒത്തുതീർപ്പിനു ശ്രമിക്കാതെ കടുത്ത നടപടികളെടുത്ത മാനേജ്‌മെന്റിന്റെ തീരുമാനങ്ങളാണു സമരത്തിലേക്കു നയിച്ചത്.

സൺ നെറ്റ്‌വർക്കിന്റെ കീഴിലുള്ള മലയാളം ചാനലുകളായ സൂര്യ ടിവി, സൂര്യ മ്യൂസിക്, കിരൺ ടിവി, കൊച്ചു ടിവി എന്നിവയിലെ ജീവനക്കാരാണു പണിമുടക്കുന്നത്. ജീവനക്കാർ യൂണിയൻ പ്രവർത്തനം ശക്തമാക്കിയതോടെ അതിനെ ചെറുക്കാൻ മാനേജ്‌മെന്റ് ആരംഭിച്ച സ്ഥലംമാറ്റ നടപടികളും കൂട്ട പിരിച്ചുവിടലും അടക്കമുള്ള നടപടികളാണു കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.

കടുത്ത നടപടികളുടെ പശ്ചാത്തലത്തിൽ കേരള ടെലിവിഷൻ മസ്ദൂർ സംഘിന്റെ (ബിഎംഎസ്) നേതൃത്വത്തിൽ ആദ്യഘട്ട സൂചന പണിമുടക്കു നടത്തിയിരുന്നു. ഇപ്പോൾ അനിശ്ചിതകാല പണിമുടക്കിലേക്കു കാര്യങ്ങൾ എത്തിയിരിക്കുകയാണ്. മിനിമം വേതനം 18,000 രൂപയാക്കുക, കൂട്ടസ്ഥലം മാറ്റം റദ്ദാക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണു ജീവനക്കാർ ഉന്നയിക്കുന്നത്.

ശമ്പളവർദ്ധനവ് അനുവദിക്കാത്ത സൂര്യ ടിവി മാനേജ്മെന്റിനെതിരെ യൂണിയൻ രൂപീകരിച്ച് അവകാശ പോരാട്ടത്തിന് ഇറങ്ങിയ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുമായി മാനേജ്മെന്റ് നേരത്തെ രംഗത്തെത്തിയിരുന്നു. ചാനലിന്റെ പ്രവർത്തനം തടസപ്പെടുത്താത്ത വിധത്തിൽ ന്യായമായ ആവശ്യം ഉന്നയിച്ചാണ് സമരത്തിന് ഇറങ്ങിയതെങ്കിലും പ്രതികാര നടപടിയാണ് മാനേജ്മെന്റിൽ നിന്നും ഉണ്ടാകുന്നതെന്നു തൊഴിലാളികൾ പറഞ്ഞു. മാനേജ്മെന്റിന്റെ പകപോക്കലാണു പ്രശ്‌നങ്ങൾക്കു കാരണമെന്നു ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനെതിരെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നേരത്തെ നൽകിയിരുന്നു. ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നതാണ് കാരണം കാണിക്കലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രധാന ആരോപണം. എന്നാൽ മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ ചർച്ച ചെയ്യാൻ എടുത്ത സമയം ഡ്യൂട്ടി സമയം കഴിഞ്ഞ് ജോലി ചെയ്ത് മാതൃക കാണിക്കുകയാണ് തൊഴിലാളികൾ ചെയ്തിട്ടുള്ളതെന്നും ഈ ആരോപണം നിഷേധിച്ചുകൊണ്ട് ജീവനക്കാർ പറഞ്ഞിരുന്നു. സൂര്യ ടി.വിയിലെ ഒരു പ്രവർത്തനവും ഇന്നുവരെ യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ തടസ്സപ്പെടുത്തിയിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP