Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപ് മലയാളത്തിലേക്കും എത്തുന്നു; ചിത്രം കേരളത്തിലെത്തിക്കുന്നത് മമ്മൂട്ടിയുടെ നിർബന്ധത്തിന്

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപ് മലയാളത്തിലേക്കും എത്തുന്നു; ചിത്രം കേരളത്തിലെത്തിക്കുന്നത്  മമ്മൂട്ടിയുടെ നിർബന്ധത്തിന്

ർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപ് മലയാളത്തിലേക്കും എത്തുന്നു.നൂറു കോടി ക്ലബിൽ ഇടം നേടിയ മോഹൻലാലിന്റെ പുലിമുരുകൻ, ഒപ്പം എന്നിവയ്ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം മൊഴിമാറ്റി എത്തുന്നത്. എന്നാൽ അത് തമിഴിൽ നിന്ന് മലയാളത്തിലേക്കാണ് എന്നതാണ് പ്രത്യേകത.

ചിത്രം മലയാള പ്രേഷകരും സ്വീകരിക്കുമെന്ന മമ്മൂട്ടിയിടെ അഭിപ്രായത്തെ തുടർന്നാണ് പേരൻപ് മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നത്. ഈ വർഷം മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു പേരൻപ്. ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ മുൻനിര സംവിധായകരിലൊരാളുമായ റാമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.അഞ്ജലിയാണ് ചിത്രത്തിലെ നായിക.

മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറ മൂടും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലതാരം സാധനയും ഒപ്പമുണ്ട്. റാം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നിർണായക കഥാപാത്രമായിരിക്കും എന്നാണ് നിഗമനം. എൻഎ മുത്തുകുമാറിന്റെ വരികൾക്ക് യുവൻശങ്കർ രാജയാണ് സംഗീതം പകരുന്നത്.

കെ മധുവിന്റെ മൗനം സമ്മതം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. അഴകൻ, ദളപതി, ,കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 2010ൽ മമ്മൂട്ടിയും അർജുനും പ്രഥാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രമാണ് താരത്തിന്റെ അവസാന തമിഴ് ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP