Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

(നർമ്മ കവിത) നോട്ടൊന്നു മാറുവാൻ... 

(നർമ്മ കവിത) നോട്ടൊന്നു മാറുവാൻ... 

എ.സി. ജോർജ്

(നവംബർ എട്ടിന് ചില ഇന്ത്യൻ റുപ്പി നോട്ട് റദ്ദാക്കി ചവറാക്കിയതിനെ ആധാരമാക്കി ഒരല്പം നർമ്മത്തിൽ ചാലിച്ചെഴുതാൻ ഒരു ശ്രമം നടത്തുകയാണിവിടെ)

നോട്ടൊന്നു മാറുവാൻ....പച്ച നോട്ടു മാറുവാൻ...എട്ടിന്റെ പണി....
ഇന്ത്യൻ നോട്ടൊന്നു മാറ്റുവാൻ... ഹയ്യൊ.. എട്ടിന്റെ പണി...
നോട്ടിനായ്.... എട്ടിന്റെ പണിയായ്... നെട്ടോട്ടമോടുന്നോരേ.....
നോട്ടു തരൂ..പഴേ നോട്ടു തരൂ..കറപ്പിക്കാം..മോദിയായ്..വെളുപ്പിക്കാം....

വെട്ടിത്തിളങ്ങും..മോദിയാം...മോഹമാം...കമനീയമാം..നോട്ടുമാല തരാം..
നോട്ടിൽ തുന്നിയ സ്വർണ്ണക്കസവുള്ള...മോദിയാം...പൊന്നാട തരാം....
നോട്ടൊന്നു... മാറ്റുവാൻ...പച്ച നോട്ടു മാറുവാൻ.... എട്ടിന്റെ പണി ....
കള്ളപ്പണത്തിനും..എട്ടിന്റെ...പണിയെന്ന്..മോദിയാം...മോദി....

മോദി മോദിയായ് എന്തു ഉരചൊൽകിലും....
എട്ടിന്റെ... പണി...ഏഴകളാം..കോമര...ദരിദ്രവാസികൾക്ക്....
അഞ്ഞൂറിന്റെ നോട്ടുമാറും അഞ്ഞൂറാനല്ലാ...ഞങ്ങൾ....
ആയിരത്തിന്റെ നോട്ടുമാറും ആയിരത്തിലൊരുവനല്ലാ....
വെറും വയറൊട്ടിയ.... എല്ലുന്തിയ....ഏഴാംകൂലിയാം....

ഏഴേടെ വയറ്റത്തടിക്കല്ലേ മോഡീ..കൈ...തൊഴാം......
മോഡീശ്വരാ.. വാഴ്‌ത്തി തൊഴാം....പാടാം.. വീരഗാഥകൾ..
ഒന്നും തന്നില്ലേലും...വയറ്റത്തടിക്കല്ലെ...കൈ...തൊഴാം..
ചെക്കില്ല.... ക്രെഡിറ്റ് കാർഡില്ല, അക്ഷരാഭ്യാസമില്ല....
നോട്ടുകൊണ്ട് വെട്ടിത്തിളങ്ങും പൊന്നാടയണിഞ്ഞ്....

ഉലകം ചുറ്റും തൊള്ളതുറക്കും കയ്യടിനേടും...വില്ലാളിവീരാ....
മോഡീ.... ഉലകനാഥാ.... കനിയണേ.... രക്ഷിക്കണേ..
എട്ടിന്റെ...നോട്ടുപണിയൊന്നുമേ...ഏശുകില്ലാ...കള്ളപ്പണക്കാർക്ക്...
സ്വന്തം നോട്ടൊന്നു കിട്ടുവാൻ അണി...അണിയായ്...നിര...നിരയായ്
നിൽക്കണം..മോദമായ്...മോദിയായ്...റെഡിയായ്...പരിക്ഷിണീതരായി....
എന്തുവന്നാലും.. രാജ്യക്ഷേമത്തിനായ്..സഹിക്കണം...അവശരേ...

മോദിയായ് മോദമോടെ എരിപൊരി വെയിലിൽ ലൈനായി നിന്നിടേണം....
ബിവറേജ് ലൈനിൽ.. ക്യൂ.. പാലിക്കും ലഹരിമോന്തികളേ..അവശരേ...
ഈ.. എട്ടിന്റെ നോട്ടുമാറ്റലൈൻ.... എന്തു മോഹനം.... മനോഹരം....
പുത്തനച്ചി നീണ്ട ലൈനിൽ ചത്താലെന്ത്, പെറ്റാലെന്ത്....
മോദിയായ് .. മോദിയായ്.... പൂമങ്ക തൂകും മൂഡിൽ....
ലൈനടിച്ച് കുറ്റിപോലെ.... മയിൽകുറ്റി പോലെ....
നിന്നീടിൽ ... ബാങ്കിലോ...എറ്റിഎമ്മിലോ... ലഭ്യമാം....

പുതുപുത്തൻ... വാസനയുള്ള നോട്ടുകൾ... നല്ലപച്ച നോട്ടുകൾ....
ഉലകം ചുറ്റും വാലിബനാം മോദി... ഉലക...നായകൻ....
നാണമാവും..മേനിനോവും.. പാർലമെന്റിൽ ഊമനാം..മോദി....
മൈതാനിയിൽ തൊള്ളതുറപ്പൻ...ഏഴൈ തോഴൻ ചൊല്ലും കഥകളനവധി....
അട്ടഹസിക്കും ക്യാഷ്‌ലസ്സ് സമൂഹത്തിനായ്....
അക്ഷരാഭ്യാസ..ലേശ..മേശാത്ത..ശത..കോടികളാം....
ഏഴകളാം... ഇന്ത്യൻ മാനവ കോമരങ്ങളെ...പട്ടിണി കോമരങ്ങളെ.
നോക്കി പുഛിച്ചട്ടഹസിക്കും.... ഗർജിക്കും.. ക്യാഷ്‌ലെസ്......
നാളെ.... നമ്മതേ.... നല്ല ക്യാഷ്‌ലെസ്.... നാളെ.... നമ്മതേ....
ഇത്തരം അഭിനവ തുഗ്ലക്കിനെ.... തടയിടാനാരുണ്ടിവിടെ....
കറുപ്പു...പണക്കാരെ...പിടിച്ചു... കെട്ടാനാരുണ്ടിവിടെ....
ഗതികെട്ട.... ആശയറ്റ.... പതിനായിരങ്ങളെ.... ഉണരൂ....
വോട്ടിന്റെ....എട്ടിന്റെ....പണി നൽകി....അഭിനവ തുഗ്ലക്കുകളെ....
തൂത്തെറിയൂ.. ഭാരത ജനാധിപത്യമേ ഉണരൂ.... ഉണരൂ....

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP