Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളപ്പണം വെളുപ്പിക്കാൻ ആക്‌സിസ് ബാങ്കും ഒത്തുകളിച്ചോ? നോയിഡ ശാഖയിലെ വ്യാജ അക്കൗണ്ട് ഉടമകൾക്കെതിരെ കേസ്; ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിൽ

കള്ളപ്പണം വെളുപ്പിക്കാൻ ആക്‌സിസ് ബാങ്കും ഒത്തുകളിച്ചോ? നോയിഡ ശാഖയിലെ വ്യാജ അക്കൗണ്ട് ഉടമകൾക്കെതിരെ കേസ്; ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിൽ

ന്യൂഡൽഹി: സഹകരണ ബാങ്കുകൾക്കെതിരെ വ്യാപക ആരോപണം ചില കോണുകളിൽ നിന്ന് ഉയരുന്നതിനിടെ ഡൽഹിയിൽ ആക്‌സിസ് ബാങ്കിനെതിരെ കേസ്. ആക്‌സിസ് ബാങ്കിന്റെ നോയിഡ ബ്രാഞ്ചിലെ വ്യാജ അക്കൗണ്ട് ഉടമകൾക്കെതിരെയാണു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംശയത്തിന്റെ നിഴലിലുള്ള ബാങ്കിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു.

ബാങ്കിന്റെ കൃഷ്ണനഗർ ബ്രാഞ്ചിൽ 12 വ്യാജ അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പല ബ്രാഞ്ചുകളിലായി ഇത്തരത്തിൽ കള്ളപ്പണം നിക്ഷേപിച്ചവരെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ നോയിഡ യൂണിറ്റാണ് പരിശോധന നടത്തിയിരുന്നത്.

ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നടത്തിയ പരിശോധനയിൽ 100 കോടി നിക്ഷേപമുള്ള 44 വ്യാജ അക്കൗണ്ടുകളും കണ്ടെത്തി. ഡൽഹി ചാന്ദ്‌നി ചൗക്ക്, കശ്മീരി ഗേറ്റ്, കൃഷ്ണാനഗർ എന്നിവിടങ്ങളിലെ ആക്‌സിസ് ബാങ്ക് ശാഖകളിൽ നടത്തിയ പരിശോധനയിൽ 96 വ്യാജ അക്കൗണ്ടുകളിലായി 200 കോടി രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌സിസ് ബാങ്കിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

600 കോടി രൂപയുടെ സ്വർണ ബിസ്‌കറ്റുകൾ വിറ്റ വ്യാപാരിയുടെ അക്കൗണ്ട് വിവരങ്ങൾ അന്വേഷിച്ചെത്തിയ ആദായനികുതി ഉദ്യോഗസ്ഥരാണ് നോയിഡ ആക്‌സിസ് ബാങ്കിൽ 20 വ്യാജ അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന 60 കോടി കള്ളപ്പണം പിടിച്ചെടുത്തത്. 69 കോടിയുടെ പഴയ നോട്ടുകൾ നിക്ഷേപിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുംബൈയിലെ നാല് ജൂവലറി ഉടമകളുടെ 120 കോടി നിക്ഷേപവും എൻഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. ഇതിനിടെ മുംബൈയിലും കൊൽക്കത്തയിലും കള്ളപ്പണവേട്ടയിൽ രണ്ടു കോടി 90 ലക്ഷം രൂപ പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP