Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടകംപള്ളി സഹകരണ ബാങ്കിലെ ജീവനക്കാരൻ മരിച്ച നിലയിൽ കാണപ്പെട്ടു; മന്ത്രി കടകംപള്ളി ഇടപെട്ട് പോസ്റ്റുമോർട്ടം ഒഴിവാക്കിയെന്ന ആരോപണവുമായി ബിജെപി; ഇടതു നേതാക്കളുടെ കോടികളുടെ കള്ളപ്പണം ഉണ്ടെന്ന പേരിൽ വാർത്തയിൽ നിറഞ്ഞ ബാങ്കിലെ ജീവനക്കാരന്റെ മരണം വിവാദത്തിലേക്ക്

കടകംപള്ളി സഹകരണ ബാങ്കിലെ ജീവനക്കാരൻ മരിച്ച നിലയിൽ കാണപ്പെട്ടു; മന്ത്രി കടകംപള്ളി ഇടപെട്ട് പോസ്റ്റുമോർട്ടം ഒഴിവാക്കിയെന്ന ആരോപണവുമായി ബിജെപി; ഇടതു നേതാക്കളുടെ കോടികളുടെ കള്ളപ്പണം ഉണ്ടെന്ന പേരിൽ വാർത്തയിൽ നിറഞ്ഞ ബാങ്കിലെ ജീവനക്കാരന്റെ മരണം വിവാദത്തിലേക്ക്

തിരുവനന്തപുരം കടകംപള്ളി സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഐ(എം) വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗവും ചാക്ക പുള്ളി ലെയിൻ പ്രശാന്തിയിൽ വിഎൻ ജയശങ്കർ ആണ് മരിച്ചത്. അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി രംഗത്തെത്തി. 

കടകംപള്ളി സർവീസ് സഹകരണ ബാങ്കിൽ ഒരു മന്ത്രിക്കും മന്ത്രി പത്‌നിക്കുമുൾപ്പെടെ കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. കടകംപള്ളി, കരകുളം, പേരൂർക്കട ബാങ്കുകളിൽ ഇത്തരത്തിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ആക്ഷേപം ഉയർന്നത്. ഇതിനു പിന്നാലെ ബാങ്ക് ജീവനക്കാരന്റെ ദുരൂഹ മരണം ഉണ്ടായത് അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

സിപിഐ(എം) പേട്ട ലോക്കൽ സെക്രട്ടറി, ഡിവൈഎഫ്‌ഐ വഞ്ചിയൂർ ഏരിയാ സേക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നയാളാണ് ജയശങ്കർ. ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് ജയശങ്കർ എന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ കടകമ്പള്ളി സർവീസ് സഹകരണബാങ്കിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്റേയും അദ്ദേഹത്തിന്റെ  ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായതായും ഇതു സംബന്ധിച്ച കേസ്സ് ഒതുക്കാൻ സംസ്ഥാനസർക്കാർ ഊർജ്ജിതശ്രമം ആരംഭിച്ചതായും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഈയടുത്തു നടന്ന മന്ത്രിസഭാപുനഃസംഘടനേയയും സംബന്ധിച്ച് ഉയർന്നു വന്ന സംശയം ബലപ്പെടുകയാണെന്നും. ഏതായാലും ഒരു മന്ത്രി കൂടി ഉടൻ സ്ഥാനം ഒഴിയേണ്ടിവരുമെന്നുറപ്പാണെന്നുമായിരുന്നു ആരോപണം ഉയർന്ന വേളയിൽ സുരേന്ദ്രൻ പ്രതികരിച്ചത്.

അതേസമയം, ബാങ്കുകളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് മറുടനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിലെ പരിശോധനയിലാണ് മന്ത്രിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതെന്ന് വ്യക്തമായിരുന്നു. മന്ത്രിയുടെ ഭാര്യയുടെ പേരിലും നിക്ഷേപമുണെന്നും ഈ ബാങ്കിലെ പല നിക്ഷേപങ്ങളുടേയും അക്കൗണ്ടുകാരുടെ വിവരങ്ങൾ അജ്ഞാതമാണെന്നും മന്ത്രിയുടെ അടുപ്പക്കാരനും സിപിഐ(എം) യുവ നേതാവുമായുള്ള ബിനാമി ബന്ധവും ആദായ നികുതി കണ്ടെത്തിയിരുന്നു. അതിന് ശേഷം പേരുവിവരങ്ങൾ പുറത്തുവിടാമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ആ പേരുകൾ പുറത്തുവിട്ടിട്ടില്ല.

മന്ത്രിയുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിൽ എതാണ്ട് പത്ത് കോടിയോളം രൂപയുള്ളതായി കണ്ടെത്തിയത് തിരുവനന്തപുരത്തെ ഒരു പ്രമുഖ സിപിഐ(എം) നേതാവും മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചിരുന്നു. റെയ്ഡ് നടന്ന മൂന്ന് ബാങ്കുകളിലും മന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ ഉണ്ട്. മന്ത്രിയായ ശേഷം ഉണ്ടാക്കിയതല്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞത്. സിപിഐ(എം) നിയന്ത്രണത്തിലുള്ള പേരൂർക്കട ബാങ്കും കരകുളം ബാങ്കും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവിടേയും കോടികളുടെ നിക്ഷേപം ഉറവിടമില്ലാതെ കണ്ടെത്താനായെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഈ ബാങ്കിലും കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. എന്നാൽ കടകംപള്ളി സഹകരണ ബാങ്കിലെ പേട്ട ബ്രാഞ്ചിൽ തീർത്തും അസ്വാഭാവികമായ പലതും കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് സൂചന നൽകിയത്.

മന്ത്രിയുടേതായി ഒന്നിലധികം നിക്ഷേപങ്ങൾ പേട്ട ബ്രാഞ്ചിൽ കണ്ടെത്തി. കടകംപള്ളി ബാങ്കിന്റെ മറ്റ് ശാഖകളും പരിശോധിക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ബാങ്കിലേക്ക് അദായ നികുതി വകുപ്പ് അന്വേഷണത്തിന് എത്തിയത്. മുൻ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവു കൂടിയായ സിപിഎമ്മിലെ യുവ നേതാവാണ് മന്ത്രിയുടെ ഇടനിലക്കാരനെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. കടകംപള്ളി ബാങ്കിൽ ചില ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നു. സിപിഐ(എം) വിഭാഗീയതയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ വിഭാഗീയതയാണ് ബാങ്കിലെ അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തെത്തിച്ചതെന്നാണ് സൂചന. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കിന്റെ പേട്ട ബ്രാഞ്ചിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. കരകുളത്തും പേർക്കടയിലും പരിശോധന എത്തിയതോടെ നിക്ഷേപത്തിന്റെ കണക്കുകൾ ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP