Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീകാന്ത് വിടപറഞ്ഞതു സംഗീതലോകത്തേക്കു നവാഗതരെ കൈ പിടിച്ചുയർത്താൻ നൂതന പദ്ധതികൾ തയ്യാറാക്കുന്നതിനിടെ; മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രം ബാലനിലെ നായകന്റെ ചെറുമകൻ യാത്രയായതു സംവിധാന മോഹവും ബാക്കിയാക്കി

ശ്രീകാന്ത് വിടപറഞ്ഞതു സംഗീതലോകത്തേക്കു നവാഗതരെ കൈ പിടിച്ചുയർത്താൻ നൂതന പദ്ധതികൾ തയ്യാറാക്കുന്നതിനിടെ; മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രം ബാലനിലെ നായകന്റെ ചെറുമകൻ യാത്രയായതു സംവിധാന മോഹവും ബാക്കിയാക്കി

രഞ്ജിത് ബാബു

കണ്ണൂർ: സ്വതന്ത്രമായ ചലച്ചിത്ര സംവിധാനത്തിലേക്ക് പാദമൂന്നാൻ ലക്ഷ്യമിടുമ്പോഴേക്കും ജീവിതത്തിൽ നിന്നു തന്നെ വിട പറയേണ്ടി വന്നിരിക്കയാണ് ശ്രീകാന്ത് ജി. നായർക്ക്. പാരമ്പര്യമായി ലഭിച്ച കലാമികവിൽ എടുത്തു ചാടാതെ കരുതലോടെ കലയെ പുണർന്ന വ്യക്തിത്വത്തിനുടമയായിരുന്നു ശ്രീകാന്ത്. കണ്ണൂർ-താഴെ ചൊവ്വ സ്വദേശിയായ ശ്രീകാന്ത് നവാഗതരായ ഗായകരെ പ്രോത്സാഹിപ്പിക്കാനും അവരെ സംഗീത ലോകത്തേക്ക് പിടിച്ചുയർത്താൻ ഒരു പദ്ധതി തയ്യാറാക്കി വരുന്നതായി മാസങ്ങൾക്കു മുമ്പ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.

മലയാളത്തിലെ ആദ്യ ചലച്ചിത്രമായ ബാലനിലെ നായകനായിരുന്നു മുത്തച്ഛനായ സി.ഒ.ജി. നമ്പ്യാർ. എന്നാൽ സ്വന്തം കലാ ജീവിതത്തിൽ മുത്തച്ഛനെക്കുറിച്ച് മേനിയൊന്നും നടിക്കാൻ ശ്രീകാന്ത് തയ്യാറായിരുന്നില്ല. സംഗീത സംവിധായകൻ എം.കെ. അർജ്ജുനൻ, വിദ്യാസാഗർ, രാജാമണി, അച്ചു രാജാമണി, പി.ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ശശികലാ മേനോൻ എന്നിവരോടൊപ്പം പ്രവർത്തിച്ചിരുന്നു ശ്രീകാന്ത്.

നിരവധി ടെലിഫിലിമുകളും സംഗീത ആൽബങ്ങളും ശ്രീകാന്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. തുടർച്ച എന്ന ടെലി ഫിലിമിന് 2014 ലെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി നേടിയിരുന്നു. നിരവധി ഹിന്ദു ഭക്തി ഗാനങ്ങളുടെ ആൽബങ്ങളും ശ്രീകാന്ത് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ദേവ സംഗീതം എന്ന ആൽബം പ്രത്യേകം ശ്രദ്ധേയമായിരുന്നു. പ്രണയ സംഗീതം, നൊസ്റ്റാൾജിയ, എന്നിവയും ശ്രീകാന്തിന്റെ സൃഷ്ടികളാണ്.

ഗൾഫ് നാടുകളിലെ റിയാലിററി ഷോകളുടെ മുഖ്യ സംഘാടകനായും ശ്രീകാന്ത് പ്രവർത്തിച്ചു വരികയാണ്. ഒരു മാസമായി ഗൾഫിലെ ബഹറിനിൽ സുഹൃത്തിനൊപ്പം താമസിക്കാനെത്തിയ ശ്രീകാന്ത് ഹൃദ്രോഗബാധയെത്തുടർന്ന് മരണമടയുകയായിരുന്നു. മൃതദേഹം കലാകാരന്മാരുടേയും നിരവധി സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌കരിച്ചു. പരേതനായ പോസ്റ്റ് ഓഫീസസ് റിട്ടയേർഡ് സീനിയർ സൂപ്രണ്ട് എം.ജി നായരുടേയും റിട്ടയേർഡ് പോസ്റ്റ് മിസ്ട്രസ് ആയിരുന്ന സുകന്യാ ദേവിയുടേയും മകനാണ് ശ്രീകാന്ത്. ഭാര്യ കെ.ടി. ശ്രീലത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP