Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറാം ക്ലാസുകാരന്റെ പ്രസംഗം പാക്കിസ്ഥാൻ പ്രസിഡന്റ് മോഷ്ടിച്ചു? മുഹമ്മദലി ജിന്നയുടെ ജന്മദിനത്തിൽ നടത്താനായി മുഹമ്മദ് സബീൽ ഹൈദർ തയ്യാറാക്കിയ പ്രസംഗം മറ്റൊരാൾക്ക് നൽകി എന്ന് പരാതിവ്

ആറാം ക്ലാസുകാരന്റെ പ്രസംഗം പാക്കിസ്ഥാൻ പ്രസിഡന്റ് മോഷ്ടിച്ചു? മുഹമ്മദലി ജിന്നയുടെ ജന്മദിനത്തിൽ നടത്താനായി മുഹമ്മദ് സബീൽ ഹൈദർ തയ്യാറാക്കിയ പ്രസംഗം മറ്റൊരാൾക്ക് നൽകി എന്ന് പരാതിവ്

ഇസ്ലാമാബാദ്: പ്രസംഗം മോഷ്ടിച്ചെന്നാരോപിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് മമ്‌നൂൻ ഹുസൈനെതിരെ ആറാം ക്ലാസുകാരന്റെ പരാതി. മുഹമ്മദ് സബീൽ ഹൈദർ എന്ന പതിനൊന്നു വയസ്സുകാരാനാണ് പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്റെ ശിൽപ്പിയായ മുഹമ്മദലി ജിന്നയുടെ ജന്മദിനത്തിൽ നടത്താനായി താൻ തയ്യാറാക്കിയ പ്രസംഗം പ്രസിഡന്റ് മോഷ്ടിച്ച് മറ്റൊരാൾക്ക് നൽകിയെന്നാണ് മുഹമ്മദ് സബീലിന്റെ പരാതി. പിതാവ് നസീം അബ്ബാസ് നാസിർ മുഖേന ഇസ്ലാമാബാദ് ഹൈക്കോടതിയിലാണ് സബീൽ പരാതി നൽകിയിരിക്കുന്നത്.

ഇസ്ലാമാബാദ് മോഡൽ ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥിയായ സബീൽ ഹൈദർ മാർച്ച് 23 ന് നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിച്ചിരുന്നു. പാക്കിസ്ഥാൻ പ്രസിഡന്റിന്റെ ഓഫീസ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ വിജയിച്ച ഹൈദറിനെ ഈ മാസം 25 ന് നടക്കുന്ന മുഹമ്മദലി ജിന്നയുടെ 141 ആം ജന്മവാർഷിക ദിനത്തിൽ പ്രസംഗിക്കാൻ പ്രസിഡന്റിന്റെ ഓഫീസ് ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് എഴുതി തയ്യാറാക്കിയ പ്രസംഗം സബീൽ ഹൈദർ പ്രസിഡന്റിന്റെ ഓഫീസിൽ അയച്ചു കൊടുത്തു.

പ്രസംഗം ഓഫീസ് അംഗീകരിച്ചതിനെ തുടർന്ന് ഡിസംബർ 22 ന് പ്രസംഗം റെക്കോർഡ് ചെയ്യാനായി ഹൈദർ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. എന്നാൽ പ്രസംഗം അവതരിപ്പിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. നിരവധി തവണ റിഹേഴ്സൽ നടത്തി അവസാനം മേക്കപ്പുമിട്ട് പ്രസംഗം ഷൂട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിയുന്നതെന്ന് ബാലൻ പറഞ്ഞു.

സബീലിന്റെ പ്രസംഗം ഓഫീസർമാർ മറ്റൊരു പെൺകുട്ടിക്ക് നൽകുകയായിരുന്നു. താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ സബീൽ ഹൈദർ പ്രസിഡന്റിനെതിരേയും ഓഫീസിലെ മറ്റു ഉദ്യോഗസ്ഥർക്കെതിരേയും കോടതിയിൽ പരാതി നൽകിയായിരുന്നു. ബാലന്റെ പരാതി കോടതി സ്വീകരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP