Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലക്കുറവിന്റെ മൂന്ന് പുത്തൻ മോഡലുകളുമായി സാംസങ്; വെള്ളത്തിലോ പൊടിയിലോ വീണാൽ ഒന്നും സംഭവിക്കില്ല; എ3, എ5, എ7 ഫോണുകൾ വിൽപനയ്ക്ക്

വിലക്കുറവിന്റെ മൂന്ന് പുത്തൻ മോഡലുകളുമായി സാംസങ്; വെള്ളത്തിലോ പൊടിയിലോ വീണാൽ ഒന്നും സംഭവിക്കില്ല; എ3, എ5, എ7 ഫോണുകൾ വിൽപനയ്ക്ക്

സ്മാർട്ട്‌ഫോൺ വിപണിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് സാംസങ്. ഒരുകാലത്ത് ആപ്പിളിനുപോലും വെല്ലുവിളിയായി വളർന്ന സാംസങ്ങിന്് പെട്ടെന്നാണ് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത നഷ്ടമായത്. എന്നാൽ, വിശ്വാസ്യതയും സ്വീകാര്യതയും തിരിച്ചുപിടിക്കാൻ സാംസങ് എത്തിയിരിക്കുന്നത് വിലകുറഞ്ഞ മൂന്ന് മോഡലുകളുമായാണ്. ആകർഷണീയതയ്ക്ക് പുറമെ, വെള്ളത്തിലോ പൊടിയിലോ വീണാൽ യാതൊന്നും സംഭവിക്കില്ലെന്ന അധികമേന്മകൂടി ഈ ഫോണുകൾക്കുണ്ട്.

ഗ്യാലക്‌സി എ സീരീസിലെ എ3, എ5, എ7 മോഡലുകളാണ് പുറത്തിയിറക്കിയിട്ടുള്ളത്. 4.7 ഇഞ്ച്, 5.2 ഇഞ്ച്, 5.7 ഇഞ്ച് എന്നീ വലിപ്പത്തിലുള്ളതാണ് ഇവയുടെ സ്‌ക്രീനുകൾ. ലോഹം കൊണ്ടുള്ള ചട്ടക്കൂടിന് പുറമെ, ത്രിഡി ഗ്ലാസ് കവറും ഇതിനെ കൂടുതൽ ആകർഷണീയമാക്കുന്നു. എ5, എ7 മോഡലുകൾക്ക് മുന്നിലും പിന്നിലും 16 മെഗാപിക്‌സൽ ക്യാമറയാണുള്ളത്. എ3 മോഡലിന് പിന്നിൽ 13 മെഗാ പിക്‌സൽ ക്യാമറയും മുന്നിൽ എട്ട് മെഗാപിക്‌സൽ ക്യാമറയുമുണ്ട്.

ജനുവരി 20 മുതൽക്കാണ് ഇവയുടെ വിൽപന ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാനാകും. ഏറ്റവും അത്യാധുനിക ഫീച്ചറുകൾ നൽകുകയെന്ന ലക്ഷ്യം ഈ ഫോണുകളിലും പുലർത്തിയിട്ടുണ്ടെന്ന് സാംസങ്ങിന്റെ മൊബൈൽ വിഭാഗം തലവൻ ഡി.ജെ.കോ പറ#്ഞു. നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ബ്ലാക്ക് സ്‌കൈ, ഗോൾഡ് സാൻഡ്, ബ്ലൂ മിസ്റ്റ്, പീച്ച് ക്ലൗഡ് എന്നീ നിറങ്ങളിലാണ് മോഡലുകൾ ലഭിക്കുക.

ഗാലക്‌സി നോട്ട് 7 ഫോണുകൾക്ക് തീപിടിച്ചതും ഫോൺ പിൻവലിക്കേണ്ടിവന്നതും സാംസങ്ങിന് കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഫലങ്ങൾ പുറത്തുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ മോഡലുകൾ അവതരിപ്പിച്ച് സാംസങ് രംഗത്തെത്തിയത്. കൂടുതൽ മെമ്മറിയുള്ള ഫോണുകളാണ് ഇപ്പോൾ രംഗത്തിറക്കുന്നത്. 256 ജിബിവരെ ഇത് വികസിപ്പിക്കുകയും ചെയ്യാം. വയർലെസ് ചാർജിങ് സംവിധാനവും ഈ ഫോണുകളിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP