Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

നിവിന് വില്ലൻ വിക്രം സിനിമയെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് ഗൗതം മേനോൻ; അടുത്തത് പൃഥ്വി രാജ് ചിത്രമെന്നും സംവിധായകൻ

നിവിന് വില്ലൻ വിക്രം സിനിമയെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് ഗൗതം മേനോൻ; അടുത്തത് പൃഥ്വി രാജ് ചിത്രമെന്നും സംവിധായകൻ

തമിഴ് സൂപ്പർ താരം വിക്രമിനെയും നിവിൻ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴ് സിനിമ ചെയ്യുന്നുവെന്ന വാർത്ത ഗൗതം വാസുദേവ മേനോൻ നിഷേധിച്ചു. പ്രചരിക്കുന്ന വാർത്തകളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഗൗതം മേനോൻ ഒരു ദേശീയ ദിനപത്രത്തിന്‌ലൂ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. 

നിവിനുമായി ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇപ്പോൾ പൃഥ്വിരാജിനെ നായകനാക്കി ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഗൗതം മേനോൻ പറഞ്ഞു. അമേരിക്കയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങും. അതായത് ഉടനൊന്നും നിവിൻ പോളി ചിത്രം ഗൗതം മേനോൻ ചെയ്യുന്നില്ലെന്നാണ് സൂചന.

നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ വിക്രം വില്ലനാകുന്നുവെന്ന് തമിഴ് മാദ്ധ്യമങ്ങളാണ് വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം തമിഴിലാണോ മലയാളത്തിലാണോ പുറത്തിറങ്ങുക എന്ന് വ്യക്തമല്ലെന്നും സൂചിപ്പിച്ചിരുന്നു. വിക്രം സംവിധാനം ചെയ്ത സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആൽബത്തിൽ നിവിൻ പോളി അഭിനയിച്ചിരുന്നു. മലയാളത്തിൽ 2016 പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവും, ജേക്കബിന്റെ സ്വർഗരാജ്യവും ഹിറ്റ്ചാർട്ടിൽ ഇടം നേടിയിരുന്നു.

നിവിന്റെ നേരം തമിഴിലും റിലീസ് ചെയ്തിരുന്നു. ഇതിന് പുറമെ അവർഗൾ എന്ന തമിഴ് ചിത്രത്തിലും നിവിൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു അഭ്യൂഹം പ്രചരിച്ചതും ഗൗതം മേനോൻ നിഷേധക്കുറിപ്പുമായി എത്തിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP