Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എനിക്ക് ഒരു ബലഹീനതയുണ്ട്; ഒരു സൂപ്പർതാരത്തെ ഉപയോഗിക്കാൻ അറിയില്ല; സൂപ്പർസ്റ്റാറുകളുടെ സ്റ്റാർ ഇമേജ് കളയാതെ സ്‌ക്രീനിൽ കൊണ്ടു വരാനും കഴിയാറില്ല; എന്തുകൊണ്ട് ലാലിനെ നായകനാക്കുന്നില്ലെന്ന ചോദ്യത്തിന് കമലിന്റെ ഉത്തരം ഇങ്ങനെ

എനിക്ക് ഒരു ബലഹീനതയുണ്ട്; ഒരു സൂപ്പർതാരത്തെ ഉപയോഗിക്കാൻ അറിയില്ല; സൂപ്പർസ്റ്റാറുകളുടെ സ്റ്റാർ ഇമേജ് കളയാതെ സ്‌ക്രീനിൽ കൊണ്ടു വരാനും കഴിയാറില്ല; എന്തുകൊണ്ട് ലാലിനെ നായകനാക്കുന്നില്ലെന്ന ചോദ്യത്തിന് കമലിന്റെ ഉത്തരം ഇങ്ങനെ

കൊച്ചി: എന്തുകൊണ്ട് കമൽ എന്ന സംവിധായകൻ മോഹൻലാലിനെ നായകനാക്കിയുള്ള സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ല? അതിനുള്ള ഉത്തരം നൽകുകയാണ് കമൽ. മോഹൻലാലും കമലും ഒന്നിച്ചു. അതിന് ശേഷം ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാലിനെയും ദിലീപിനെയും വിദ്യാ ബാലനെയും പ്രധാനതാരങ്ങളാക്കി ചക്രം എന്ന സിനിമ തുടങ്ങിയെങ്കിലും ചിത്രം പൂർത്തിയായില്ല. പിന്നീട് ചക്രം സിനിമയായപ്പോൽ പ്രഥ്വി രാജും മീരാ ജാസ്മിനുമായിരുന്നു നായികാ നായകന്മാർ. അതിന് ശേഷം ഒരു ലാൽ ചിത്രം കമൽ ചിന്തിച്ചതു പോലുമില്ല.

മോഹൻലാലിനെ നായകനാക്കി മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനരംഗത്തെത്തുന്നത്. പിന്നീട് പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ഓർക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാൾ കഥ എഴുതുകയാണ് എന്നീ സിനിമകളിൽ മോഹൻലാലും കമലും ഒന്നിച്ചു. പിന്നീട് ഒരു സിനിമയും പിറന്നില്ല. അതിന് കാരണം കമൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്-'അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തയ്യാറാക്കിയ ചക്രം എന്ന സിനിമ നടക്കാതെ പോയി. ഇടക്കാലത്ത് ഞാൻ മോഹൻലാലിനെ നായകനാക്കി ഒന്ന് രണ്ട് സിനിമകൾ ആലോചിച്ചിരുന്നു. അദ്ദേഹവുമായി ആലോചിക്കുകയും ചെയ്തു. പക്ഷേ പിന്നീടതും കൃത്യമായി മുന്നോട്ട് പോയില്ല. കമൽ പറഞ്ഞു.

'എനിക്ക് ഒരു ബലഹീനതയുണ്ട്, ഒരു സൂപ്പർതാരത്തെ ഉപയോഗിക്കാൻ അറിയില്ല. സൂപ്പർസ്റ്റാറുകളുടെ സ്റ്റാർ ഇമേജ് കളയാതെ സ്‌ക്രീനിൽ കൊണ്ടു വരാനും കഴിയാറില്ല. എന്റെ സിനിമകൾ നോക്കുന്നവർക്ക് അത് മനസിലാകും. ഞാനൊരിക്കലും മോഹൻലാലിനെ ഒരു മീശ പിരിക്കുന്ന അല്ലെങ്കിൽ സൂപ്പർതാര പ്രതിഛായയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹൻലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകർക്കും ഇപ്പോൾ ആവശ്യം അങ്ങനത്തെ സിനിമയാണെങ്കിൽ അക്കാര്യത്തിൽ ഞാൻ നിസഹായനാണ്. എനിക്ക് പറ്റില്ല. എന്നെപ്പോലെ പല സംവിധായകരുണ്ട്. ആ രീതിയിൽ അദ്ദേഹം എനിക്ക് ഇപ്പോൾ അപ്രാപ്യനാണ് എന്നാണെനിക്ക് തോന്നുന്നത്.' കമൽ വ്യക്തമാക്കി.

'രാജമാണിക്യം വന്ന സമയത്താണ് മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് ഞാൻ കറുത്ത പക്ഷികൾ ചെയ്തത്. അദ്ദേഹത്തിന്റെ കൂടി താൽപ്പര്യം അതിലുള്ളപ്പോഴാണ് ഇത് സാധിക്കുന്നത്. മമ്മൂട്ടിയെ വച്ച് ഞാനെടുത്ത ഒരു സിനിമയിൽ പോലും അദ്ദേഹത്തിന്റെ താരമൂല്യത്തെ ഞാൻ ഉപയോഗപ്പെടുത്തിയിട്ടില്ല. അത് എന്റെ കഴിവുകേടായാണ് ഞാൻ കാണുന്നത്.' കമൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP