Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള ധോണിയുടെ തീരുമാനം വ്യക്തിപരം, ആരും സമ്മർദം ചെലുത്തിയില്ല; ധോണിയുടെ തീരുമാനം കോലിക്ക് ആവശ്യത്തിനു മത്സരപരിചയം ലഭിക്കാൻ; ബിസിസിഐ സമ്മർദത്തിനൊടുവിൽ രാജിവച്ചുവെന്ന ആരോപണം തള്ളി ചീഫ് സെലക്ടർ പ്രസാദ്

ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള ധോണിയുടെ തീരുമാനം വ്യക്തിപരം, ആരും സമ്മർദം ചെലുത്തിയില്ല; ധോണിയുടെ തീരുമാനം കോലിക്ക് ആവശ്യത്തിനു മത്സരപരിചയം ലഭിക്കാൻ; ബിസിസിഐ സമ്മർദത്തിനൊടുവിൽ രാജിവച്ചുവെന്ന ആരോപണം തള്ളി ചീഫ് സെലക്ടർ പ്രസാദ്

മുംബൈ:ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം ഒഴിയാൻ എം.എസ്. ധോണിയോട് ബിസിസിഐ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും ഇതിൽ സത്യത്തിന്റെ കണിക പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ആരും ധോണിക്കുമേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അത് ധോണിയുടെ വ്യക്തിപരമായ തീരുമാനം മാത്രമാണ്. നാഗ്പൂരിൽ ഗുജറാത്തും ജാർഖണ്ഡും തമ്മിൽ നടന്ന രഞ്ജി ട്രോഫി മൽസരത്തിനിടെയാണ് നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി തന്നെ അറിയിച്ചതെന്നും എം.എസ്.കെ. പ്രസാദ് അറിയിച്ചു. ചാംപ്യൻസ് ട്രോഫി ഈ വർഷം നടക്കാനിരിക്കെ പുതിയ നായകൻ വിരാട് കോഹ്‌ലിക്ക് ടീമിനെ ഒരുക്കാൻ ആവശ്യത്തിന് സമയം ലഭിക്കത്തക്ക വിധത്തിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ധോണിയുടെ തീരുമാനത്തെ പ്രസാദ് നേരത്തെ പുകഴ്‌ത്തിയിരുന്നു.

ധോണി തികച്ചും സത്യസന്ധനായ മനുഷ്യനാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അപ്രതീക്ഷിതമായി എത്തിയതല്ല. ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി കോഹ്‌ലിക്ക് നായകനെന്ന നിലയിൽ ആവശ്യത്തിന് മൽസരപരിചയം ലഭിക്കത്തവിധത്തിലാണ് ധോണി നായകസ്ഥാനം ഒഴിഞ്ഞത്. ധോണിയുടെ ജോലി ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്ന് പറഞ്ഞ പ്രസാദ്, കോഹ്‌ലിക്ക് മാർഗനിർദ്ദേശങ്ങൾ നൽകാൻ ധോണിക്ക് കഴിയുമെന്നും ചൂണ്ടിക്കാട്ടി.

നേരത്തെ, ക്യാപ്റ്റൻ പദവി ഒഴിയാൻ സമയമായെന്ന് ബിസിസിഐ അറിയിച്ചതിനെ തുടർന്നാണ് ധോണി രാജിവച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ആണു റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ധോണി ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.

ധോണിയെ സ്ഥാനമൊഴിയാൻ നിർബന്ധിക്കുകയായിരുന്നുവെന്ന ആരോപണം പുറത്തുവിട്ടത് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യ വർമയാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ധോണിയുടെ രാജിക്കു കാരണമെന്നും വർമ ചൂണ്ടിക്കാട്ടുന്നു. ധോണിയും ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ചൗധരിയും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP