Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗരവ് ഗാംഗുലിക്ക് വധഭീഷണി; മിഡ്‌നാപൂലെ വിദ്യാസാഗർ സർവകലാശാലയും ജില്ലാ സ്പോർട്സ് അസോസിയേഷനും സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുത്; ഭീഷണിയുടെ അടിസ്ഥാനത്തിൽ സന്ദർശനം നടത്തുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഗാംഗുലി

സൗരവ് ഗാംഗുലിക്ക് വധഭീഷണി; മിഡ്‌നാപൂലെ വിദ്യാസാഗർ സർവകലാശാലയും ജില്ലാ സ്പോർട്സ് അസോസിയേഷനും സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുത്; ഭീഷണിയുടെ അടിസ്ഥാനത്തിൽ സന്ദർശനം നടത്തുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഗാംഗുലി

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലിക്ക് വധഭീഷണി. കത്തു മുഖേനയാണ് അജ്ഞാതർ ഗാംഗുലിക്കുനേരെ വധഭീഷണി ഉയർത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിൽ വിദ്യാസാഗർ സർവകലാശാലയും ജില്ലാ സ്പോർട്സ് അസോസിയേഷനും സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുത്താൽ വധിക്കുമെന്നാണ് ഭീഷണി. വധഭീഷണി ഉൾക്കൊള്ളുന്ന കത്തു ലഭിച്ചതായി ഗാംഗുലി സ്ഥിരീകരിച്ചു.

ജനുവരി ഏഴിനാണ് കത്തു ലഭിച്ചതെന്ന് ഗാംഗുലി വ്യക്തമാക്കി. ഇക്കാര്യം പൊലീസിനേയും പരിപാടിയുടെ സംഘാടകരേയും അറിയിച്ചിട്ടുണ്ട്. ജനുവരി 19നാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റു കൂടിയായ ഗാംഗുലി സ്ഥിരീകരിച്ചിട്ടില്ല.

ലോധ കമ്മറ്റി ശുപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ചേർന്ന ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) വർക്കിങ് കമ്മറ്റിക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP