Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങുന്ന ഇന്ത്യൻ സാന്നിധ്യമായി പ്രിയങ്കാ ചോപ്ര; ഗ്ലാമർ വേഷത്തിലെത്തിയ പ്രിയങ്കക്ക് നേരെ നീണ്ട് ക്യാമറക്കണ്ണുകൾ

ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങുന്ന ഇന്ത്യൻ സാന്നിധ്യമായി പ്രിയങ്കാ ചോപ്ര; ഗ്ലാമർ വേഷത്തിലെത്തിയ പ്രിയങ്കക്ക് നേരെ നീണ്ട് ക്യാമറക്കണ്ണുകൾ

ലോസ് ആഞ്ചൽസ്: ഗോൾഡൻ ഗ്ലോബ് വേദിയിൽ ഇന്ത്യൻ സാന്നിധ്യമായി പ്രിയങ്കാ ചോപ്ര. ബേവാച്ചിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന പ്രിയങ്കയെ ഗോൾഡൻ ഗ്ലോബിനായി അണിയിച്ചൊരുക്കിയത് സ്‌റ്റൈലിസ്റ്റ് ക്രിസ്റ്റീനാ എർലിച്ചാണ്. കഴിഞ്ഞ വർഷം ഓസ്‌കർ, എമ്മി പുരസ്‌കാര വേദിയിലും പ്രിയങ്ക പ്രേക്ഷകരെ ആകർഷിച്ചിരുന്നു.

ഗ്ലാമർ വേഷത്തിൽ പ്രിയങ്ക അവതാരകയായി എത്തിയതോടെ കരഘോഷങ്ങൾ വാനോളം ഉയർന്നു. അംഗലാവണ്യം എടുത്ത് കാണിക്കുന്ന തരത്തിൽ അഴകിന്റെ രാജകുമാരിയായി പുരസ്‌കാരവേദിയിൽ ഇന്ത്യൻ സുന്ദരി മിന്നിത്തിളങ്ങി.

ഇറക്കി വെട്ടിയ ഗൗണായിരുന്നു പ്രീയങ്കയുടെ വേഷം. മോഡൽ ആയി തുടങ്ങി നടിയും ഗായികയുമായി മാറിയ പ്രിയങ്ക കോളിവുഡും, ടോളിവുഡും, ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുകയാണ്. 34 കാരിയായ പ്രിയങ്കയ്‌ക്കൊപ്പെ ദേവ് പട്ടേലാണ് അവതാരകനായി എത്തിയത്. അമെരിക്കൻ ടെലിവിഷൻ പരമ്പരകളിലും പ്രീയങ്ക ഇപ്പോൾ സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP