Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാൽ പ്രിയൻ ചിത്രത്തിന് സെറ്റിടാൻ സാബുസിറിൾ എത്തും; ബാഹുബലിക്ക് ശേഷം മലയാളി കലാസംവിധായകൻ എത്തുക മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിൽ

ലാൽ പ്രിയൻ ചിത്രത്തിന് സെറ്റിടാൻ സാബുസിറിൾ എത്തും; ബാഹുബലിക്ക് ശേഷം മലയാളി കലാസംവിധായകൻ എത്തുക മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിൽ

തിരുവനന്തപുരം: മോഹൻലാലും പ്രിയദർശനും സെറ്റിടാൻ സാബു സിളിൾ. മുപ്പത് കോടി രൂപ ചെലവിട്ട് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. തിരക്കഥ ഒരുക്കുന്നത് സംവിധായകൻ ടി.കെ.രാജീവ് കുമാറാണ്.

കലാസംവിധാനം ഒരുക്കുന്നത് സാബു സിറിലായിരിക്കും.എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം പൂർത്തിയാക്കിശേഷം സാബു പ്രിയൻ-ലാൽ ചിത്രത്തിൽ ചേരും. സിനിമയുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. സാബു സിറിൽ സെറ്റിടാൻ എത്തുന്നതു കൊണ്ട് തന്നെ പഴയ കാലത്തെ ഓർമിപ്പിക്കുന്ന സിനിമയാകുമോ ഇതെന്ന സംശയം ശക്തമാണ്. നേരത്തെ കാലാപാനിക്ക് വേണ്ടിയും സെറ്റൊരുക്കിയത് സാബു സിറിൾ ആയിരുന്നു. അന്ന് അതായിരുന്നു മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം.

അത്തരമൊരു റിക്കോർഡ് തന്നെയാണ് ഒപ്പത്തിന് ശേഷമുള്ള പ്രിയൻ ചിത്രത്തിന്റേയും ലക്ഷ്യം. പുലിമുരുകന് ചെലവാക്കിയത് 25 കോടിയാണ്. പുതിയ പ്രിയൻ ചിത്രത്തിന് മുപ്പത് കോടിയും ചെലവിടുന്നുണ്ട്. അതുകൊണ്ട് തന്നെ റിക്കോർഡ് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പ്രകാശരാജ് നായകനായ സില സമയങ്ങളിൽ എന്ന തമിഴ് അവാർഡ് ചിത്രത്തിലാണ് സാബു അവസാനമായി പ്രിയനുവേണ്ടി കലാസംവിധാനം നിർവഹിച്ചത്.

പ്രിയന്റെ അദ്വൈതം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ, മേഘം, രാക്കിളിപ്പാട്ട്, കാക്കക്കുയിൽ, കിളിച്ചുണ്ടൻ മാമ്പഴം, ഒരു മരുഭൂമിക്കഥ, ഹിന്ദി ചിത്രമായ മുസ്‌ക്കുരാഹത്, ഗർദിഷ്, വിരാസത്ത്, തേസ് എന്നിവയിലെല്ലാം കലാസംവിധാനം നിർവഹിച്ചത് സാബുവായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP