Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനഡയിൽ ആമസോൺ വിൽക്കുന്നത് ഇന്ത്യൻ ദേശീയ പതാകയുടെ രൂപത്തിലുള്ള ചവിട്ടി; മാപ്പ് പറഞ്ഞ് വിൽപ്പന നിർത്തണം, അല്ലാത്ത പക്ഷം ആമസോൺ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകൾ റദ്ദു ചെയ്യുമെന്ന് സുഷമ സ്വരാജിന്റെ ട്വീറ്റ്

കാനഡയിൽ ആമസോൺ വിൽക്കുന്നത് ഇന്ത്യൻ ദേശീയ പതാകയുടെ രൂപത്തിലുള്ള ചവിട്ടി; മാപ്പ് പറഞ്ഞ് വിൽപ്പന നിർത്തണം, അല്ലാത്ത പക്ഷം ആമസോൺ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകൾ റദ്ദു ചെയ്യുമെന്ന് സുഷമ സ്വരാജിന്റെ ട്വീറ്റ്

ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോണിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാനഡയിൽ ആമസോൺ കമ്പനി ഇന്ത്യൻ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.

ഇന്ത്യയെ അവഹേൡക്കുന്ന വിധത്തിൽ ത്രിവർണ പതാകയുള്ള ചവിട്ടിയുടെ വിൽപ്പന തുടർന്നാൽ ആമസോൺ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകൾ സർക്കാർ റദ്ദുചെയ്യുമെന്ന് സുഷമ ട്വീറ്റ് ചെയ്തു.

ആമസോൺ ഉടനെ മാപ്പുപറയണം. രാജ്യത്തിന്റെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ഉടനെ പിൻവലിക്കണം, ഇത് അനുസരിക്കാതിരുന്നാൽ ആമസോൺ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കാൻ സർക്കാർ തയ്യാറാവില്ലെന്ന് അറിയിക്കുന്നു. നേരത്തേ ഇഷ്യു ചെയ്ത വിസയും റദ്ദാക്കുമെന്നും സുഷമ കൂട്ടിച്ചേർത്തു. കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷനോട് ആമസോണിൽ നിന്നും വിശദീകരണം തേടാനും വിദേശകാര്യ മന്ത്രി നിർദേശിച്ചു.

കാനഡയിൽ ആമസോൺ ഇന്ത്യൻ പതാകയുടെ രൂപത്തിലുള്ള ചവിട്ടികൾ വിൽക്കുന്നത് ഒരു ട്വിറ്റർ ഉപഭോക്താവ് സുഷമയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP