Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നത്തിൽ ആരും മന:പായസം ഉണ്ണേണ്ടമെന്ന് മുഖ്യമന്ത്രി; ചൂണ്ടിക്കാട്ടിയത് അവർ കാണിച്ച അബദ്ധം, അഴിമതി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും പിണറായി

ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നത്തിൽ ആരും മന:പായസം ഉണ്ണേണ്ടമെന്ന് മുഖ്യമന്ത്രി; ചൂണ്ടിക്കാട്ടിയത് അവർ കാണിച്ച അബദ്ധം, അഴിമതി അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും പിണറായി

കൊല്ലം: ഐഎഎസ് ഉദ്യോഗസ്ഥരുമായി പ്രശ്‌നങ്ങൾ ഉണ്ടെന്ന് കരുതി ആരും മന:പായസം ഉണ്ണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പരസ്യമായ പ്രതികരണം ശരിയായില്ലെന്ന് ബോധ്യപ്പടുത്തുകയാണ് താൻ ചെയ്തത്. അത് അംഗീകരിച്ച അവർ ഊഷ്മളമായാണ് അവർ മടങ്ങിപ്പോയതെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.

കൊല്ലത്ത് എംകെ ഭാസ്‌കരൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഐഎഎസ് തർക്കത്തിൽ നിലപാട് വ്യക്തമാക്കിയത്. അഴിമതി സംബന്ധിച്ച അന്വേഷണത്തിൽ തുറന്ന മനസാണ് സർക്കാരിന്. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും സർക്കാർ ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആർ ഇട്ടപ്പോൾ സഹപ്രവർത്തകർക്ക് അമർഷമുണ്ടായി അത് സ്വാഭാവികമാണ്.

എന്നാൽ ആ വികാരം പരിധിക്ക് അപ്പുറമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ നടക്കാത്ത ഒരു പ്രതിഷേധ രീതിയിലേക്ക് അവർ കടന്നു. ഐഎഎസ് ഉദ്യോഗസ്ഥരുമായി സർക്കാരിന് ഭിന്നതയില്ല. എല്ലാ കാര്യത്തിലും അവർ സർക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നേരത്തെ രാജി സന്നദ്ധ അറിയിച്ചിരുന്നു. തുടർന്ന് മന്ത്രിമാർ ഇടപ്പെട്ട് ചീഫ് സെക്രട്ടറിയെ അനുനയിപ്പിക്കുകയായിരുന്നു.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥയർ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കൽ സമരത്തിന് മുന്നോടിയായി നടന്ന ചർച്ചയിലാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചത്. 'നിങ്ങൾ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണോ?' എന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ചോദിച്ചെന്നാണ് റിപ്പോർട്ടുകൾ. കീഴ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ക്ഷുഭിതനായത് എല്ലാവരേയും അമ്പരിപ്പിച്ചു.

വിജിലൻസ് ഡയറക്ടർക്കെതിരായ പരാതിയിൽ ചീഫ് സെക്രട്ടറി കൊല്ലം ടികെഎം മാനേജ്‌മെന്റിൽ അന്വേഷണം നടത്തിയതാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. സർവീസിലിരിക്കെ ജേക്കബ് തോമസ് ടികെഎം കോളേജിൽ അദ്ധ്യാപകനായി വേതനം കൈപറ്റിയെന്നാണ് കേസ്. എന്നാൽ ശമ്പളം തിരിച്ചടച്ചതിനാൽ കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ മാനേജ്‌മെന്റിൽ നിന്നും കടമില്ലെന്ന സർട്ടിഫിക്കറ്റാണ് ജേക്കബ് തോമസ് ഹാജരാക്കിയതെന്ന പരാതിയിൽ നൽകേണ്ട സത്യവാങ്മൂലത്തിന്റ കൃത്യതയ്ക്കാണ് കേസ് നേരിട്ട് അന്വേഷിച്ചതെന്ന് ചീഫ് സെക്രട്ടറി നൽകിയിരുന്ന മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP