Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിയെവിടെയെന്ന ചോദ്യം ശക്തമായപ്പോൾ തിരക്കുകൾ മാറ്റി വച്ചു വിദ്യാഭ്യാസ മന്ത്രിയെത്തി; ജിഷ്ണുവിന്റെ വീടു സന്ദർശിച്ച രവീന്ദ്രനാഥിനു മുമ്പിൽ പൊട്ടിക്കരഞ്ഞു മാതാപിതാക്കൾ

മന്ത്രിയെവിടെയെന്ന ചോദ്യം ശക്തമായപ്പോൾ തിരക്കുകൾ മാറ്റി വച്ചു വിദ്യാഭ്യാസ മന്ത്രിയെത്തി; ജിഷ്ണുവിന്റെ വീടു സന്ദർശിച്ച രവീന്ദ്രനാഥിനു മുമ്പിൽ പൊട്ടിക്കരഞ്ഞു മാതാപിതാക്കൾ

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിൽ മരിച്ച വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ഉത്തരവാദികൾ കോളജ് മാനേജ്മെന്റാണെന്ന് മാതാപിതാക്കൾ പറഞ്ഞു. പൊട്ടിക്കരഞ്ഞാണ് മന്ത്രിയോട് മതാപിതാക്കൾ വേദന പങ്കുവച്ചത്.

സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്തമായ നടപടികളുമായി സർക്കാർ മൂന്നോട്ട് പോകുമെന്നും പിന്നീട് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നു മന്ത്രി ടി.പി. രാമകൃഷ്ണനും ജിഷ്ണുവിന്റെ വീട് സന്ദർശിച്ചേക്കുമെന്ന് വിവരമുണ്ട്. എസ് എഫ് ഐ പ്രവർത്തകനായ ജിഷ്ണുവിന്റെ വീട്ടിൽ മന്ത്രിമാർ ആരും എത്താത്തത് സോഷ്യൽ മീഡിയ വിമർശന വിധേയമാക്കിയിരുന്നു.

മന്ത്രി എകെ ബാലന്റെ ഭാര്യ പാമ്പാടി കോളേജിലെ ജീവനക്കാരി ആയിരുന്നതും ചർച്ചയായി. ഈ സാഹചര്യത്തിലാണ് മന്ത്രി ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം ഇന്നലത്തെ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP