Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു മാസത്തെ യോഗ കോഴ്‌സിനുശേഷം മടങ്ങിയെത്തിയ സിഐഎസ്എഫ് ജവാൻ അവധി തർക്കത്തിനൊടുവിൽ നാലു സഹപ്രവർത്തകരെ വെടിവച്ചുകൊന്നു; മരിച്ചത് ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ഹവീൽദാറും; സംഭവം ബീഹാറിലെ ഔറംഗാബാദിൽ

രണ്ടു മാസത്തെ യോഗ കോഴ്‌സിനുശേഷം മടങ്ങിയെത്തിയ സിഐഎസ്എഫ് ജവാൻ അവധി തർക്കത്തിനൊടുവിൽ നാലു സഹപ്രവർത്തകരെ വെടിവച്ചുകൊന്നു; മരിച്ചത് ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ഹവീൽദാറും; സംഭവം ബീഹാറിലെ ഔറംഗാബാദിൽ

പട്‌ന: ബിഹാറിലെ ഔറംഗാബാദിൽ സിഐഎസ്എഫ് ജവാൻ സർവീസ് റൈഫിൾ ഉപയോഗിച്ച് നാലു സഹപ്രവർത്തകരെ വെടിവച്ചു കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം.

ഔറംഗാബാദിലെ നബിനഗർ തെർമൽ പവർ സ്റ്റേഷനിൽ കാവൽ ജോലിയിലുണ്ടായിരുന്ന ബൽവീർ സിങ് എന്ന കോൺസ്റ്റബിളാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയാണ് ഇയാൾ.

രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും ഹവിൽദാറുമാണ് കൊല്ലപ്പെട്ടത്. രണ്ടു പേർ സംഭവസ്ഥലത്തുവച്ചും മറ്റു രണ്ടുപേർ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് എസ്‌പി ഡോ.സത്യപ്രകാശ് അറിയിച്ചു. രണ്ടു മാസത്തെ യോഗ കോഴ്‌സിനു ശേഷം മടങ്ങിയെത്തിയ ബൽവീർ സിങ്ങിന് അവധിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു.

കുടുംബത്തിൽനിന്നും ദീർഘനാളായി അകന്നിരിക്കുന്നതും ശത്രുമേഖലയിൽ പോസ്റ്റ് ചെയ്യപ്പെടുന്നതും കടുത്ത ജീവിതസാഹചര്യങ്ങളും മൂലം സേനാംഗങ്ങളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദമടക്കമുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാനാണ് യോഗ കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്.

ഡ്യൂട്ടികഴിഞ്ഞ് പോകാൻ തുടങ്ങുന്നവർക്ക് നേരെ ഇയാൾ തന്റെ ഇൻസാസ് റൈഫിളുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ബൽവീർ സിങ്ങിനെ കസ്റ്റഡിയിലെത്തു ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നല്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

അർധസൈനിക വിഭാഗങ്ങളിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ജവാന്മാർ പോസ്റ്റ് ചെയ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനിടെയാണു സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP