ഒരുപാട് സീരിയസ് ആവേണ്ട; രതിമൂർച്ഛ സംഭവിച്ചില്ലെങ്കിലും ദുഃഖിക്കേണ്ട; സെക്സിന് ശേഷമുള്ള അവഗണന വേദനിപ്പിക്കും: പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങൾ വ്യക്തമാക്കി മനഃശ്ശാസ്ത്രജ്ഞൻ
മറുനാടൻ ഡെസ്ക്
രതിയിൽ നിന്ന് സ്ത്രീയ്ക്ക് എങ്ങനെയാണ് ആനന്ദം ലഭിക്കുന്നത്. പുരുഷന്മാരിൽ പലർക്കും ഇക്കാര്യത്തിൽ ഒന്നുമറിയില്ലെന്നും സ്ത്രീയെ സംബന്ധിച്ച് എന്താണ് പങ്കാളിയിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ഒരു മനഃശ്ശാസ്ത്രജ്ഞൻ. സ്ത്രീയെ ആനന്ദിപ്പിക്കാനുള്ള ഏഴുപദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
രതിക്ക് മുമ്പ് മധുര വാക്കുകൾ
കിടപ്പുമുറിയിൽ അൽപനേരമെങ്കിലും ഭാര്യയോട് നല്ലവാക്കുകൾ പറയണമെന്നതാണ് ആദ്യത്തെ ഉപദേശം. ഇത് സ്ത്രീക്ക് വലിയൊരു ഉത്തേജനമാണ്. പുരുഷൻ തന്നെ പറ്റി നല്ലതുപറയുന്നുവെന്ന തോന്നൽതന്നെ അവളിൽ രതി ജനിപ്പിക്കും. കിടപ്പുമുറിയിൽ വച്ചല്ലാതെയും ഇടയ്ക്കിടെ പങ്കാളികൾ തമ്മിൽ നല്ലകാര്യങ്ങൾ സംസാരിക്കുകയും പരസ്പരം കുറ്റപ്പെടുത്താതെ ഇടപെടുകയും ചെയ്യുന്നത് പ്രേമം വർധിപ്പിക്കും. താൻ അവളെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരം മധുരഭാഷണങ്ങൾക്ക് കഴിയും.
പുകഴ്ത്തൽ ഇഷ്ടപ്പെടാത്ത പെണ്ണില്ല
തന്നിൽ എന്തെങ്കിലും കുറവ് പുരുഷന് തോന്നുന്നുണ്ടോയെന്ന ആശങ്ക സ്ത്രീകൾക്ക് സഹജമാണ്. തനിക്ക് വയസ്സായിത്തുടങ്ങുന്നുവെന്നും തന്റെ ശരീരത്തെ പുരുഷൻ ഇനി ഏറെ നാൾ ഇഷ്ടപ്പെടില്ലെന്നുമെല്ലാം അവർ സങ്കടപ്പെടും. ഇതാണ് വെളിച്ചമില്ലാത്ത വേളകളിൽ അവർ വസ്ത്രം മാറ്റാൻ ആഗ്രഹിക്കുന്നതിന്റെ മുഖ്യകാരണം. രതി ഇരുട്ടിലാവണമെന്ന തോന്നൽ സ്ത്രീയിൽ ഉണ്ടാവുന്നത് അതുകൊണ്ടാണ്. ഈ ആശങ്കയകറ്റാൻ പുരുഷന് കഴിയണം. സുന്ദരിയാണെന്ന് അവളോട് ഇടയ്ക്കിടെ പറയുന്നത് ഇണയെ തന്നിലേക്ക് അടുപ്പിക്കാൻ പുരുഷനെ സഹായിക്കും. ഭാര്യ അത്ര സുന്ദരിയല്ലെങ്കിൽപോലും നീ വളരെ സുന്ദരിയാണെന്ന് പറയുന്നത് അവളുടെ മനസ്സിനെ കീഴ്പ്പെടുത്താൻ പറ്റിയ ടോണിക്കാണെന്ന് ഉറപ്പ്.
സ്ത്രീക്ക് സെക്സ് അവളുടെ ജീവിതത്തിന്റെ ഭാഗം
സ്ത്രീ സെക്സിനെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെയും പോലെതന്നെ പരിഗണിക്കുന്നു. പുരുഷൻ അങ്ങനെയല്ല. മറ്റു തലവേദനകളിൽ നിന്ന് മാറിനിൽക്കുമ്പോൾ ആനന്ദിക്കാൻ വേണ്ടിയാണ് അവൻ സെക്സിൽ മുഴുകുന്നത്. അതിനാൽ തന്നെ പുരുഷന് പകൽ എന്തുതരം പ്രശ്നങ്ങളെ നേരിടേണ്ടിവന്നാലും രാത്രി രതിയിൽ ഏർപ്പെടാനാവും. പക്ഷേ, സ്ത്രീക്ക് അങ്ങനെയല്ല. പകൽ അവൾ നേരിട്ട പ്രശ്നങ്ങളും കേട്ട ചീത്തവാക്കുകളും വഴക്കുമെല്ലാം അവളുടെ മനസ്സിൽ കിടന്നുകളിക്കും.
പകൽ നല്ല പ്രശാന്തമായ മനസ്സുമായി ഇരുന്ന സ്ത്രീയ്ക്കുമാത്രമേ നല്ല രതിയിലും ഏർപ്പെടാനാകൂ. അവൾക്ക് അതിനുള്ള സാഹചര്യമൊരുക്കുകയും തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടിൽ വഴക്കുണ്ടാക്കുകയും ചെയ്യുന്ന പുരുഷനെ സ്ത്രീ വെറുക്കുമെന്ന് സാരം. കുറ്റപ്പെടുത്തുന്ന രീതിയിൽ പങ്കാളി നടത്തുന്ന ഒരു നോട്ടംപോലും അവളെ ഏറെ നേരം അലോസരപ്പെടുത്തും. അങ്ങനെയാവുമ്പോൾ രതിമേളനത്തിന് താൽപര്യമില്ലാത്ത ഒരു ഭാര്യയെയാവും രാത്രി കിടക്കയിൽ നേരിടേണ്ടിവരികയെന്ന് ഓർക്കുക.
രതിമൂർച്ഛയിലല്ല കാര്യം
തന്റെ പങ്കാളിക്ക് രതിമൂർച്ഛ ലഭിച്ചില്ലെന്ന ആശങ്ക മിക്ക പുരുഷന്മാർക്കും ഉണ്ടാകും. നല്ലൊരു ക്ളൈമാക്സ് പങ്കാളിക്ക് നൽകാനായില്ലെന്ന വിഷമം നിരവധിപേർ പങ്കുവയ്ക്കാറുണ്ട്. ഇതിനായി ഔഷധങ്ങളുടെ കൂട്ടുതേടുന്ന ഭർത്താക്കന്മാരും നിരവധി. പക്ഷേ, അതിലൊന്നും ഒരു കാര്യവുമില്ല. ഭാര്യയെ നല്ലതുപോലെ സ്നേഹിക്കുന്ന ഭർത്താവിന് മാത്രമേ അവൾക്ക് രതിയിലും ആനന്ദം നൽകാനാവൂ. അത്തരം ക്ളൈമാക്സുകൾ എല്ലായ്പോഴും സംഭവിച്ചില്ലെങ്കിലും സ്ത്രീ പരിഭവം പറയില്ല. നിങ്ങൾ സ്നേഹത്തോടെയാണ് അവളോട് പെരുമാറുന്നതെങ്കിൽ. സ്ത്രീയെ സംബന്ധിച്ച് രതിമൂർച്ഛ എല്ലായ്പോഴും സംഭവിക്കില്ലെന്നും വേഴ്ചയ്ക്കുമുമ്പുള്ള സ്നേഹലാളനങ്ങൾപോലും അവളെ സംബന്ധിച്ച് തൃപ്തികരമായിരിക്കുമെന്നും അറിയുക.
ഒട്ടും സീരിയസ് ആകേണ്ടതല്ല സെക്സ്
വളരെ സീരിയസായി സെക്സിനെ സമീപിക്കുന്നവരുണ്ട്. പക്ഷേ, ഒട്ടും സീരിയസായി കാണേണ്ടകാര്യമല്ല സെക്സ്. എന്തോ ഒരു വലിയ കാര്യംപോലെ സമീപിക്കേണ്ടതുമല്ല. കളിയായും തമാശയായുമെല്ലാം സെക്സിനെ നോക്കിക്കണ്ടാൽ മതിയെന്നാണ് മനഃശ്ശാസ്ത്രജ്ഞരുടെ അഭിപ്രായം. സീരിയസായി രതിയെ കാണുന്നതുകൊണ്ടുതന്നെ കിടപ്പറയിൽ ഒന്നു ചിരിക്കാൻപോലും മറന്നുപോകുന്ന പുരുഷന്മാരുണ്ട്. ഭാര്യയോട് റൊമാന്റിക്കാവുക, അൽപസ്വൽപം കളിതമാശകൾ പറയുക, അങ്ങനെ.. തൊട്ടും തലോടിയുമെല്ലാം പങ്കാളിയോട് ഇടപഴകുന്നവനേ അവളെ തൃപ്തിപ്പെടുത്താനാകൂ. തനിക്കും സെക്സ് ആനന്ദകരമാകാൻ ഇതുവേണമെന്ന് പുരുഷൻ ഓർക്കണം.
രതിയേക്കാൾ പെണ്ണിനിഷ്ടം പരിലാളനങ്ങൾ
സെക്സല്ല, മറിച്ച് റൊമാൻസാണ് പെണ്ണുങ്ങൾ ഏറെ ഇഷ്ടപ്പെടുന്നതെന്ന് അറിയുക. റൊമാൻസാണ് അവളെ രതിയിലേക്ക് നയിക്കുന്നത്. തൊടുന്നതും തലോടുന്നതും ഉമ്മകൊടുക്കുന്നതും ഇക്കിളികൂട്ടുന്നതുമെല്ലാമാണ് സ്ത്രീ സെക്സിനേക്കാളും ഇഷ്ടപ്പെടുന്നത്. പക്ഷേ, ഇതൊന്നുമില്ലാതെ നേരിട്ട് സെക്സ് എന്ന കർത്തവ്യത്തിലേക്ക് കടക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. ഇതാണ് പലപ്പോഴും സ്ത്രീകളിൽ ലൈംഗിക മരവിപ്പിന് വരെ കാരണമാകുന്നതെന്നും മനഃശ്ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സെക്സിന് മുമ്പുള്ള പൂർവകേളികളാണ് സ്ത്രീയെ ഏറ്റവും ആനന്ദിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞാലേ പുരുഷന് അവളുടെ മുന്നിൽ കേമനാകാൻ കഴിയൂ. സ്ത്രീയെ വെറുമൊരു ഉപകരണമായി കാണാതെ പങ്കാളിയായി കാണണം. സ്ത്രീയും അപ്രകാരം പെരുമാറണം. പുരുഷന്റെ നെറ്റിയിലും മറ്റും തലോടുന്നതും മുടിയിഴയിൽ കൈവിരലോടിക്കുന്നതുമെല്ലാം പുരുഷനും ആനന്ദം പകരുന്ന സംഗതികളാണ്. രതിയെന്ന ഉദ്ദേശത്തോടെ അല്ലാതെ ചെയ്യുന്ന ഇത്തരം 'ടച്ചിങ്സ്' ആണ് യഥാർത്ഥത്തിൽ രതിയുടെ മർമ്മം.
കാര്യംകഴിഞ്ഞാൽ തിരിഞ്ഞുകിടക്കരുത്
പുരുഷനെ സംബന്ധിച്ച് രതിക്ക് അവന്റെ ആനന്ദത്തോളമേ ദൈർഘ്യമുള്ളൂ. കാര്യംകഴിഞ്ഞാൽ തിരിഞ്ഞുകിടന്നുറങ്ങുന്നവരാണ് മിക്കവരും. പക്ഷേ, അതല്ല കാര്യം. രതിപൂർവ കേളികൾപോലെ തന്നെ പ്രധാനമാണ് സംയോഗത്തിന് ശേഷമുള്ള സംഭാഷണങ്ങളും സ്പർശനങ്ങളുമെല്ലാം. സ്ഖലത്തിന് ശേഷം ശരീരം തളരുന്നതോടെ പുരുഷൻ വേഗം ഉറങ്ങാനാണ് താൽപര്യം കാട്ടുക. പക്ഷേ, സ്ത്രീയുടെ കാര്യം അങ്ങനെയല്ല.
അവൾ രതിയലേക്ക് പതുക്കെയേ എത്തൂ എന്നതുപോലെ തന്നെ രതിയിൽ നിന്ന് പിന്മാറുന്നതും പതുക്കെയാണ്. അത് തിരിച്ചറിയുന്ന പുരുഷനുമാത്രമേ അവളെ ആനന്ദിപ്പിക്കാനാകൂ. രതിക്കു ശേഷവും അവൾ ആഗ്രഹിക്കുന്ന സ്പർശനങ്ങളും മധുരവാക്കുകളും നൽകുന്നവന് മാത്രമേ ഭാര്യയെ തൃപ്തിപ്പെടുത്താനും സന്തുഷ്ട ദാമ്പത്യം നയിക്കാനും കഴിയൂ എന്നാണ് സെക്സോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ഭർത്താവ് അങ്ങനെ കാര്യംകഴിഞ്ഞാലുടൻ ഉറങ്ങുന്നത് ഇഷ്ടമല്ലെങ്കിൽ സ്ത്രീകൾ അക്കാര്യം തുറന്നുപറയണമെന്നും അവർ പറയുന്നു. പുരുഷന്റെ സ്വഭാവം അങ്ങനെയായതിനാൽ അൽപനിമിഷങ്ങൾ അവൻ ആലസ്യത്തിൽ കിടക്കാൻ അനുവദിച്ചശേഷം പതിയെ ഉണർത്താനാണ് അവർ സ്ത്രീയെ ഉപദേശിക്കുന്നത്.
ഡോ. രാജൻ ബി ഭോൺസ്ലെ, സെക്ഷ്വൽ കൺസൾട്ടന്റ് ആൻഡ് കൗൺസലർ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍