Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിയേറ്ററുകളിലും മൂന്നു തരം കണക്കുകൾ; ക്രമക്കേടുകൾ കണ്ടെത്താൻ തിയേറ്ററുകളിൽ ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എ കെ ബാലൻ; ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി തീർക്കാൻ സമഗ്രനിയമനിർമ്മാണമുണ്ടാക്കും

തിയേറ്ററുകളിലും മൂന്നു തരം കണക്കുകൾ; ക്രമക്കേടുകൾ കണ്ടെത്താൻ തിയേറ്ററുകളിൽ ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എ കെ ബാലൻ; ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി തീർക്കാൻ സമഗ്രനിയമനിർമ്മാണമുണ്ടാക്കും

കോഴിക്കോട്: സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കാൻ സമഗ്ര നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മന്ത്രി എ കെ ബാലൻ. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട അടൂർ കമ്മിഷൻ റിപ്പോർട്ട് കൂടി പരിഗണിച്ചാവും പുതിയ നിയമങ്ങൾ കൊണ്ടുവരികയെന്നും മന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി.

തിയേറ്ററുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തും. സിനിമ കാണാൻ ആളുകൾ വരുന്നില്ലെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. പല തിയേറ്ററുകളിലും മൂന്നുതരം കണക്കുകളാണ് സൂക്ഷിക്കുന്നത്. ഒന്ന് സ്വന്തം കണക്ക്, രണ്ട് നിർമ്മാതാക്കൾക്ക് നൽകാനുള്ള കണക്ക്, മൂന്ന് സർക്കാരിന് നൽകാനുള്ള കണക്ക്. ഇതുകാരണം വിനോദ നികുതിയിൽ സർക്കാരിന് വലിയ കുറവാണ് വരുന്നത്. സർക്കാർ നടത്തുന്ന 14 തിയേറ്ററുകളിൽ നിന്നായി നാലേ മുക്കാൽ കോടി രൂപയാണ് വരുമാനം. ഈ സാഹചര്യം വച്ചുനോക്കുമ്പോൾ തിയേറ്ററുകൾ നഷ്ടമാണെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിവിധ സംഘടനകളുടെ യോഗം 25ന് വിളിച്ചു ചേർത്തിട്ടുണ്ട്. തിയേറ്ററുകളിലേക്ക് ജനങ്ങളെ ആകർഷിക്കാൻ നടപടിയുണ്ടാവും. തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വിട്ടുനൽകിയാൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ മുൻ കൈയെടുത്ത് 100 തിയേറ്ററുകൾ പുതുതായി സ്ഥാപിക്കും. ഇതിനകം 25 തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വിട്ടുനൽകാൻ ധാരണാപത്രം കൈമാറിയിട്ടുണ്ട്. 25 തിയേറ്റുകൾ അടുത്തവർഷം യാഥാർത്ഥ്യമാകും. പുതുതായി നിർമ്മിക്കുന്ന ഈ തിയേറ്ററുകളിലടക്കം സിനിമ റീലിസ് ചെയ്യുന്നതിനുള്ള നടപടികളുണ്ടാകും. ജില്ലകളിൽ സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള സമഗ്രമായ റിപ്പോർട്ട് തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP