Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ; കുഞ്ചാക്കോ, പാർവതി, ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ തകർപ്പൻ അഭിനയ മുഹൂർത്തങ്ങൾ; പ്രതീക്ഷകൾ വാനോളമുയർത്തി മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്ത്

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ; കുഞ്ചാക്കോ, പാർവതി, ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ തകർപ്പൻ അഭിനയ മുഹൂർത്തങ്ങൾ; പ്രതീക്ഷകൾ വാനോളമുയർത്തി മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്ത്

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരുടെ ദുരിതങ്ങൾ കോർത്തിണക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്തിറങ്ങി. കെട്ടിലും മട്ടിലും ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ട്രെയ്‌ലർ. ഇറാഖിൽ ജോലിക്കെത്തുന്ന മലയാളി നഴ്‌സുമാർ ഐസിസ് തീവ്രവാദികളുടെ പിടിയിലാകുന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. മികച്ച ക്യാമറാ ഷോട്ടുകൾ കൊണ്ടും മേക്കിങ് കൊണ്ടും സമ്പന്നമായ ട്രെയ്‌ലർ ഏറെ പ്രതീക്ഷകൾക്ക് ഇട നൽകുന്നതാണ്. രാജ്യാന്തരനിലവാരം പുലർത്തുന്ന ട്രെയിലറിൽ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് താരങ്ങളും കാഴ്‌ച്ച വച്ചിരിക്കുന്നത്. ഫഹദ്-പാർവതി-ചാക്കോച്ചൻ എന്നിവരാണ് ട്രെയ്‌ലറിൽ നിറഞ്ഞു നിർത്തുന്നത്.

രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്‌സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്‌സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്‌സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.

12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്

ഇറാഖിലെ തിക്രിത്തിൽ വിമതരുടെ പിടിയലായ ആശുപത്രിയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. 2014ൽ വിമത അക്രമണത്തിൽ ആശുപത്രിയിൽ കുടുങ്ങിയ നാൽപ്പതിലേറെ നഴ്‌സുമാർ ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്. ഇവരെ രക്ഷപെടുത്താൻ വേണ്ടി നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം സിനിമാലോകത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP