Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തി കണ്ടതോടെ ബൈക്കർ ഗേൾ അജിത്തിനെ മറന്ന് വിജയുടെ ആരാധികയായി; അലീഷാ അബ്ദുള്ളയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വാളെടുത്ത് അജിത്ത് ഫാൻസുകാർ

കത്തി കണ്ടതോടെ ബൈക്കർ ഗേൾ അജിത്തിനെ മറന്ന് വിജയുടെ ആരാധികയായി; അലീഷാ അബ്ദുള്ളയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വാളെടുത്ത് അജിത്ത് ഫാൻസുകാർ

ന്ത്യയിലെ ഏറ്റവും വേഗതേറിയ വനിതാ റെയ്‌സറും ഏക വനിത ബൈക്ക് റെയ്‌സറുമായ അലീഷാ അബ്ദള്ളയ്ക്ക് വിജയുടെ പുതിയ സിനിമ കത്തി നന്നേ പിടിച്ചു. ഇത് സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതോടെ രാജ്യത്തെ ഏറ്റവും വേഗതയേറിയ വനിതാ മോട്ടോർ സ്പോർട്സ് താരം പുലിവാല് പിടിച്ചിരിക്കുകയാണ്.

നേരത്തേ അജിത്തിനെ തന്റെ ഗോഡ്ഫാദറെന്നും ഗുരുവെന്നും വിശേഷിപ്പിച്ച അലീഷാ ഇപ്പോൾ വിജയിയെ പുകഴ്‌ത്തിയത് കണ്ട് അജിത്ത് ആരാധകരാകെ ഇളകിയിരിക്കുകയാണ്. നേരത്തേ അജിത് തന്റെ ഗുരുവാണെന്ന് അലീഷ പറഞ്ഞപ്പോൾ വിജയ് ഫാൻസായിരുന്നു എതിരായത്. എന്തായാലും രണ്ടു ഫാൻസുകാരും ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരത്തിനെതിരേ വാളെടുത്തതായിട്ടാണ് വിവരം.

ഇതു വരെ താൻ ആരൂടേയും ആരാധകയായിരുന്നില്ല. എന്നാൽ കത്തി കണ്ടതോടെ വിജയ് യുടെ ആരാധിക ആയെന്നും എന്താ അഭിനയമെന്നും താരത്തിന്റെ കമന്റിന് മറുപടിയുമായി അജിത്ത് ആരാധകർ രംഗത്തെത്തി. നരത്തേ അജിത്തിനെ പുകഴ്‌ത്തി രംഗത്ത് വരികയും ഇപ്പോൾ നേരെ എതിർ പ്രസ്താവന നടത്തുന്നതും വഴി താരം ഇപ്പോൾ നടത്തുന്നത് പബ്‌ളിസിറ്റിക്ക് വേണ്ടിയുള്ള നാലാംകിട നാടകമാണെന്നാണ് ആരാധകരുടെ ആരോപണം.

ഇതോടെ താൻ വിവാദം ഉദ്ദേശിച്ചിട്ടില്ലെന്നും അജിത്തിനെ താൻ ഗുരുവായിട്ടാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ സിനിമയ്ക്കും കാർ റേസിംഗിനും വേണ്ടിയുള്ള സമർപ്പണത്തെയും കഠിനാദ്ധ്വാനത്തെയും നമിക്കുന്നതായി താരം വീണ്ടും ട്വീറ്റ് ചെയ്തു. നേരത്തേ അജിത്തിന്റെ ഒരു സിനിമകൾ പോലും ഇതുവരെ കണ്ടിട്ടില്ലെന്നും തമ്മിൽ കാണുമ്പോഴൊക്കെ സംസാരിക്കുന്നത് റേസിംഗിനെ പറ്റിയാണെന്നും താരം ഒരു അഭിമുഖത്തിൽ നേരത്തേ പ്രതികരിച്ചിരുന്നു.

റേസിംഗിൽ അനേകം ട്രോഫികൾ നേടിയിട്ടുള്ള അലീഷാ ഇരുമ്പുകുതിരൈ എന്ന ചിത്രത്തിൽ വനിതാ ബൈക്ക് ഗ്യാംഗ്സ്റ്ററെ അവതരിപ്പിച്ചിരുന്നു. സൈത്താൻ എന്ന സിനിമയിലും താരമുണ്ട്.എട്ടാമത്തെ വയസ്സിൽ അലീഷാ അബ്ദുള്ള എന്ന ചെന്നൈക്കാരി വേഗതയുടെ ട്രാക്കിൽ ആദ്യമായി പിച്ചവച്ചതാണ്.  ഗോ കാർട്ടിങ്ങിലൂടെ തുടക്കം കുറിച്ച അലീഷാ അബ്ദുള്ള പിന്നീട് നിരവധി ഗോ കാർട്ടിങ് ചാമ്പ്യൻഷിപ്പുകളിലും ജേതാവായിട്ടുണ്ട്. 2004ൽ ദേശീയ റെയ്‌സിങ് ചാമ്പ്യൻഷിപ്പിലൂടെ ഫോർമുല കാർ റെയ്‌സിങിൽ മ!ത്സരിച്ച അലീഷ അഞ്ചാം സ്ഥാനത്തെത്തി. അതേവർഷം തന്നെയാണ് ബൈക്ക് റെയ്‌സിങ്ങിലും അലീഷ തന്റെ സാന്നിധ്യമറിയിച്ചത്. 2009 ൽ സൂപ്പർ ബൈക്കിങ് ചാമ്പ്യൻഷിപ്പിൽ പുരുഷതാരങ്ങളെ പിന്നിലാക്കി അലീഷ മൂന്നാംസ്ഥാനത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP