Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാരിന്റെ വാക്ക് കേട്ട് 25,000 രൂപയെടുക്കാൻ എടിഎമ്മിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുക 10,000 രൂപയാക്കി കുറച്ചു

തിരുവനന്തപുരം: ഒരു ദിവസം എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 10,000 രൂപയാക്കി വെട്ടിച്ചുരുക്കി. പിൻവലിക്കാവുന്ന തുകയുടെ പരിധി ഓരോ ബാങ്കുകൾക്കും തീരുമാനിക്കാമെന്ന പണ്ടേയുള്ള വ്യവസ്ഥയനുസരിച്ചാണു കേന്ദ്ര സർക്കാർ തീരുമാനത്തെ ബാങ്കുകൾ മറികടന്നത്. ഇപ്പോഴും നോട്ടു ക്ഷാമം നിലനിൽക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് എസ്‌ബിറ്റിയും എസ്‌ബിഐയും കൊണ്ടുവന്ന നിയന്ത്രണം.

ഒരു ദിവസം എടിഎമ്മിൽനിന്നു പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നിയന്ത്രണം കൊണ്ടു വരുന്നത്. നോട്ടു നിരോധനത്തിനു മുൻപു വിവിധതരം കാർഡുടമകൾക്ക് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഒരു ദിവസം പിൻവലിക്കാൻ കഴിയുമായിരുന്നു.

നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ റിസർവ് ബാങ്ക് ഈ തുകയിൽ 2000, 2500, 4500, 10,000 എന്നിങ്ങനെ മാറ്റം വരുത്തി. കഴിഞ്ഞ ബുധൻ മുതലാണ് ബാങ്കിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഒറ്റ ദിവസംകൊണ്ട് എടിഎമ്മിൽനിന്നു പിൻവലിക്കാമെന്ന ഇളവു പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP