Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും; മുറ്റത്തോ ടെറസിലോ ഒരു കൊച്ചുപാത്രം വെള്ളം പക്ഷികൾക്കു വേണ്ടി കരുതുമോ? അവരുടെ ദാഹം അകറ്റുമ്പോൾ മറക്കരുതാത്ത കാര്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു...

നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും; മുറ്റത്തോ ടെറസിലോ ഒരു കൊച്ചുപാത്രം വെള്ളം പക്ഷികൾക്കു വേണ്ടി കരുതുമോ? അവരുടെ ദാഹം അകറ്റുമ്പോൾ മറക്കരുതാത്ത കാര്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു...

ജിജോ കുര്യൻ

വേനൽ കടുക്കുന്നു. നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും. മുറ്റത്തോ ടെറസിലോ നിശ്ചമായും ഒരു കൊച്ചുപാത്രം വെള്ളം അവർക്ക് വേണ്ടി കരുതാൻ വൈകരുതേ. രണ്ട് വർഷം മുൻപ് ഒരു കൊച്ചു 'ഗെപ്പി'ക്കുളം ഈ മരത്തണലിൽ സ്ഥാപിച്ചത് വേനലിൽ കാട്ടുപക്ഷികൾക്ക് വെള്ളം കൊടുക്കാൻ ആയിരുന്നു. ഇപ്പോൾ പച്ചിലക്കുടുക്കയും കരിയിലപ്പിടച്ചിയും ഇരട്ടത്തലയനും മാടത്തയും അടയ്ക്കാക്കുരുവിയും മാത്രമല്ല ആൻഡ്‌റപ്പനും അവളുടെ പെങ്ങളും പ്രാഞ്ചിയും കോഴിക്കൂട്ടം ഒന്നടങ്കവും കുടിയും കുളിയും അലക്കും തേവാരവും ഈ കുളത്തിൽ നിന്നാക്കി. മൃഗങ്ങൾക്കും പക്ഷികൾക്കും ആയി ദാഹജലം കരുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. പക്ഷികൾ വെള്ളം കുടിക്കാൻ കുളത്തിന്റെയോ പാത്രത്തിന്റെയോ വക്കിൽ ആണ് വന്നിരിക്കുന്നത്. അല്പം ഭാരം കൂടിയ പക്ഷികൾ വന്നിരിക്കുമ്പോൾ മറഞ്ഞുപോകാത്ത വിധത്തിൽ പാത്രം ഉറപ്പിക്കണം.
  2. പക്ഷികൾക്കും മൃഗങ്ങൾക്കും അരോചകമാകുന്ന കടും നിറങ്ങളിലുള്ള പാത്രങ്ങൾ ഉപയോഗിക്കരുത്. കുളത്തിൽ കടും വർണ്ണങ്ങൾ അടിക്കരുത്. കറുപ്പ്, ചാരനിറം, മണ്ണിന്റെ നിറം, പച്ച എന്നിവയാണ് ഉത്തമം.
  3. വശങ്ങളിൽ നിന്ന് ചരിവില്ലാത്ത ആഴം കൂടിയ പാത്രത്തിലോ കുളത്തിലോ ആണ് വെള്ളം വെയ്ക്കുന്നത് എങ്കിൽ പക്ഷികൾക്ക് പറന്നുവന്നിരുന്ന് വെള്ളം കുടിക്കാൻ നടുക്ക് ഒരു കല്ലോ തടിക്കഷണമോ ഉറപ്പിക്കുക. കഴുത്ത് ഇടുങ്ങിയ പക്ഷികൾ തറയിൽ കാലുറപ്പിച്ച് നിന്ന് ചുണ്ട് വെള്ളത്തോട് ചേർത്താണ് വെള്ളം കുടിക്കുന്നത്. അല്ലാത്തപക്ഷം വക്കിൽ നിന്ന് വെള്ളം താഴ്ന്നാൽ ഇത്തരം പക്ഷികൾക്ക് കുടിക്കാൻ കഴികാതെവരും. 
  4. പക്ഷിൾക്ക് വേണ്ടി ആഴമുള്ള കുഴികളോ പാത്രങ്ങളോ ആവശ്യമില്ല. ആഴം കുറഞ്ഞ വെള്ളത്തിൽ ആണ് സാധാരണ കരപ്പക്ഷികൾ കുളിക്കാറ്. ആഴമല്ല പാത്രത്തിന്റെ (കുളത്തിന്റെ) ചുറ്റളവാണ് പ്രധാനം.
  5. തൂങ്ങിയാടുന്ന രീതിയിലോ വളരെ ഉയരത്തിലോ അല്ല വെള്ളം വെക്കേണ്ടത്. തറയിൽ ഇറങ്ങി വെള്ളം കുടിക്കാൻ ആണ് പക്ഷികൾക്ക് ഇഷ്ടം. കൂടാതെ കോഴികൾ, പൂച്ച, പട്ടി എന്നിവയ്ക്കും അത് പ്രയോജനപ്പെടും.
  6. തുറന്ന സ്ഥലങ്ങളേക്കാൾ തണലുള്ള ഒരു മരച്ചുവടോ പറന്നുവന്നിരിക്കാൻ ശിഖിരങ്ങളോ ഉയർന്ന ഇടങ്ങളോ ഉള്ള സ്ഥലത്ത് (കുളിക്ക് അല്പം സ്വകാര്യത വേണം എന്ന് അർത്ഥം) വെള്ളം സ്ഥാപിക്കുക.
  7. ഇടയ്ക്കിടെ വെള്ളം മാറി ശുദ്ധമായ ജലം സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
  8. സൂര്യവെളിച്ചം കുറച്ച് സമയമെങ്കിലും വെള്ളത്തിൽ വീഴാൻ കഴിയുന്നത് നല്ലതാണ്. വെള്ളത്തിന്റെ തിളക്കം കൂടുതൽ പക്ഷികളെ ആകർഷിക്കും.

അവസാനമായി, ഇതൊക്കെ ചെയ്യുമ്പോൾ വീട്ടിലെ മക്കളെ കൂടി കൂടെ കൂട്ടണം. വരും തലമുറയെങ്കിലും പഠിക്കട്ടെ 'ഒരേ വായു ശ്വസിക്കുന്ന നമ്മൾ, ഒരേ വെള്ളം കുടിക്കുന്ന നമ്മൾ, ഒരേ ലോകത്തിൽ ജീവിക്കുന്ന നമ്മൾ, ഒരുപോൽ ജനിച്ചു മരിക്കുന്ന നമ്മൾ ഈ ഭൂവിൽ
ഒറ്റയല്ലെന്ന്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP