വൈറ്റ്ഹൗസിലെ ഭ്രാന്തൻ വെള്ളിയാഴ്‌ച്ചകൾ
സൂര്യൻ അസ്തമിക്കാനുള്ള സമയം അടുത്തുവരുന്നു . ആകെ പരിഭ്രാന്തരായ വൈറ്റ്ഹൗസ് ഏതോ നിഗൂഢമായ സംഭവങ്ങളെ വരവേൽക്കാൻ തുടങ്ങുക ആയിരുന്നു എന്ന് തോന്നുന്നു. പുറത്തെ ശീതകാറ്റിൽ വിറങ്ങലിച്ചു നിൽക്കുന്ന പൈൻ മരങ്ങളും ഒന്ന് നിഛലമായതുപോലെ. ഡാഡി ട്രംപ് എക്‌സിക്യൂട്ടീവ് ഓർഡറുകൾ ഒപ്പിട്ടു കൈ കുഴഞ്ഞു തിരികെ ഓവൽ ഓഫീസിന്റെ ലൈബ്രറിയിൽ അസ്വസ്ഥനായി ഇരിക്കുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അപ്പോഴും ഡാഡിട്രംപിനു പിറകിൽ നിൽക്കെയാണ്. 'ഇരിക്ക് മൈക്ക് , എന്റെ പുറകെ ഒത്തിരി നേരമായല്ലോ ഈ നടപ്പും നിൽപ്പും തുടങ്ങിയിട്ട്, രാത്രി ആയി, ഇനി നമുക്ക് ഒന്ന് അടിച്ചു പൊളിക്കേണ്ടെ?' എന്ന് ഡാഡി ട്രംപ്, 'എസ് ബോസ്, ആകാമല്ലോ' എന്ന് മൈക്ക് .
പെട്ടന്ന് ഡാഡിട്രംപിനു ബൈ പറഞ്ഞു മരുമകൻ ജാറേഡ് കുഷ്‌നെർ തന്റെ മുറിയിലേക്ക് പോകുന്നു, ഇവങ്കമോളും പിന്നാലെ അനുഗമിക്കുന്നു. സാന്ദ്രമായി അലയടിച്ചുകൊണ്ടിരുന്ന മൊസാർട് സംഗീതത്തിൽ അവർ കടന്നു പോകുമ്പോൾ പിന്നാലെ വാതിൽ അടയുന്നു, അവരുടെ മുറിയിലെ ഇലക്ട്രിക്ക് വിളക്ക് അണയുന്നു. ചെറിയ ഒരു മെഴുകുവിളക്ക് അവിടെ തെളിഞ്ഞതായി കാണാനായി , പതുക്കെ മുറിയിൽ നിന്നും 'ലെച്ച ടോയ്ഡി , വരുക സുഹൃത്തേ , പരിശുദ്ധ ശബ്ബത്ത്, നിങ്ങളെ സ്വാഗതം ചെയ്യുന്നു ' എന്ന് തുടങ്ങുന്ന യഹൂദ ശബ്ബത്ത് ഗാനം കേൾക്കാനായി.
'മൈക്ക്, നിങ്ങള്ക്ക് എന്ത് തോന്നുന്നു , നമ്മൾ കൊടുത്ത വാഗ്ദാനങ്ങൾ സമയ ബന്ധിതമായി നടപ്പാക്കും എന്ന് ആളുകൾക്ക് ബോധ്യമായി വരുന്നല്ലോ', ഏതായാലും നമ്മുടെ ചെക്കൻ കുഷ്ണർ മിടുമിടുക്കനല്ലേ , ഇനി അവൻ ഒന്ന് റസ്റ്റ് എടുക്കട്ടെ , നാളെ വീണ്ടും തുടങ്ങേണ്ട പണികൾ . ഒബാമ കാട്ടിക്കൂട്ടിയ ഓരോന്നും ശരിയാക്കണമെങ്കിൽ ഒരു മൂന്നു തവണ പ്രെസിഡന്റ് ആയാലും പറ്റില്ല, അത്രയ്ക്ക് കൊളമാക്കിയിട്ടാണ് അയാൾ സ്ഥലം വിട്ടത്, നാടിനോട് കൂറില്ലാത്തവൻ! വീണ്ടും പതുക്കെ കസേരയിൽ നിന്നും എഴുനേറ്റു കൊണ്ട് മൈക്ക്‌പെൻസു പറഞ്ഞു തുടങ്ങി , ബോസ്സ് , താങ്കൾ അതി സമർത്ഥൻ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കയല്ലേ , ഒരാഴ്ചകൊണ്ട് നമ്മൾ എന്തൊക്കെയാണ് പ്രവർത്തിച്ചത്. ലോകം മുഴുവൻ നമ്മുടെ അടുത്ത വാക്കുകൾക്കായി കാതോര്തിരിക്കയല്ലേ, ഇപ്പോൾ അമേരിക്കയെ എല്ലവർക്കും ഭയമായി തുടങ്ങി. ഇന്നലെ ആസ്രേലിയക്കാരാണ് കൊടുത്ത പണിയാണ് എനിക്ക് ശരിക്കും ബോധിച്ചത് . ഇനി അടുത്ത കാലത്തൊന്നും ആസ്‌ത്രേലിയൻ പ്രധാന മന്ത്രി മാൽകം ശരിക്കു കിടന്നു ഉറങ്ങില്ല, അത്രക്കിട്ടു ഒരു കീറാണ് ബോസ് നിങ്ങൾ അയാൾക്ക് കൊടുത്തത്. അവന്റെ റെഫ്യൂജീസിനെ അവരുടെ തൊഴുത്തിൽകൊണ്ടു കെട്ടാൻ പറ, അല്ലെങ്കിൽ ഒബാമയുടെ കെനിയയിലെ അങ്കിളിന്റെ വീട്ടിൽ കൊണ്ട് താമസിപ്പിക്കാൻ പറ, ഹല്ല , പിന്നെ, ട്രമ്പിനോടാ കളി !!! ഈയുള്ള മേത്തനെയെല്ലാം ഇവിടെ കൊണ്ടുവന്നു നമ്മുടെ ആളുകളുടെ ടാക്‌സ് മണി കൊടുത്തു ജീവിപ്പിക്കാനോ ? എന്നിട്ടു ഇവനൊക്കെ നമ്മുടെ കാലിന്റെ അടിയിൽ ബോംബ് വച്ച് കളിക്കണോ? ഒരു ഒറ്റ ക്രിസ്ത്യാനി ആ കൂട്ടത്തിൽ ഉണ്ടാവില്ല, ഒബാമ എത്ര ക്രിസ്ത്യാനികളെ രക്ഷിച്ചു? ശത്രു മുസ്ലിം തീവ്രവാദം ആണെന്ന് അയാളെക്കൊണ്ട് ഒന്ന് പറയിപ്പിക്കാൻ സാധിച്ചോ ? ശത്രുവിനെ പേരെടുത്തു പറയാതെ എങ്ങനെ ഒതുക്കാൻ ഒക്കും ? ഇനി അത് നടപ്പില്ല. എന്തൊരു അഹങ്കാരമാണ് ഇവറ്റകൾക്ക് ? ന്യൂ യോർക്ക് എയർ പോർട്ടിൽ അവന്മാർ കൂട്ടപ്രാർത്ഥന നടത്തി പ്രതിഷേധിക്കുന്നു, അവന്റെ ഒക്കെ മുസ്ലിം രാജ്യത്തു ഒരു ക്രിസ്ത്യാനി പ്രാർത്ഥിച്ചാലോ ബൈബിൾ പിടിച്ചാലോ കൊന്നുകളയും അവന്മാർ. ഇതുകൊറേ കൂടിപ്പോയി.
ബോസ്സ് , ഫോൺ അടിക്കുന്നല്ലോ, പൂട്ടിൻ ആണെന്ന് തോന്നുന്നു, കുഷ്ണർമോനെ വിളിച്ചാലോ ? പിന്നെ വിളിക്കാം, റഷ്യക്കാരൻ എപ്പഴാ പണി പണിയുന്നതിന് അറിയില്ല, റഷ്യൻ പെണ്ണുങ്ങളെ എനിക്ക് താല്പര്യമാണെന്നു പറഞ്ഞു അവനൊരു മാമന്റെ അധികാരത്തിലാണ് വിളി.വേണ്ട, വേണ്ട പെൻസ്, കുഷ്ണർമോൻ ശബ്ബത് തുടങ്ങി ഇനി നാളെ മാത്രമേ പുറം ലോകവുമായി അവൻ ബന്ധപ്പെടുകയുള്ളു. ഇവങ്കമോളും യഹൂദ മതം സ്വീകരിച്ചമുതൽ അവർ അങ്ങനെയാണ്. പ്രാർത്ഥനയും പാട്ടുമായി അങ്ങനെ കൂട്ടിൽ ഒളിക്കും. കാര്യം അവന്റെ അപ്പൻ ചാൾസ് തരികിട കളിച്ചു രണ്ടു വര്ഷം ജയിലിൽ കിടന്നതാണ് എങ്കിലും മില്ലിൻ കണക്കിന് ഡൊണേഷൻ കൊടുത്തിട്ടാണ് മക്കളെ ഹാർവാർഡിലും ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലും പഠിപ്പിച്ചത്. ടാക്‌സ് കൊടുക്കാതെ എങ്ങനെ റിയൽ എസ്റ്റേറ്റ് സംബ്രാജ്യം ഉണ്ടാക്കാമെന്ന് ആശയം തന്നത് ചാൾസ് അല്ലെ?. അപ്പന്റെ കാഞ്ഞ ബുദ്ധി അവനും കിട്ടിയിട്ടുണ്ട്. കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടടുത്തുള്ള കെട്ടിടങ്ങൾ മറിച്ചു വിറ്റ് അവൻ ഇരുപതു മില്യനാണ് ഉണ്ടാക്കിയത്. കോളേജ് പോലും വിറ്റുകളയുമോ എന്നാണ് കൂട്ടുകാർ ഭയന്നത് . പിന്നെ അടിവച്ചു അങ്ങോട്ട് കയറ്റമായിരുന്നല്ലോ. എന്നാലും കുഷ്ണർമോൻ നടത്തിക്കൊടിരുന്ന ഒബ്‌സർവേർ വാരിക അടിച്ചു കുളമായപ്പോൾ അതിന്റെ ചീഫ് എഡിറ്റർ പീറ്റർ കപ്ലാൻ പറഞ്ഞത് എന്റെ ചെവിയിൽ അങ്ങനെ ഇടക്കിടെ മുഴങ്ങും , 'അവന് ഒന്നുംഅറിയില്ല എന്ന കാര്യം പോലും അവനു അറിയില്ലെന്ന് ' ചിലപ്പോൾ എനിക്കും അത് തോന്നാറുണ്ട് . എന്നാലും നമ്മുടെ ഇവങ്കമോളെ ഓർത്തു, പോട്ടെ ..... എന്നാലും, പത്രക്കാര് നമ്മളെ അമ്മാനമാടിയപ്പോൾ, പണവും ആളും സംവിധാനങ്ങളും ഒന്നും ഇല്ലാതെ ഇത്തരം ഒരു വൻ വിജയത്തിന് കാരണം നമ്മുടെ കുഷ്ണർമോന്റെ മിടുക്കാണ് .
ഇസ്രായലിലെ ഏറ്റവും വലിയ ബാങ്കായ ഹാപോളീം അവനു കുറെ ലോൺ കൊടുത്തിട്ടുണ്ട് , അതുകൊണ്ടു വെസ്റ്റ് ബാങ്കിൽ അവർക്കു കുറെ സഹായമൊക്കെ നമുക്ക് ചെയ്‌തേ പറ്റുള്ളൂ , ഫലസ്തീനികൾ പോയി പണി നോക്കാൻ പറ, കൂടുതൽ ബഹളം വച്ചാൽ അവന്മാർക്കിട്ടും നമുക്ക് നേരിട്ട് ചില പണികൾ ചെയ്യണം. ഇറാനികൾ ഉണ്ടാക്കുന്ന ഉടായി മിസൈലുകൾ ഒക്കെ പണിഞ്ഞു നോക്കുന്നത് ഈ ഫലസ്റ്റീനി ചവറുകളാണ്. ഇറാനി മുല്ലാക്കമാരുടെ കറുത്ത ളോഹയുടെ അടിയിലൊക്കെ എന്തോ ഒളിച്ചു കൊണ്ട് നടക്കയാണെന്നാണ് സംസാരം.
ചൈനക്കാരനും ഇന്ത്യക്കാരനേയും ഒക്കെ നമുക്ക് നല്ല കത്തി മൂർപ്പിച്ചു പിടിക്കണം ഇന്നലെ ഇവനെയൊക്കെ വരയിൽ നിർത്താനൊക്കുകയുള്ളൂ. ചൈനക്കാരൻ ബിസിനെസ്സിൽ കുറെ സഹകരിക്കാമെന്നു പറഞ്ഞിരുന്നതാണ് , ഇന്ത്യക്കാരൻ മോദി , അയാൾ വെറും 'മോദിയാണ് ' നമ്മൾ പറയുന്നിടത്ത് കിടക്കാൻ പറഞ്ഞാൽ അവിടെ കിടന്നോളും. വലിയ ബഹളം വച്ചാൽ പാക്കികളെ കൂട്ട് പിടിക്കുമെന്നു ഒരു കൊട്ട് കൊടുത്താൽ മതി. മെക്‌സിക്കക്കാരൻ നമ്മൾ പറയുന്നതിൽ മുകളിൽ പോകില്ല , എൺപതു ശതമാനം ബിസിനസ് നമ്മളാണ് അവർക്കു കൊടുക്കുന്നത്, അത് നിർത്തിയാൽ പട്ടണിയാകും അവർക്ക് . പിന്നെ മതിൽ പണി , അവർ തന്നെ കെട്ടാൻ എല്ലാ പണിയും ഒപ്പിച്ചിട്ടുണ്ട്. അവരുടെ കുറെ സ്ഥലങ്ങൾ നമ്മുടേതാണെന്നു പറഞ്ഞു അങ്ങ് കയറുക .. കുറെ കയറുമ്പോൾ അവർതന്നെ പറയും കെട്ടിക്കോ കെട്ടിക്കോ എന്ന്.
ആരാ ഇത് വരുന്നത്, നമ്മുടെ സ്റ്റീവ് ബാന്നോൻ അല്ലെ , സ്റ്റീവ് , ഇരിക്ക് , നിങ്ങൾ ഒരു സംഭവമല്ല , ഒരു മഹാ സംഭവം തന്നെയാണ്. നോക്ക് പെൻസ് , നമ്മുടെ സ്റ്റീവിന് ഈയിടെയായി എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ഒരു പ്രത്യേക വെളിപാട് ഉണ്ടാകാറുണ്ട്. ഒരാഴ്ചകൊണ്ട് നിറച്ചെടുത്ത പടക്കമെല്ലാം പൊട്ടിക്കുന്നത് വെള്ളിയാഴ്ചകളിലാണ്. എന്റെ ട്വിറ്റെർനു ഇനിയും വിശ്രമല്ല. ബോസ്,പത്രക്കാർക്ക് മുഖമടിച്ചു ഒരു കീച്ചു കൊടുത്തിട്ടു ഒരുത്തനും ഇതുവരെ പൊങ്ങിയില്ല. ന്യൂ യോർക്ക് ടൈംസ് കാരൻ പത്രക്കട നിർത്തി ഇനി പാത്രക്കട തുടങ്ങാനുള്ള പുറപ്പാടിലാണ്. എന്താണ് സ്റ്റീവ് നിങ്ങളുടെ തൊലിനിറം കുറച്ചു ടാൻ ആയല്ലോ, ഇതിനിടെ എവിടെ ബീച്ചിൽ പോയി ? അത് മെക്‌സിക്കോ ബോഡറിൽ പോയി കുറച്ചു ടാൻ ആയതാ, മതിൽ പണിക്കു ഉടനെ കാലു നാട്ടണമല്ലോ . അതിനു പറ്റിയ സമയം കുറിക്കാൻ പോയതായിരുന്നു. അവിടെല്ലാം തുരപ്പന്മാരുടെ ശല്യം ഉണ്ടെന്നാണ് ബോർഡർ സെക്യൂരിറ്റി പറയുന്നത് , അതുകൊണ്ടു മതില് കെട്ടുകയാണെങ്കിൽ ചൈന വൻ മതിൽ പോലെ തന്നെയാകണം , അതിനു ട്രംപ് വൻ മതിൽ എന്ന് പേര് കൊടുക്കണം , നമ്മുടെ ബോസ്സിന്റെ പേര് എല്ലാ കാലത്തും ഓർക്കപ്പെടണം.
കൊള്ളാം സ്റ്റീവ് , എനിക്ക് ഇഷ്ട്ടപ്പെട്ടു , ഏതായാലും കുഷ്ണർമോൻ സമാധിയിലായി, ഇനിം പറ ഞാൻ എന്താ ട്വിറ്റെർ ചെയ്യേണ്ടത് ? നമ്മുടെ സെക്രട്ടറിമാരെ അപ്പോയ്ന്റ് ചെയ്യാൻ പറ്റുന്നില്ല, ഡെമോക്രറ്റുകൾ മീറ്റിങ്ങിൽനിന്നു മുങ്ങുകയാണ് . റിപ്പബ്ലിക്കൻ പാർട്ടിക്കാർ തന്നെ നമുക്ക് പ്രതിപക്ഷം ആണെന്ന് തോന്നിയപ്പോഴാണ് പത്രക്കാരാണ് നമ്മുടെ പ്രതിപക്ഷം എന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ടു ആരാണ് പ്രതിപക്ഷം എന്ന് എല്ലാവര്ക്കും ഒരു സംശയം. ഏതായാലും ലോകയുദ്ധം തുടങ്ങി എന്ന് ഒരു തോന്നലാണ് എല്ലാവര്ക്കും , അമേരിക്ക ഗ്രേറ്റ് ആയങ്കിലേ ലോകത്തെ സേഫ് ആക്കാൻ പറ്റുള്ളൂ എന്ന ബോധ ശ്രമം നല്ലതുപോലെ ഏൽക്കുന്നുട് ബോസ്. ഒന്ന് രണ്ടു ആശയം എനിക്ക് വരുന്നുണ്ട് , അത് ഇച്ചിരി തീവ്രമായ ആശയം ആയതിനാൽ ഒന്ന് മിനിക്കിയിട്ടു ഞാൻ ഉടനെ തിരിച്ചു വരാം .
ആ, സ്റ്റീവ് പോയല്ലോ , നോക്ക് മൈക്ക്, എനിക്ക് ഇവനെ പണ്ടേ അറിയാം, ഒരുമാതിരി സാധനമാണ് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ ഇടപാടുതന്നെ ഇവൻ തീർക്കും. വെറും ലൈന്മാന്റെ സന്തതിയാണ്, സൂക്ഷിക്കണം. ഞാൻ ഇലെക്ഷനിൽ മുന്നോട്ടു വരാൻ താമസിച്ചപ്പോൾ അവൻ പറഞ്ഞുനടന്നതു , ട്രംപ് വെറും ഒഴിഞ്ഞ കുടമാണെന്ന്, അവനെന്തും നിറക്കാൻ പറ്റിയ ഓട്ടപാത്രമാണെന്ന് . കുറേനാൾ കഥയും സിനിമയുമായി നടപ്പായിരുന്നു. അതൊക്കെ അയാളുടെ പ്രത്യേകതരം വലതുപക്ഷ തീവ്രവാദം പ്രചരിപ്പിക്കാനാണ് അയാൾ ശ്രമിച്ചത്. വെള്ളക്കാരൻ ക്രിസ്ത്യാനിയുടെ രാജ്യമാണ് അമേരിക്ക എന്ന് തന്നെയാണ് അയാളുടെ ഉള്ളിൽ ഇരിപ്പു, ഇപ്പോൾ അയാൾ ഇല്ലാതെ നമുക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. എന്നെപ്പോലെതന്നെ മൂന്നു പ്രാവശ്യം കല്യാണം കഴിച്ചു കുളമാക്കിയ കുടുംബ പശ്ചാത്തലം, ഗാർഹിക പീഡനത്തിന് ജയിൽ ശിക്ഷ അനുഭവിച്ച ചൂടനാണ് അയാൾ. മുസ്ലിംകളെ മാത്രമല്ല യഹൂദനെയും അയാൾക്ക് അത്ര പിടിയില്ല, അതല്ലേ നമ്മുടെ കുഷ്ണർമോൻ ശബ്ബത്ത് കൂടിയപ്പോൾ ട്വിറ്റ് ചെയ്തു കൂട്ടുകയാണ്. ശരിക്കും ദേശീയതയും വർഗീയതയും വിഭാഗീകതയും ഇല്ലാതെ നമുക്ക് പിടിച്ചു നിൽക്കാനാവില്ല, അതിനു ഗംഭീര പാർട്ടിയാണ് സ്റ്റീവ്. സാത്താനും അന്ധകാരവുമാണ് നല്ലതെന്നു അയാൾ ഈയ്യിടെ പറയുന്ന കേട്ടു, എന്താണ് ആ പറഞ്ഞതെന്ന് എനിക്കത്ര പിടിയില്ല, പക്ഷെ, അയാൾ പുതിയ അമിട്ടുകൾ കണ്ടുപിടിച്ചുകൊണ്ടു വരാൻ മിടുക്കനാണ്.
ഇപ്പോൾ സിയാറ്റലിലെ ജഡ്ജ് ജെയിംസ് റൊബർട്, എന്റെ എക്‌സിക്യൂട്ടീവ് ഓർഡറിന് എതിരെ ദേശീയ വിധി പ്രസ്താവിച്ചത് അപകടമാണ്, അമേരിക്കക്കാരന്റെ സംരക്ഷണമാണ് എന്റെ പ്രധാന ഉത്തരവാദിത്തംഅല്ലെ ?, അല്ലാതെ നുഴഞ്ഞു കയറി വരുന്നവരെ അഴിച്ചുവിടുന്ന സമീപനമല്ല, അയ്യാളുടെ തലയിൽ എന്ത് മണ്ണാങ്കട്ടയാണെന്നുഎന്ന് എനിക്കറിയില്ല. തൊണ്ണൂറ് ദിവസത്തേക്ക് ഒബാമ പോന്നവഴി എറിഞ്ഞു കത്തിച്ച തീരുമാനങ്ങൾ ഒന്ന് ഹോൾഡ് ചെയ്യാനേ ഞാൻ പറഞ്ഞുള്ളൂ . ഈ ലിബറൽസിനു തീരെ രാജ്യസ്‌നേഹം ഇല്ല.എനിക്ക് ആകെ ചൂട് എടുക്കുന്നു, മെലാനിയയെ ഇങ്ങോട്ടു കൂട്ടികൊണ്ടുവരാൻ പറ, ഞാൻ ഫ്‌ലോറിഡയിൽ പോയി ഒന്ന് ഗോൾഫ് കളിച്ചിട്ട് വരുമ്പോഴേക്കും നമ്മുടെ സ്റ്റീവ് എന്തെങ്കിലും തീ പിടിപ്പിക്കാതിരിക്കില്ല. മൈക്ക്, നിങ്ങൾ പോയി ഒന്ന് നന്നായി കുളിച്ചിട്ടു കിടന്നുറങ്ങു്, രാവിലെ ആകുംപോളെക്കും ഞാൻ നല്ല ഒരു ട്വിറ്റ് അടിച്ചു ഗംഭീരമാക്കാം , ഗുഡ് നൈറ്റ് !!
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍