Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞാലിക്കുട്ടിയോടും അലിയോടും പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ല; 'രാഷ്ട്രീയ പാർട്ടികൾക്ക് സമ്മേളന പന്തൽ പണിയുന്നവരെന്നും ഒഴിപ്പിക്കില്ലെന്നും' പറഞ്ഞ് വെല്ലുവിളി; ഡിജിപിയായിരുന്ന എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? സ്വന്തം വീട് തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ ശ്രമം മറുനാടനോട് വിവരിച്ച് മോദിയെ വിറപ്പിച്ച ആർ ബി ശ്രീകുമാർ

കുഞ്ഞാലിക്കുട്ടിയോടും അലിയോടും പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ല; 'രാഷ്ട്രീയ പാർട്ടികൾക്ക് സമ്മേളന പന്തൽ പണിയുന്നവരെന്നും ഒഴിപ്പിക്കില്ലെന്നും' പറഞ്ഞ് വെല്ലുവിളി; ഡിജിപിയായിരുന്ന എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? സ്വന്തം വീട് തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ ശ്രമം മറുനാടനോട് വിവരിച്ച് മോദിയെ വിറപ്പിച്ച ആർ ബി ശ്രീകുമാർ

അരുൺ ജയകുമാർ

തിരുവനന്തപുരം: അനുകൂലമായ കോടതി വിധിയുണ്ടായിട്ടും സ്വന്തം കെട്ടിടത്തിൽ നിന്ന് വാടകക്കാരനെ ഒഴിപ്പിക്കാൻ കഴിയാതെ വന്ന തന്നെ സഹായിച്ചത് മന്ത്രി കെ.ടി ജലീലും തലസ്ഥാനത്തിന്റെ യുവ മേയർ വികെ പ്രശാന്തുമാണെന്ന് ഗുജറാത്ത് മുൻ ഇന്റലിജൻസ് ഡിജിപി ആർ.ബി ശ്രീകുമാർ മറുനാടൻ മലയളിയോട് പറഞ്ഞു. വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയതിന് കെട്ടിടമൊഴിഞ്ഞുപോകാൻ തിരുവനന്തപുരം മുൻസിഫ് കോടതിയുടെ ഉത്തരവുണ്ടായിട്ടും കുലുക്കമില്ലാതിരുന്ന ഗ്രാന്റ് ടെക്ക് ബിൽഡേഴ്‌സ് ഉടമ സലീം കബീർ എന്നയാളാണ് ഇപ്പോൾ നിർമ്മാണങ്ങൾ പൊളിച്ച് മാറ്റി സ്ഥലം വിട്ടിരിക്കുന്നത്. ഗുജറാത്ത് കലാപം നടന്ന സമയത്ത് അവിടുത്തെ ഡിജിപി ആയിരുന്ന ആർ.ബി ശ്രീകുമാറിന്റെ ഭാര്യയുടെ പേരിലുള്ള തിരുവനന്തപുരത്തെ കെട്ടിടത്തിലാണ് വാടകക്കാരൻ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

രാഷ്ട്രീയക്കാരും വൻകിട ബിൽഡർമാരും തമ്മിൽ നിലനിൽക്കുന്നത് വലിയ ഇടപാടുകളുടെ ബന്ധങ്ങളാണ്. ഒരു സംസ്ഥാനത്തിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിക്ക് ഉണ്ടായിരിക്കുന്നത് ഈ അവസ്ഥയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോയെന്നും ശ്രീകുമാർ പറയുന്നു. പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തിയപ്പോൾ കണ്ടിരുന്ന ആദർശവാന്മാരായ ദ്രോണരേയും ഭീഷ്മരേയും പോലെയാണ് തനിക്ക് ഒരു അവസ്ഥയുണ്ടായപ്പോൾ പല ആദർശവാന്മാരും ഇവിടെ പെരുമാറിയത്. തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയമാകാം അവർ മൗനം പാലിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. തനിക്കായി കോടതിയിൽ കേസ് വാദിച്ച അഡ്വക്കേറ്റ് രാധാകൃഷ്ണനോടും മന്ത്രിയോടും മേയറോടും പ്രത്യേക നന്ദിയുണ്ടെന്നും ശ്രീകുമാർ പറഞ്ഞു.

അനുകൂല വിധി വന്നിട്ടും ഗ്രാന്റ് ടെക്ക് ബിൽഡേഴ്‌സ് ഉടമ സ്ഥലം ഒഴിയാനോ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് മാറ്റാനോ തയ്യാറായിരുന്നില്ല. മുൻസിഫ് കോടതിയുടെ വിധിക്കെതിരെ ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ പോവുകയായിരുന്നു. അവിടെയും അപ്പീൽ തള്ളിപ്പോയപ്പോൾ ആർ. ബി ശ്രീകുമാർ തനിക്ക് വാക്കാൽ അനുമതി നൽകിയെന്ന തന്ത്രമാണ് ഇയാൾ പുറത്തെടുത്തത്. മുൻപ് ഇവിടെയെത്തിയപ്പോൾ തന്റെ കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയവരെ ഒഴിപ്പിക്കണമെന്നാവിശ്യപ്പെട്ട് അന്നത്തെ സിപിഐ(എം) മേയർ കെ ചന്ദ്രികയെ മൂന്ന് തവണ കണ്ടിട്ടും ഫലമുണ്ടായില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിയേയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയേയുമെല്ലാം തന്നെ നേരിട്ട് കണ്ടിട്ടും ഫലമുണ്ടായില്ലെന്ന് ശ്രീകുമാർ പറയുന്നു. കെട്ടിടമൊഴിഞ്ഞില്ലെങ്കിൽ ഉന്നതർക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇവിടെ മിക്കവാറും രാഷ്ട്രീയ പാർട്ടികൾക്ക് സമ്മേളനപന്തൽ പണിയുന്നത് ഞങ്ങളാണെന്നും അപ്പോൾ അവർ തങ്ങളെ ഒഴിപ്പിക്കില്ലെന്നും വാടകക്കാരൻ പറഞ്ഞതായും ശ്രീകുമാർ പറയുന്നു

നിരവധി തവണ പല അധികാരികളേയും ഉദ്യോഗസ്ഥരേയും നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ല. അനധികൃതമായി വാടകക്കാരൻ നിർമ്മാണ പ്രവർത്തനങ്ങൽ നടത്തിയത് കാരണം മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിക്കാർ കെട്ടിടമൊഴിഞ്ഞ് പോകുന്ന സ്ഥിതിവരെയെത്തി.കോടതി വിധിയും സലീം കബീർ നിരത്തുന്ന ന്യായങ്ങളുമെല്ലാം തന്നെ അവസാനമായി തലസ്ഥാനത്തെതിയപ്പോൾ ആയിടയ്ക്ക് അധികാരമേറ്റ സർക്കാരിലെ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ ടി ജലീലിനെ നേരിട്ട് കാണുകയും പ്രശ്‌നങ്ങൾ നേരിട്ട് അറിയിക്കുകയുമായിരുന്നു. കാര്യങ്ങൾ വിശദമായി കേട്ട ശേഷം നഗരസഭയുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് വിധി പകർപ്പുമായി മേയറെ കാണുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും നഗരസഭയുടേയും നോട്ടീസ് വാടകക്കാരന് അയച്ചത്. എത്രയും വേഗം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്നതിനുള്ള ചിലവും സലീം കബീർ വഹിക്കേണ്ടിവരുമെന്ന അറിയച്ചതോടെ നിർമ്മാണം പ്രവർത്തനങ്ങൾ നീക്കുകയായിരുന്നു.

ബിൽഡേഴ്‌സായിട്ടുള്ള പലരും തന്റെ കെട്ടിടം നേരത്തെയും വാടകയ്ക്ക് ചോദിച്ചിരുന്നെങ്കിലും അദ്ദേഹം നൽകിയിരുന്നില്ല. ഇത്തരക്കാർക്കെതിരെ തീരുമാനങ്ങലെടുക്കാൻ രാഷ്ട്രീയക്കാർക്ക് പോലും കഴിയില്ലെന്ന തനിക്ക് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം വാടകയ്ക്ക് ലഭിക്കുന്നതിനായി പല രാഷ്ടട്രീയക്കാരെകൊണ്ടും മതമൗലികവാദികളെകൊണ്ടും സലീം കബീർ ശുപാർശ ചെയ്യിപ്പിച്ചു. ഗുജറാത്ത് കലാപത്തിൽ ന്യൂനപക്ഷങ്ങളുടെയും മുസ്ലീങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിച്ച താങ്കളെപ്പോലെയുള്ളയൊരാളോട് ഏതെങ്കിലും മുസ്ലിംങ്ങൾ നന്ദികേട് കാണിക്കുമോ എന്ന് ചോദിച്ചായിരുന്നു മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഇയാൾക്കായി ശുപാർശ ചെയ്തതെന്നും ശ്രീകുമാർ പറയുന്നു.

2006ലാണ് പട്ടം ബിഗ് ബസാറിന് എതിർ വശത്തുള്ള സ്ഥലം വാടകയ്ക്ക് നൽകാൻ ശ്രീകുമാർ തീരുമാനിച്ചത്. വഹാബ് എന്നയാളുടെ പേരിലാണ് ആദ്യം വീട് നൽകിയത്. ഐസിഐസിഐ ബാങ്കിന്റെ ലോൺ വിഭാഗം ഓഫീസിനായിട്ടാണ് വീടിന്റെ താഴത്തെ നില വാടകയ്ക്ക് കൊടുത്തത്. എന്നാൽ പിന്നീടാണ് മനസ്സിലായത് സലീം കബീർ എന്നയാൾക്കാണ് എന്ന്. 2009ലാണ് ഇയാൾക്ക് വീട് വാടകയ്ക്ക് നൽകിയത്. ആദ്യമൊക്കെ വാടക കൃത്യമായിരുന്നു. ആദ്യത്തെ മൂന്നു വർഷം വളരെ നല്ല രീതിയിലാണ് സലിം കബീർ പെരുമാറിയിരുന്നത്. കോടതി വിധി ഉണ്ടായിട്ടുപോലും ഇവരെ ഒഴിപ്പിക്കുന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടുമില്ല. ഗുജറാത്തിലായിരുന്ന ശ്രീകുമാർ നാട്ടിലെത്തിയപ്പോഴാണ് തന്റെ കെട്ടിടത്തിനുണ്ടായ മാറ്റങ്ങൾ കണ്ടത്. തുടർന്ന് വീടൊഴിയാൻ നോട്ടീസ് നൽകിയെങ്കിലും വാടകക്കാരൻ അത് കൈപ്പറ്റിയില്ല. കോടികൾ വിലമതിക്കുന്ന സ്ഥലവും വീടും തുച്ഛവിലക്ക് കൈക്കലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിർമ്മാണം നടത്തിയതെന്നാണ് ശ്രീകുമാറിന്റെ പരാതി.

തിരുവനന്തപുരം കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് ഈ നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയറുൾപ്പെടെയുള്ള കോർപ്പറേഷൻ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതോടെ കാലാവധി കഴിഞ്ഞോ അതിന് മുമ്പോ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ആർ.ബി ശ്രീകുമാർ കോടതിയെ സമീപിച്ചു.അനധികൃതമായ് കെട്ടിടത്തിൽ നിർമ്മാണപ്രവർത്തനം നടത്താനുള്ള അനുമതി എങ്ങനെ ലഭിച്ചു ന്നെ ചോദ്യത്തിന് ആർബി ശ്രീകുമാർ വാക്കാൽ സമ്മതം നൽകി എന്നാണ് സലിം നൽകുന്ന വിശദീകരണം. താൻ ഇത്തരത്തിൽ ഒരു സമ്മതവും ആർക്കും നൽകിയിയിട്ടില്ലെന്ന് ശ്രീകുമാർ കോടതിയിൽ വാദിക്കുകയും തുടർന്ന് കോടതി ഇത് അംഗീകരിക്കുകയും കെട്ടിടത്തിലെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് 2013ൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.

വാടകക്കാരൻ വീടൊഴിയാൻ തയ്യാറായില്ലെന്നു മാത്രവുമല്ല, 2012 നവംബർ മുതൽ വാടകയും നൽകാതായി. അതോടൊപ്പം കെട്ടിടത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് ഉടമസ്ഥന്റെ അനുമതിയില്ലാതെ വാടകയ്ക്ക് നൽകുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യം ആദ്യം ചോദിച്ചപ്പോൾ അത് ഒരു എക്‌സിബിഷന് വേണ്ടിയാണെന്നും ഒരാഴ്ച കഴിയുമ്പോൾ എടുത്ത് മാറ്റാമെന്നും പറയുകയായിരുന്നു. പിന്നീട് വാടക കാലാവധി നീട്ടി നൽകിലെന്ന് തറപ്പിച്ച് പറഞ്ഞപ്പോൾ സ്ഥലത്തിന്റെ വില തരാം വിലക്കുകയാണെങ്കിൽ എന്നാണ് സലീം കബീർ പറഞ്ഞതെന്നും ശ്രീകുമാർ ഓർക്കുന്നു. എന്നാൽ സ്ഥലം വിൽക്കാന്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞാണ് നിയമനടപടികളുമായി മുന്നോട്ട് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP