Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബംഗ്ലാദേശിനെതിരായ ടെസ്റ്റിലെ ആദ്യദിനം ഇന്ത്യയ്ക്കു സ്വന്തം; നായകൻ കോലിക്കും മുരളി വിജയിനും സെഞ്ചുറി; മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 356 റൺസ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റിലെ ആദ്യദിനം ഇന്ത്യയ്ക്കു സ്വന്തം; നായകൻ കോലിക്കും മുരളി വിജയിനും സെഞ്ചുറി; മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 356 റൺസ്

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 356 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ മുരളി വിജയിന്റേയും വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയുടെയും മികവിലാണ് ടീം ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക് കുതിക്കുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ലോകേശ് രാഹുലിനെ (2) നഷ്ടമായെങ്കിലും മുരളി വിജയും ചേതേശ്വർ പൂജാരയും കൂടി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പൂജാര 83 റൺസെടുത്ത് പുറത്തായി. 177 പന്തിൽ ഒൻപത് ഫോറുകളുടെ സഹായത്തോടെയാണ് പൂജാര 83 റൺസെടുത്തത്. 149 പന്തിലാണ് മുരളി വിജയ് സെഞ്ച്വറി തികച്ചത്. 12 ഫോറും ഒരു സിക്‌സും സഹിതമാണ് വിജയുടെ ഇന്നിങ്‌സ്. താജുൽ ഇസ്ലാമിന്റെ പന്തിൽ ബൗൾഡ് ആയാണ് മുരളി വിജയ് (108) പുറത്തായത്.

അതെസമയം 130 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതമാണ് വിരാട് കോഹ്ലി സെഞ്ച്വറി തികച്ചത്. ഒന്നാം ദിനം അവസാനിക്കുമ്പോൾ കോഹ്ലി 111 റൺസുമായി ക്രീസിലുണ്ട്. 45 റൺസുമായി അജയ്ക്യ രഹാനയാണ് നായകൻ വിരാട് കോഹ്ലിക്ക് കൂട്ടായി ക്രീസിൽ. ബംഗ്ലാദേശിനായി തസ്‌കീൻ അഹമ്മദും മെഹ്ദി ഹസനും താജുൽ ഇസ്ലാമും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP