Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഹൻലാൽ തടി കുറയ്ക്കാൻ ആയുർവേദ ചികിത്സ നടത്തുന്നു; ബി ഉണ്ണികൃഷ്ണന്റെ ബിഗ് ബജറ്റ് ചിത്രത്തിനായി മേക്ക് ഓവറിന് ഒരുങ്ങി കംപ്ലീറ്റ് ആക്ടർ

മോഹൻലാൽ തടി കുറയ്ക്കാൻ ആയുർവേദ ചികിത്സ നടത്തുന്നു; ബി ഉണ്ണികൃഷ്ണന്റെ ബിഗ് ബജറ്റ് ചിത്രത്തിനായി മേക്ക് ഓവറിന് ഒരുങ്ങി കംപ്ലീറ്റ് ആക്ടർ

തിരുവനന്തപുരം: പോയ വർഷം എല്ലാം കൊണ്ടും മോഹൻലാലിന്റേതായിരുന്നു. വിജയവഴിയിൽ തിരികെ എത്തി എപ്പോഴും വിജയം നേടുന്ന വ്യക്തിയായി അദ്ദേഹം റെക്കോർഡുകൾ തകർക്കുന്ന വിജയമായിരുന്നു പോയ വർഷം മോഹൻലാലിന്റേത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി വളരെ ഡെഡിക്കേറ്റ് ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിന് വേണ്ടി ലാൽ നടത്തി സാഹസപ്രകടനങ്ങൾ ചെറുതൊന്നുമല്ല. ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി തടികുറയ്ക്കാനുള്ള ശ്രമത്തിലാണ് ലാൽ.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ലാൽ തടി കുറയ്ക്കുന്നത്. ചിത്രത്തിൽ റിട്ട. പൊലീസ് ആയിട്ടാണ് ലാൽ എത്തുന്നതെന്നാണ് അറിയുന്നത്. കഥാപാത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആയുർവേദ ചികിത്സ പൂമുല്യ ആയുർവേദ മനയിൽ നിന്നാണ് ലാൽ തടി കുറയ്ക്കുന്ന ചികിത്സ നടത്തുന്നത്. മേജർ രവിയുടെ 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജോരജ്ജിയയിൽ നിന്ന് എത്തിയ ലാൽ നേരെ പോയത് തടി കുറയ്ക്കുന്ന ചികിത്സയ്ക്ക് വേണ്ടിയാണത്രെ.

ഉണ്ണികൃഷ്ണൻ ചിത്രം മിസ്റ്റർ ഫ്രോഡിന് ശേഷം ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ഈ ചിത്രത്തിൽ തമിഴ് നടൻ വിശാലും നടി ഹൻസികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 30 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ അജു വർഗ്ഗീസ്, ചെമ്പൻ വിനോദ്, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാൽ തിരക്കിലാണ് മേജർ രവിക്കൊപ്പം വീണ്ടും ഒന്നിക്കുന്ന 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ലാൽ പൂർത്തിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP