Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ സിനിമയിൽ അഭിനയിക്കരുത് എന്ന് എല്ലാവരും പറഞ്ഞു; എന്നിട്ടും നസ്റിയ അതു കേൾക്കാതെ ആ സിനിമയിൽ അഭിനയിച്ചു: അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ആ കഥാപാത്രത്തെ കുറിച്ച് നസ്രിയക്ക് പറയാനുള്ളത്

ആ സിനിമയിൽ അഭിനയിക്കരുത് എന്ന് എല്ലാവരും പറഞ്ഞു; എന്നിട്ടും നസ്റിയ അതു കേൾക്കാതെ ആ സിനിമയിൽ അഭിനയിച്ചു: അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ആ കഥാപാത്രത്തെ കുറിച്ച് നസ്രിയക്ക് പറയാനുള്ളത്

ഭിനയ രംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് നസ്രിയ നസിം സിനിമയിൽ നിന്നും അവധിയെടുത്ത് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്. മലയാളത്തിലെന്ന പോലെ തമിഴിലെയും പ്രിയതാരമായിരുന്നു നസ്രിയ. രണ്ട് വർഷത്തെ അഭിനയ ജീവിതത്തിൽ ഒമ്പതു സിനിമകളിൽ മാത്രമാണു നസ്റിയ അഭിനയിച്ചത്. തമിഴിൽ നസ്രിയക്ക് ബ്രേക്കായ ചിത്രം രാജാറാണി ആയിരുന്നു.

സംവിധായകൻ ശങ്കറിന്റെ ശിഷ്യനായ ആറ്റലി കുമാർ ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജറാണി. നസ്റിയ നസിം, ആര്യ, നയൻതാര, ജയ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന ചിത്രമായിരുന്നു ഇത്.

എന്നാൽ ഈ ചിത്രം ചെയ്യരുത് എന്നു പലരും നസ്റിയയോടു പറഞ്ഞിരുന്നു. രണ്ടു നായികമാരുള്ള ചിത്രത്തിൽ അഭിനയിച്ചാൽ പ്രധാന്യം ലഭിക്കില്ല, തുടക്കത്തിലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പലരും പറഞ്ഞു. എന്നാൽ എല്ലാവരുടേയും അഭിപ്രായം കേട്ടുകഴിഞ്ഞായിരുന്നു ഞാൻ കഥ കേട്ടത്. കീർത്തന എന്ന കഥാപത്രത്തെ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. ഒരിക്കലും നായകനും നായികയും മാത്രമല്ല സിനിമയുടെ വിജയം. കഥയിൽ വളരെ പ്രധാനപ്പെട്ട കഥാപത്രമാണ് കീർത്തന.

രാജാറാണി എന്ന ചിത്രം കണ്ടു കഴിഞ്ഞാലും പ്രേക്ഷകർ കീർത്തന എന്ന കഥാപാത്രത്തെ മറക്കില്ല. അതാണ് ആ കഥാപത്രത്തിന്റെ വിജയം. മറ്റുള്ളവർ പറയുന്നതു കേട്ട് ആ സിനിമ വേണ്ടന്നു വച്ചിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനേ എന്നു നസ്റിയ പറയുന്നു. ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP