Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അങ്കമാലി ഡയറീസ്'ലെ 'തീയ്യാമ്മ' സോംഗ് വീഡിയോ സൈബർ ലോകത്ത് ഹിറ്റായി; ആദ്യ സോങ്ങ് വീഡിയോയ്ക്ക് 24 മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലേറെ കാഴ്ചക്കാർ

'അങ്കമാലി ഡയറീസ്'ലെ 'തീയ്യാമ്മ' സോംഗ് വീഡിയോ സൈബർ ലോകത്ത് ഹിറ്റായി; ആദ്യ സോങ്ങ് വീഡിയോയ്ക്ക് 24 മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലേറെ കാഴ്ചക്കാർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിക്കുന്ന 'അങ്കമാലി ഡയറീസ്'ലെ ആദ്യ സോങ്ങ് വീഡിയോ 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ് നേടി. 'തീയാമ്മേ' എന്ന ഈ ഗാനം മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തത്. പാട്ട് പുറത്തിറങ്ങി ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ ഒരു ലക്ഷം വ്യൂവേഴ്‌സ് ഉണ്ടായി. ഇപ്പോൾ ഒരു ലക്ഷത്തി അറുപതിനായിരം പേർ കണ്ടു കഴിഞ്ഞു.

പ്രശാന്ത് പിള്ളയാണ് പാട്ടിന് സംഗീതം നൽകിയിരിക്കുന്നുത്.  അങ്കമാലി പ്രാഞ്ചിയും ശ്രീകുമാർ വാക്കിയിലുമാണ് ആലപിച്ചിരിക്കുന്നത്. നടൻ ചെമ്പൻ വിനോദ് ജോസ് ആദ്യമായി തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ നായകനായി അവതരിപ്പിക്കുന്ന ആന്റണി വർഗ്ഗീസ് ഉൾപ്പടെ 86 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ 'അങ്കമാലി ഡയറീസ്' നിർമ്മിച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP