Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ നായകനായ പടങ്ങൾ സൂപ്പർ ഹിറ്റ് ആവാൻ വേളാങ്കണ്ണി പള്ളിയിൽ നേർച്ച നേർന്ന് മൊട്ടയടിച്ച കുഞ്ഞാവ..! ടൊവിനോയുടെ സെൽഫ്ട്രോളിന് രസികൻ മറുപടികളുമായി ആരാധകർ

അച്ഛൻ നായകനായ പടങ്ങൾ സൂപ്പർ ഹിറ്റ് ആവാൻ വേളാങ്കണ്ണി പള്ളിയിൽ നേർച്ച നേർന്ന് മൊട്ടയടിച്ച കുഞ്ഞാവ..! ടൊവിനോയുടെ സെൽഫ്ട്രോളിന് രസികൻ മറുപടികളുമായി ആരാധകർ

സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുന്ന താരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. യുവനായക നിരയിൽ ശ്രദ്ധേയ സാന്നിധ്യമായ ടൊവിനോക്ക് ഇപ്പോൾ നല്ല സമയമാണ്. ടൊവിനോ നായകനായ മികച്ച രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എസ്രയെന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയും ടൊവിനോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോദയും ഒരു മെക്‌സിക്കൻ അപാരതയും റിലീസാകാൻ ഇരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്‌ബുക്കിലൂടെ ടൊവിനോ ഒരു സെൽഫ് ട്രോൾ എറിഞ്ഞത്.

മകൾ മൊട്ടയടിച്ച ചിത്രം രസികൻ ട്രോൾ പോസ്റ്റാക്കി മാറ്റിയിരിക്കുകയാണ് ടൊമിനോ. അച്ഛൻ നായകനായി അഭിനയിക്കുന്ന പടങ്ങൾ ഒക്കെ സൂപ്പർ ഹിറ്റ് ആവാൻ വേളാങ്കണ്ണി പള്ളിയിൽ നേർച്ച നേർന്ന് മൊട്ടയടിച്ച കുഞ്ഞാവ..: എന്നു പറഞ്ഞാണ് ടൊവിനോയുടെ പോസ്റ്റ്.
മൊട്ടയടിച്ച മകളുടെ ചിത്രത്തിനൊപ്പം രസകരമായ കുറിപ്പും ചേർത്താണ് ടൊവിനോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പുതിയ ചിത്രങ്ങളുടെ പാട്ടുകളുടെയും ട്രെയിലറുകളുടെയും ലിങ്കുകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ താഴെ വരാൻ സാധ്യതയുള്ള കമന്റും ടൊവിമോ തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാമിലി സെന്റിമെന്റ്സ് കിട്ടാൻ വേണ്ടി ടോവിനോ തോമസിന്റെ സൈക്കോളജിക്കൽ മൂവ് എന്നാണ് ടൊവിനോ എഴുതിയിരിക്കുന്നത്.

ദിലീപിനൊപ്പം മീനാക്ഷി മൊട്ടയടിച്ച ചിത്രം കമന്റായി ഇട്ട് ട്രോളർമാരുടെ കമന്റിനെ നേരത്തെ തന്നെ താരം പ്രതിരോധിച്ചിട്ടുണ്ട്. ഇസ്സ എന്നാണ് ടൊവിനോയുടെ മകളുടെ പേര്. ടൊവിനോയുടെ പോസ്റ്റിനു താഴെ സഹോദരൻ ടിൻസ്റ്റൺ തോമസ് തന്റെ ചിത്രവും പങ്ക് വെയ്ക്കുന്നുണ്ട്. എന്തായാലും ടൊവിനോടുടെ സെൽഫ് ട്രോളിന് ട്രോളുമായി ആരാധകർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP