'ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ല'; സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് പാർട്ടി പത്തനംതിട്ട ജില്ലാ അസി. സെക്രട്ടറി മനോജ് ചരളേൽ; കമ്മ്യൂണിസ്റ്റുകാരനെങ്കിലും മനസിലെ ജാതിചിന്ത മാറില്ലെന്ന് മനസിലാക്കാൻ ഈ സംഭാഷണം മാത്രം കേട്ടാൽ മതി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ദളിതനെ സുവർണ സിംഹാസനത്തിൽ എഴുന്നള്ളിക്കുന്നുവെന്നാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പുറമേ പറയുന്നത്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതകുല ജാതരായ നേതാക്കളുടെ മനസിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ചു കൊണ്ടുള്ള സിപിഐ ജില്ലാ അസി. സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് പറയുന്ന അസി. സെക്രട്ടറി മനോജ് ചരളേൽ ചിറ്റയം ഗോപകുമാർ ഉള്ള അടൂരിലേക്ക് വരുന്നതിൽ തനിക്ക് തീരെ താൽപര്യമില്ലെന്നും പറയുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രതിശ്രുത വധുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. സിപിഐയുടെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയായ പികെ വാസുദേവൻനായരുടെ അനന്തരവളുടെ മകൻ കൂടിയാണ് മനോജ് എന്ന് പറയുമ്പോഴാണ് അധിക്ഷേപത്തിന്റെ ഗൗരവം വർധിക്കുന്നത്. മധ്യവയസ് പിന്നിട്ട മനോജ് അവിവാഹിതനാണ്.
മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിയുടെ സഹോദരിയുമായി ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താൻ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവർ ഈ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം ഇന്നലെ രാവിലെ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാൽ എന്നയാളാണ് ഈ സംഭാഷണം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഗ്രൂപ്പ് അഡ്മിനും മഹാത്മാ ചെയർമാനുമായ രാജേഷ് തിരുവല്ല, ബിജേന്ദ്രലാലിനെതിരേ നടപടി ആവശ്യപ്പെട്ട് അടൂർ ഡിവൈ.എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണത്തിന്റെ ഒടുവിലാണ് വിവാദ പരാമർശം ഉള്ളത്. ജനുവരി മൂന്നിന് നടന്ന സംഭാഷണമാണിത്. അന്നാണ് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം അടൂരിൽ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന റാലിക്കൊന്നും പോയില്ലേ എന്ന് പ്രതിശ്രുത വധു ചോദിക്കുന്നിടത്ത് നിന്നാണ് വിവാദ പരാമർശത്തിന്റെ തുടക്കം. അടൂരിൽ നടക്കുന്നതിന് നമുക്കെന്നാ കാര്യമെന്ന് മനോജ് ചോദിക്കുന്നു. തുടർന്നുള്ള സംഭാഷണം ഇങ്ങനെ:
വധു: സ്കൂൾ ഒക്കെയുള്ളതല്ലേ?
മനോജ്: സ്കൂൾ ഉണ്ടെന്ന്പറഞ്ഞ്, ഇവിടെങ്ങാനും നടക്കുകാണേൽ നമ്മൾ അതിന്റെ സംഘാടകരാണെങ്കിലേ റാലിക്കൊക്കെ പോകൂ..
വധു: എംഎൽഎയായിരുന്നു ചെയർമാൻ, ആന്റോ ആന്റണിയായിരുന്നു ഉദ്ഘാടനം.
മനോജ്: ഒന്നാമതേ പിന്നെ എനിക്കങ്ങോട്ട് അടൂരിലേക്ക് വരണമെന്ന് പോലും താൽപര്യമില്ല.
വധു: ആന്റോ ആന്റണിയാ ഉദ്ഘാടനം. എംഎൽഎയാ ചെയർമാനും അധ്യക്ഷനും.
മനോജ്: പന്നപ്പെലേനെ കണ്ടാൽ അന്ന് വെള്ളം കുടിക്കില്ല. അതു കാരണം എനിക്കങ്ങോട്ട് വരണമെന്നേയില്ല.
വധു: ജാതിയൊന്നും ഒരിക്കലും പറയരുത്. ഇത്രേം പുരോഗമന പരമായി ചിന്തിക്കുന്ന ഒരാള്‍ ഒരിക്കലും ജാതി പറയരുത്.
മനോജ്: വ്യാഴാഴ്ച അവനവിടെ ഉണ്ടെങ്കിൽ ഇതു കഴിയാതെ ഞാനവിടെ വരത്തുമില്ല.
വധു: ഏത് കഴിയാതെ.
മനോജ്: ഇവനവിടെങ്ങാനും ഉണ്ടെങ്കിൽ ഞാൻ യൂത്ത്ഫെസ്റ്റിവൽ കഴിഞ്ഞേ ഇനിയങ്ങോട്ടു വരൂള്ളൂ.
കൊറ്റനാട് എസ്സിവിഎച്ച്എസ്എസ് മാനേജരാണ് മനോജ് ചരളേൽ. കഴിഞ്ഞ ടേമിൽ കുറച്ചു നാൾ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷനിൽ നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. കൂടംകുളം സമരത്തിന് വേണ്ടി രൂപീകരിച്ച കർമസമിതിയുടെ കൺവീനറായിരുന്നു. അതേസമയം, അധിക്ഷേപം ശ്രദ്ധയിൽപ്പെട്ടെന്നും പാർട്ടി അന്വേഷിച്ച് നടപടി എടുക്കട്ടേയെന്നുമാണ് ചിറ്റയം ഗോപകുമാർ എംഎൽഎയുടെ പക്ഷം.
Stories you may Like
- താലി കെട്ട് കഴിഞ്ഞു; വരന്റെ വീട് കണ്ടു ഞെട്ടി; ബന്ധം വേർപെടുത്തണമെന്ന് വധു
- ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു
- അമ്മ ചോരയിൽ കുളിച്ചു കിടക്കുന്ന കാഴ്ച്ച കാണേണ്ടി വന്ന നടുക്കത്തിൽ ഒമ്പതു വയസുകാരൻ
- വരൻ മുങ്ങി, വിവാഹ വേഷത്തിൽ 20 കിലോമീറ്റർ സഞ്ചരിച്ച് യുവാവിനെ പിടികൂടി വധു
- കൊച്ചിയിലെ കൈക്കൂലിയിൽ ബംഗ്ലൂരു പൊലീസിന് പിരിച്ചു വിടൽ ഉറപ്പാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍