Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

75,000 വരെ എടുക്കുന്ന സാധാരണ സ്‌റ്റെന്റുകളുടെ വില 7260 ആയി നിജപ്പെടുത്തി ഉത്തരവിറങ്ങി; രണ്ട് ലക്ഷം വരെ ഈടാക്കിയിരുന്ന മരുന്ന് നിറച്ച സ്റ്റെന്റുകൾക്ക് വില 30,000 ആയും കുറച്ചു; ഹൃദയതകരാറ് സംഭവിക്കുന്ന പാവങ്ങളെ കുത്തിപ്പിഴിഞ്ഞ് പണം ഉണ്ടാക്കിയിരുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണ് ഇട്ട് കേന്ദ്ര സർക്കാർ

75,000 വരെ എടുക്കുന്ന സാധാരണ സ്‌റ്റെന്റുകളുടെ വില 7260 ആയി നിജപ്പെടുത്തി ഉത്തരവിറങ്ങി; രണ്ട് ലക്ഷം വരെ ഈടാക്കിയിരുന്ന മരുന്ന് നിറച്ച സ്റ്റെന്റുകൾക്ക് വില 30,000 ആയും കുറച്ചു; ഹൃദയതകരാറ് സംഭവിക്കുന്ന പാവങ്ങളെ കുത്തിപ്പിഴിഞ്ഞ് പണം ഉണ്ടാക്കിയിരുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണ് ഇട്ട് കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഹൃദ്രോഗചികിത്സയിലെ തീവെട്ടിക്കൊള്ളയ്ക്ക് വിരമാമിടാൻ നരേന്ദ്ര മോദി സർക്കാരിന്റെ ഇടപെടൽ. ഹൃദ്രോഗ ശസ്ത്രക്രിയയിലെ പ്രധാന ഘടകങ്ങളിലൊന്നായ സ്റ്റെന്റുകളുടെ വില നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചികിൽസാ ചെലവ് കുത്തനെ കുറയും. ആറുമാസത്തെ നിരന്തര നടപടികൾക്കൊടുവിൽ സ്റ്റെന്റുകളുടെ വിലയിൽ കടുത്തനിയന്ത്രണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 85 ശതമാനംവരെ വില കുറച്ചു. ചികിൽസ തേടിയെത്തുന്ന സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ് കേന്ദ്ര സർക്കാർ തീരുമാനം. സ്‌റ്റെന്റ് മാഫിയയുടെ പ്രവർത്തനത്തെ താറുമാറുക്കുന്നതാണ് തീരുമാനം.

ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ ഉത്തരവുപ്രകാരം പരമാവധി 29,600 രൂപ(നികുതികൾ പുറമേ)യാണ് വില. ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സയുടെ ചെലവിലാണ് കുറവുണ്ടാകുക. മരുന്നുകൾ നിറച്ചതും അല്ലാത്തതുമെന്ന നിലയിൽ രണ്ടുതരം സ്റ്റെന്റുകളാണ് പ്രധാനമായുള്ളത്. മരുന്നുകളില്ലാത്ത ബെയർ മെറ്റൽ സ്റ്റെന്റുകളുടെ പരമാവധി വില 7260 രൂപയാണ്. നികുതികൾ പുറമേയുണ്ടാകും. 30,000 മുതൽ 75,000 വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. വളരെ സാധാരണമായി ഉപയോഗിക്കുന്ന സ്‌റ്റെന്റുകളാണ് ഇത്. സാധാരണ ഗതിയിൽ ഹൃദയ ധമനിയിലെ തടസ്സം നീക്കാൻ ഈ സ്‌റ്റെന്റുകളാണ് ഉപയോഗിക്കുന്നത്.

ഡ്രഗ് എല്യൂട്ടിങ് എന്നവിഭാഗത്തിൽ മൂന്നുതരമാണ് പ്രധാനമായുമുള്ളത്. മരുന്നുനിറച്ച് മെറ്റൽ സ്റ്റെന്റുകൾക്കുപുറമേ ബയോറിസോറബിൾ വാസ്‌കുലർ സ്‌കഫോൾഡ്, ബയോ ഡീഗ്രേഡബിൾ സ്റ്റെന്റ് എന്നിവയാണവ. നിലവിൽ 1,98,000 രൂപവരെ ഈടാക്കിയിരുന്ന ഇവയുടെ വില മുപ്പതിനായിരത്തിൽത്താഴെയെത്തും. ഉത്തരവിറങ്ങിയ ചൊവ്വാഴ്ചമുതൽത്തന്നെ വിലനിയന്ത്രണം നടപ്പായി. നിലവിലുള്ള സ്റ്റോക്കുകളും പുതിയ വിലയിൽമാത്രമേ വിൽക്കാൻ പാടുള്ളൂ. ഇതും രോഗികൾക്ക് ഏറെ ആശ്വസാമാണ്. തദ്ദേശീയമായി നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലായിനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. നിയന്ത്രണം മറികടന്നാൽ അവശ്യവസ്തുനിയമപ്രകാരമുള്ള നടപടിയെടുക്കും.
 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബൈപ്പാസ് സ്റ്റെന്റുകളുടെ വില പത്തിരട്ടി വരെ കൂട്ടിയായിരുന്നു രോഗികൾക്ക് നൽകിയിരുന്നത്. സ്റ്റന്റുകളുടെ പ്രധാന്യം പഠിക്കാനായി നിയോഗിക്കപ്പെട്ട സമിതി കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് നൽകി. വലിയ പൊതുജനാരോഗ്യ പ്രശ്നമെന്ന് കണ്ടെത്തൽ. തുടർന്ന് ജൂലായ് 19-ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്റ്റെന്റുകൾ ജീവൻരക്ഷാമരുന്നുപട്ടികയിലാക്കി. ഡിസംബർ 21-ന് ഇവയെ ഔഷധവിലനിയന്ത്രണ നിയമപ്രകാരമുള്ള പട്ടിക ഒന്നിൽ ഉൾപ്പെടുത്തി. നിർമ്മാതാക്കളിൽനിന്നും ഇറക്കുമതിക്കാരിൽനിന്നും വിപണിയുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചു. ഇതിന് ശേഷമാണ് പുതിയ തീരുമാനം എടുത്തത്.
 
2015-ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഹൃദ്രോഗസാധ്യത കണ്ടെത്തിയത് ആറുകോടിയിലധികം പേർക്ക്. ഇതിൽ മൂന്നിലൊന്നും നാൽപ്പതുവയസ്സിൽ താഴെയുള്ളവരാണ്. 2015-ൽ രാജ്യത്ത് 3,53,346 ഹൃദയശസ്ത്രക്രിയകൾ. ഉപയോഗിച്ചത് 4,73,000 സ്റ്റെന്റുകൾ. ഇതിൽ 95 ശതമാനവും മരുന്നുനിറച്ചവയുമായിരുന്നു. ബയോവാസ്‌കുലർ സ്‌കഫോൾഡുകൾ മൂന്നുശതമാനം. ബാക്കി രണ്ടുശതമാനം മാത്രമാണ് ബെയർ മെറ്റൽ വിഭാഗത്തിലുള്ളത്. കഴിഞ്ഞവർഷം രാജ്യത്ത് ആറുലക്ഷത്തിലധികം സ്റ്റെന്റുകൾ ഉപയോഗിച്ചു. ഈ കണക്കുകൾ കൂടി പരിഗണിച്ചാണ് അടിയന്തര ഇടപെടലിന് കേന്ദ്രം തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP