Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുന്തിരിവള്ളികൾ ധ്യാനത്തിന് പകരം ഉപയോഗിക്കാൻ കത്തോലിക്കാ സഭ! മെത്രാന്മാർക്കും വൈദികർക്കുമായി പ്രത്യേകം ഷോ നടത്തി സംവിധായകൻ; എല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും മാതൃകയെന്ന് മാർ ആലഞ്ചേരി

മുന്തിരിവള്ളികൾ ധ്യാനത്തിന് പകരം ഉപയോഗിക്കാൻ കത്തോലിക്കാ സഭ! മെത്രാന്മാർക്കും വൈദികർക്കുമായി പ്രത്യേകം ഷോ നടത്തി സംവിധായകൻ; എല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും മാതൃകയെന്ന് മാർ ആലഞ്ചേരി

കൊച്ചി: മോഹൻലാലിന്റെ ജിബു ജേക്കബ് ഒരുക്കിയ ഹിറ്റ് ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ക്രൈസ്തവ കുടുംബങ്ങൾക്കൊരു മാതൃകാ പാഠമാണ് നൽകുന്നതെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. കുടുംബങ്ങൾക്കുള്ള വലിയ സന്ദേശമാണ് ചിത്രം നൽകുന്നതെന്ന് കർദിനാൾ പറഞ്ഞു. കുടുംബങ്ങളിൽ ഉണ്ടായെക്കാവുന്ന തകർച്ചകൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നതെന്നും ചിത്രം വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന മുന്തിരിവള്ളികൾ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. എട്ട് കോടി ചെലവിട്ടൊരുക്കിയ ചിത്രം ഇതിനോടകം 30 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു.

ഈ വിജയം ആഘോഷിക്കുന്നതിനിടെയാണ് ക്രൈസ്തവ സഭയുടെ പ്രശംസയെത്തുന്നത്. എറണാകുളം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ഇന്നലെ വൈകീട്ട് സഭാംഗങ്ങൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനമൊരുക്കിയതിന് പിന്നാലെയായിരുന്നു മാർ ജോർജ് ആലഞ്ചേരി ചിത്രത്തെ പുകഴ്‌ത്തിയത്. സിനിമ കാണാൻ കർദിനാൾ ജോർജ് ആലഞ്ചേരി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സഭാംഗങ്ങൾക്കായി ചിത്രത്തിന്റെ അണിയറക്കാർ പ്രത്യേക പ്രദർശനം ഒരുക്കിയത്. സിനിമ കാണാൻ പിതാവ് നേരിട്ട് ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ചിത്രം പ്രത്യേകമായി പ്രദർശിപ്പിച്ചതെന്ന് സിനിമയുടെ സംവിധായകൻ ജിബു ജേക്കബ് പറഞ്ഞു.
 
സിനിമ കാണാൻ ആഗ്രമുണ്ടെന്നും എന്നാൽ, തീയേറ്ററിൽ പോയി കാണാൻ ബുദ്ധിമുട്ടുണ്ടെന്നും പ്രത്യേക പ്രദർശനം സംഘടിപ്പിക്കാൻ കഴിയുമോ എന്ന് ആലഞ്ചേരി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രദർശനം ഒരുക്കിയതെന്നും ജിബു പറയുന്നു. ഉലഹന്നാനും ആനിയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് മുന്തിരിവള്ളികൾ പറയുന്നത്. കുടുംബമാണ് എല്ലാത്തിനും അപ്പുറമെന്ന സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്.  21 ദിവസത്തെ ചിത്രത്തിന്റെ ഓൾ ഇന്ത്യ കലക്ഷൻ 30 കോടിയായിരുന്നു. കൊച്ചി മൾടിപ്ലക്‌സുകളിൽ നിന്നും ഒന്നരകോടിയാണ് ചിത്രം വാരിക്കൂട്ടിയത്.

സൂപ്പർഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹൻലാൽ- മീന ജോഡികൾ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഐമ, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP