Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുമകൾ ശിവയ്‌ക്കൊപ്പം നിലത്ത് ഇഴഞ്ഞു കളിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി; ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച വീഡിയോ വൈറലാകുന്നു

കുഞ്ഞുമകൾ ശിവയ്‌ക്കൊപ്പം നിലത്ത് ഇഴഞ്ഞു കളിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി; ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച വീഡിയോ വൈറലാകുന്നു

റാഞ്ചി: രണ്ടു വർഷം മുമ്പു ഫെബ്രുവരിയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണി പെൺകുഞ്ഞിന്റെ അച്ഛനായത്. ഏകദി ലോകകപ്പിനായി ധോണി അന്ന് ഓസ്‌ട്രേലിയയിലായിരുന്നു. കുഞ്ഞിനെ കാണാൻ ഇന്ത്യയിലേക്കു മടങ്ങുമോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ഇല്ല, ഞാനിപ്പോൾ രാജ്യത്തിനുവേണ്ടിയുള്ള ഡ്യൂട്ടിയിലാണ്, മറ്റെല്ലാം അതിനുശേഷം മാത്രം, ഞാൻ ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹീതനായിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ധോണിയുടെ ആത്മാർത്ഥതയെ അന്ന് മാദ്ധ്യമങ്ങൾ ഏറെ പ്രശംസിച്ചിരുന്നു.

ഇപ്പോൾ രണ്ടു വയുള്ള മകൾ ശിവയ്‌ക്കൊപ്പം പുൽത്തകിടിയിൽ കളിക്കുന്ന ധോണിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ധോണി ഈ വീഡിയോ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. പിങ്ക് കളറിലുള്ള ഉടുപ്പിട്ടിരിക്കുന്ന ശിവയുടെ പിന്നാലെ ധോണിയും പുൽത്തകിടിയിൽ ഇഴഞ്ഞു കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയ്ക്ക് വൻ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഡെറാഡൂൺ വിമാനത്താവളത്തിൽ ഭാര്യ സാക്ഷി സിംഗിനും മകൾ ശിവയ്ക്കും ഒപ്പം ധോണി നിൽക്കുന്ന ചിത്രം അടുത്തിടെ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാക്ഷിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഫെബ്രുവരി ആറിനായിരുന്നു ധോണിയുടെ കുഞ്ഞിന്റെ ജന്മദിനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP