Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൊബൈൽ ഫോൺ ഉപയോഗിച്ചപ്പോൾ പ്രിൻസിപ്പൽ ലൈംഗിക ചോദ്യങ്ങൾ; വീട്ടിൽ നിന്നു കൊണ്ടുവന്ന സ്നാക്സും ചേർത്തു മദ്യപിക്കുന്നവരാണെന്ന് വരുത്താൻ ശ്രമിച്ചു; പേഴ്‌സണൽ ഡയറി വായിച്ച് നാണം കെടുത്തി; മദർ കോളേജിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; മാറ്റാനാകില്ലെന്ന് പറഞ്ഞ് സംരക്ഷിച്ച് മാനേജ്‌മെന്റ്

മൊബൈൽ ഫോൺ ഉപയോഗിച്ചപ്പോൾ പ്രിൻസിപ്പൽ ലൈംഗിക ചോദ്യങ്ങൾ; വീട്ടിൽ നിന്നു കൊണ്ടുവന്ന സ്നാക്സും ചേർത്തു മദ്യപിക്കുന്നവരാണെന്ന് വരുത്താൻ ശ്രമിച്ചു; പേഴ്‌സണൽ ഡയറി വായിച്ച് നാണം കെടുത്തി; മദർ കോളേജിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; മാറ്റാനാകില്ലെന്ന് പറഞ്ഞ് സംരക്ഷിച്ച് മാനേജ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മദർ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്ജ് സലിമിനെതിരെ ഹോസ്റ്റൽ വിദ്യാർത്ഥിനികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാതെ മാനേജ്‌മെന്റ് സംരക്ഷിക്കുന്നത് തുടരുന്നു. വിദ്യാർത്ഥിനികൾ ഉന്നയിച്ച ആരോപങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കയാണ് കോളേജ് അധികൃതർ. അതുകൊണ്ട് തന്നെ പ്രിൻസിപ്പലിനെ യാതൊരു കാരണവശാലും മാറ്റാനാകില്ലെന്നും ഇവർ വ്യക്തമാക്കുന്നു. പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്‌ച്ച മുതൽ എല്ലാം വിദ്യാർത്ഥി സംഘടനകളും സമരത്തിലാണ്. എന്നാൽ, സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കുകയായിരുന്നു മാനേജ്‌മെന്റ്.

ഇന്നലെ മാനേജ്മെന്റും രക്ഷിതാക്കളുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ നാല് ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു. എന്നാൽ, പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കോളേജിന്റെ നിലപാട്. കോളേജിന്റെ പാർക്കിങ് ഏരിയയിൽ വിദ്യാർത്ഥികൾക്കു മൊബൈൽ ഉപയോഗിക്കാനും ഫൈൻ 5000 എന്നതു 1000 ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. സ്വകാര്യതയെ ഹനിക്കുന്ന ക്യാമറകൾ നീക്കാനും ധാരണയായി. അതേസമയം പ്രിൻസിപ്പലിനെ മാറ്റിയാൽ തങ്ങൾ ക്ലാസെടുക്കില്ലെന്നും അദ്ധ്യാപകർ പറഞ്ഞതോടെയാണ് ചർച്ച അലസിയത്.

അതിനിടെ പ്രിൻസിപ്പൽ സലീമിനെതിരെ വിദ്യാർത്ഥിനികൾ നല്കിയ പരാതിയിൽ ഉള്ളത് ഗുരുതര ആരോപണങ്ങളാണ്. മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെയാണ് ഒരു പറ്റം വിദ്യാർത്ഥിനികൾ ഒപ്പിട്ട് പരാതി നൽകിയത്. ഇതിൽ പ്രധാനമായുള്ളത് വിദ്യാർത്ഥിനികളോ ലൈംഗിക ചുവയോടെ പ്രിൻസിപ്പൽ സലീം പെരുമാറുന്നു എന്നതായിരുന്നു. മൊബൈൽ ഫോണുകൾക്കു കർശന നിരോധനമാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. വീട്ടിലേക്ക് വിളിക്കാൻ പോലും അനുവദിക്കുമായിരുന്നില്ല. എന്നാൽ, വിദ്യാർത്ഥിനികൾ ഉപയോഗിച്ചിരുന്ന ഫോൺകണ്ടെത്തിയതിന്റെ പേരിൽ വലിയ തോതിൽ അപമാനം നേരിട്ടെന്നും വിദ്യാർത്ഥിനികൾ പരാതിയിൽ പറയുന്നു.

രാത്രി ഫോണുമായി ആരോ ഒരാൾ ടെറസിൽ പോകുന്നതിന്റെ വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും നിങ്ങളാണൊ എന്നറിയാൻ നടന്നു കാണിക്കാനും സാർ ആവശ്യപ്പെട്ടു. രാത്രിയിൽ ബാത്ത്റൂമിൽ പോകാൻ മെഴുകുതിരി വാങ്ങി വച്ചിരുന്നു. ഫോൺ റെയ്ഡിൽ ഈ മെഴുകുതിരിയും വീട്ടിൽ നിന്നു കൊണ്ടു വന്ന സ്നാക്സും കോളേജ് പിടിച്ചെടുത്തു. ഈ മെഴുകുതിരി എന്തിനാണ് ഉപയോഗിക്കുന്ന വിധത്തിൽ പോലും ചോദ്യങ്ങളുണ്ടായി. ബാത്ത്റൂമിൽ നിന്നു കണ്ടെടുത്ത ബ്ലെയ്ഡിനെക്കുറിച്ചും ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചു അപമാനിച്ചു. മെഴുകുതിരി കത്തിക്കാനുള്ള ലൈറ്ററും വീട്ടിൽ നിന്നു കൊണ്ടുവന്ന സ്നാക്സും ചേർത്തു ഞങ്ങൾ മദ്യപിക്കുന്നവരാണെന്നു വരുത്തി തീർക്കാൻ ശ്രമമുണ്ടായെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.

ഹോസ്റ്റലിലെ വൃത്തിഹീനമായ അന്തരീക്ഷത്തെ കുറിച്ചും പരാതിയിലുണ്ട്. മൊബൈൽ പിടിച്ച സംഭവത്തോടെ ഞങ്ങളെ നാലുപേരെയും ഹോസ്റ്റലിൽ നിന്നു പുറത്താക്കി. എന്തെങ്കിലും അസുഖം വന്നാൽ ഡോ. സെയ്ദ് മുഹമ്മദ് എന്ന വ്യക്തിയെ കാണാൻ മാത്രമുള്ള അനുവാദമെ തങ്ങൾക്കുണ്ടായിരുന്നുള്ളുവെന്നും വിദ്യാർത്ഥികൾ പരാതിയിൽ ആരോപിക്കുന്നു.

ഹോസ്റ്റലിന്റെ ദുരവസ്ഥ കൊണ്ട് ആറു പേർ ഹോസ്റ്റൽ വെക്കേറ്റ് ചെയ്തു. മൂന്നു നിലകളുള്ള വലിയ കെട്ടിടത്തിൽ രണ്ടു പെൺകുട്ടികളും വാർഡനും ഒരു വയസായ സെക്യൂരിറ്റിയും. അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP