Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കബാലിക്ക് ശേഷം എബിയുമായി പറക്കാൻ എയർ ഏഷ്യ; വിമാനമുണ്ടാക്കി പറക്കാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥ പറയുന്ന വിനീത് ശ്രീനിവാസന്റെ സിനിമയോട് വിമാനക്കമ്പനിക്ക് താൽപ്പര്യം തോന്നിയത് പ്രമേയത്തിലെ വ്യത്യസ്ത കാരണം

കബാലിക്ക് ശേഷം എബിയുമായി പറക്കാൻ എയർ ഏഷ്യ; വിമാനമുണ്ടാക്കി പറക്കാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥ പറയുന്ന വിനീത് ശ്രീനിവാസന്റെ സിനിമയോട് വിമാനക്കമ്പനിക്ക് താൽപ്പര്യം തോന്നിയത് പ്രമേയത്തിലെ വ്യത്യസ്ത കാരണം

കൊച്ചി: രജനികാന്തിന്റെ കബാലിക്കുണ്ടായ ഭാഗ്യം വിനീത് ശ്രീനിവാസന്റെ എബിക്കും. കബാലി സിനിമയ്ക്ക് ശേഷം എയർഏഷ്യ ഭാഗമാകുന്ന രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രമാണ് എബി. ഫ്‌ലൈ ലൈക് എബി എന്ന പേരിൽ കാമ്പെയ്ൻ നടത്തിയാണ് ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ നടത്തുക. പ്രചരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക 'എബി ഓഫർ' എയർ ഏഷ്യ ഒരുക്കും. എബി സിനിമ കാണുന്നവർക്ക് സൗജന്യ വിദേശയാത്ര ഉൾപ്പടെയുള്ള നിരവധി സമ്മാനങ്ങൾ നൽകുവാനും ഇവർ പദ്ധതിയിടുന്നുണ്ട്.

വിമാനമുണ്ടാക്കി പറക്കാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയുമായെത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം എബി. ചിത്രത്തിലെ പ്രമേയത്തിന്റെ വ്യത്യസ്തയാണ് ഇങ്ങനെയൊരു നീക്കത്തിന് എയർഏഷ്യയെ പ്രേരിപ്പിച്ചത്. ഓട്ടിസം ബാധിച്ച ഒരു യുവാവ് വെല്ലുവിളികൾ നേരിട്ട് ജീവിതവിജയം നേടുന്ന കഥയാണ് എബിയിൽ പറയുന്നത്. ചിത്രത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ വിനീത് നടത്തിയിരുന്നു. ഫെബ്രുവരി 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എറണാകുളത്ത് ത്രീ ഡി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് എബിയുടെ മറ്റൊരു സ്വപ്നനേട്ടം. വിമാന കമ്പനിയായ എയർ ഏഷ്യയാണ് ഇനി എബിയുടെ ഔദ്യോഗിക എയർലൈൻ പാർട്ണർ. രജനീകാന്തിന്റെ കബാലി സിനിമയ്ക്ക് ശേഷം എയർഏഷ്യ ഭാഗമാകുന്ന രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രമാണ് എബി. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അനിൽ ജോൺസൺ, ബിജിബാൽ, ജെസൺ ജെ നായർ എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രസംയോജനം ഇ എസ് സൂരജ്. സുവിൻ കെ വർക്കിയാണ് എബിയുടെ നിർമ്മാതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP