Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിറം പോകുന്നത് വസ്ത്രം ഉണ്ടാക്കി നൽകുന്ന കമ്പനിയുടെ കുഴപ്പം മൂലമെന്ന് വിശദീകരിച്ച് കല്യാൺ; തല്ലിയതും കമ്പനിയുടെ പ്രതിനിധികളത്രേ! സംഭവമറിഞ്ഞ് ഓടിയെത്തിയിട്ടും റിപ്പോർട്ട് ചെയ്യാനാവാത്ത നിസ്സഹായത വ്യക്തമാക്കി പത്രക്കാർ

നിറം പോകുന്നത് വസ്ത്രം ഉണ്ടാക്കി നൽകുന്ന കമ്പനിയുടെ കുഴപ്പം മൂലമെന്ന് വിശദീകരിച്ച് കല്യാൺ; തല്ലിയതും കമ്പനിയുടെ പ്രതിനിധികളത്രേ! സംഭവമറിഞ്ഞ് ഓടിയെത്തിയിട്ടും റിപ്പോർട്ട് ചെയ്യാനാവാത്ത നിസ്സഹായത വ്യക്തമാക്കി പത്രക്കാർ

കോട്ടയം : കല്യാൺ സിൽക്ക്‌സിലെ ഷർട്ട് മാറ്റലും മർദനവും വിവാദമായിരിക്കെ പ്രശ്‌നം ഒത്തുതീർക്കാനുള്ള നീക്കം സജീവം. ഷർട്ടിന്റെ നിറം മങ്ങിയതുമായി സ്ഥാപനത്തിനു ബന്ധമില്ലെന്നും അത് പ്രസ്തുത വസ്ത്രനിർമ്മാണ സ്ഥാപനത്തിന്റെ പ്രശ്‌നമാണെന്നുമാണ് പുതിയ വിശദീകരണം.

അതുകൊണ്ടുതന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് സ്ഥാപനത്തിന്റെ നിലപാട്. ഷർട്ട് മാറ്റി വാങ്ങാൻ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നത് കമ്പനിയുടെ സ്റ്റാഫായിരുന്നുവെന്നും അതിന് കല്യാണുമായി ബന്ധമില്ലെന്നുമാണ് ഒരു പക്ഷം. കമ്പനി ജീവനക്കാരൻ പെട്ടെന്നുള്ള വികാരാവേശത്താൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥി ജീവനക്കാരനോട് മോശമായി പെരുമാറിയെന്നുമൊക്കെയാണ് മുഖം രക്ഷിക്കൽ വ്യായാമത്തിലുള്ള പ്രചാരണം.

എന്നാൽ വസ്ത്രം കേടാണെന്ന് പറഞ്ഞ കസ്റ്റമറോട് പാലിക്കേണ്ട മര്യാദ ഉണ്ടായില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വാങ്ങിയ ഷർട്ട് ഒറ്റ അലക്കിന് നിറം മങ്ങിയപ്പോഴുള്ള കസ്റ്റമറുടെ വികാരം മാനിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ട്രയൽ റൂമിലിട്ട് വിദ്യാർത്ഥിയെ കണക്കിന് പ്രഹരിച്ചു. ഇതോടെയാണ് വിദ്യാർത്ഥികൾ ഒന്നടങ്കം മാർച്ച് ചെയ്യുന്ന അവസ്ഥ സംജാതമായതെന്നും പറയുന്നു. മാർച്ച് സ്ഥാപനത്തിന് മുന്നിലെത്തി വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോഴും കല്യാൺ ജീവനക്കാർ തീർത്തും  നിസംഗനിലപാടിലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളോട് അനുകൂല നിലപാട് കാട്ടിയില്ലെന്നും പരാതിയുണ്ട്. അവരും വിദ്യാർത്ഥികളോട് ആദ്യം കയർത്തു. പിന്നീട് ഉറച്ച നിലപാട് എടുത്തതോടെയാണ് അവർ പിൻവാങ്ങിയത്.

സംഭവം അറിഞ്ഞ് കോട്ടയത്തെ എല്ലാ മാദ്ധ്യമങ്ങളും എത്തിയെങ്കിലും വാർത്ത പ്രസിദ്ധീകരിക്കാനുള്ള ചങ്കൂറ്റം ആരും കാട്ടിയില്ല. സ്ഥാപനത്തിന്റെ സ്വാധീന വലയത്തിൽ എല്ലാ പത്രങ്ങളും ചാനലുകളും വീണതോടെ വാർത്തകൾ തൽക്കാലം കണ്ണടച്ചു. കോഴിക്കോട് നിന്നുള്ള ഒരു വാർത്താ ചാനലും ചില പത്രങ്ങളും മാത്രമാണ് കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച പ്രകടനം റിപ്പോർട്ട് ചെയ്തത്. പല ചാനലുകളും സംഭവം ചിത്രീകരിച്ചു. പക്ഷേ വാർത്ത വെളിച്ചം കണ്ടില്ല. ഇതിൽ മാദ്ധ്യമ പ്രവർത്തകർക്കും വേദനയേറെയാണ്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി വാർത്ത എഴുതിയിട്ടും മാനേജ്‌മെന്റെ നൽകിയില്ല. എല്ലാ ചാനലുകളുടേയും ക്യാമറാമാന്മാരും ദൃശ്യങ്ങൾ പകർത്തി. അവരും ഈ വിഷ്വൽസ് ചാനലുകളിലൂടെ പുറത്ത് എത്താത്തിൽ വേദനയിലാണ്.

അതേസമയം വസ്ത്രം വാങ്ങിയ വിദ്യാർത്ഥിക്ക് മർദനം ഏറ്റ വാർത്ത വൈറലായി. നാട്ടിലും പുറത്തും ഈ വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടു. വ്യാഴാഴ്‌ച്ച സോഷ്യൽ മീഡിയയിലെ മലയാളി സമൂഹം ഏറ്റവും അധികം ചർച്ച ചെയ്ത സംഭവം ഇതായിരുന്നു. ആയിരക്കണക്കിനു പേരാണ് വാർത്ത ഷെയർ ചെയ്തതും അതിനോട് പ്രതികരിച്ചതും. റഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും വാർത്തയോട് പ്രതികരണം ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP