Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജയരാജിന്റെ വീരം ട്രെയിലർ ഗംഭീരം; ഋത്വിക്ക് റോഷന് പിന്നാലെ കുനൽ കപൂർ നായകനാകുന്ന ചിത്രത്തെ പ്രശംസിച്ച് ആമിർഖാനും

ജയരാജിന്റെ വീരം ട്രെയിലർ ഗംഭീരം; ഋത്വിക്ക് റോഷന് പിന്നാലെ കുനൽ കപൂർ നായകനാകുന്ന ചിത്രത്തെ പ്രശംസിച്ച് ആമിർഖാനും

മുംബൈ: മലയാളത്തിൽ ഇന്നേവരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വച്ച് ഏറ്റവും അധികം ചിലവേറിയ ചിത്രമാണ് ജയരാജിന്റെ വീരം. ബോളിവുഡ് താരം കുനാൽ കപൂറിനെ നായകനാക്കിയാണ് ജയരാജന്റെ തന്റെ ഈ ഡ്രീം പ്രൊജക്ട് പൂർത്തിയാക്കിയത്. വിദേശത്തെ മേളകളിൽ ശ്രദ്ധ നേടിയ ചിത്രം ഇന്ത്യയിൽ റിലീസിംഗിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ മലയാളം ഈമാസം 27ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. വിവിധ ഭാഷകകളിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുകയുമുണ്ടായി. എന്തായാലും ജയരാജിന്റെ ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡും നോക്കിക്കാണിച്ചു.

കുനാൽ കപൂറിനെ നായകനാക്കിയ വീരം സിനിമയുടെ ട്രെയിലറിനെ പ്രശംസിച്ച് ആമിർ ഖാനും രംഗത്തെത്തി. ട്രെയിലർ ഗംഭീരമായെന്നും കുനാൽ കപൂറിന് എല്ലാ ആശംസകളും നേരുന്നുവെന്നും ആമിർ ഖാൻ ഫേസ്‌ബുക്കിലൂടെ പറഞ്ഞു. ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയത്. ഒരു ബോളിവുഡ് താരം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തിറക്കുന്ന ആദ്യമലയാളചിത്രത്തിന്റ ട്രെയിലർ കൂടിയായിരുന്നു വീരം. മുപ്പത്തിയഞ്ചു കോടി രൂപയോളം ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന്റെ ട്രെയിലറിനും വീര്യമേറെ.

ആക്ഷനും കളർടോണും ആഴമുള്ള സംഭാഷണങ്ങളും അതിലേറെ നായകൻ കുനാൽ കപൂറിന്റെ തീക്ഷ്ണമായ നോട്ടവുമുള്ള ട്രെയിലർ സിനിമയോടുള്ള ആകാംഷയേറ്റുന്നു. നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാളം ചിത്രമാകും ഇതെന്നാണ് സംവിധായകൻ ജയരാജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് പുലിമുരുകൻ മലയാളത്തിൽ നൂറുകോടി ക്ലബിൽ ഇടംനേടുകയും ചെയ്തു. ഷേക്‌സ്പിയറിന്റെ പ്രശസ്ത നോവൽ മാക്‌ബത്തിന്റെ അനുരൂപമാണ് വീരം. എം.ആർ വാര്യറാണ് സംഭാഷണ രചന. കാമറ എസ് കുമാർ.

മികച്ച സാങ്കേതികതയോടെ ചെയ്ത സിനിമയുടെ ഗ്രാഫിക്‌സിനു മാത്രം ചെലവിട്ടത് 20 കോടി രൂപയാണ്. മലയാളം, ഇംഗ്ലിഷ് ഹിന്ദി ഭാഷകളിലായി ജയരാജിന്റെ ഈ സ്വപ്ന ചിത്രം പ്രദർശനത്തിനെത്തും. ചന്ദ്രകല ആർട്‌സ് ആണു സിനിമ നിർമ്മിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP