Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തേടി കാമുകന്റെ വീട്ടിലെത്തിയ പിതാവ് പൊലീസിനെ വരുത്തി; കാമുകൻ പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞെങ്കിലും വൈദ്യപരിശോധനയിൽ നേരത്തേ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു; ചോദ്യം ചെയ്തപ്പോൾ വില്ലൻ സ്ഥാനത്ത് പിതാവ് തന്നെ; 16കാരിയെ പീഡിപ്പിച്ച പിതാവും തടങ്കലിൽവച്ച കാമുകനും അറസ്റ്റിലായി; കട്ടപ്പനയിൽനിന്നും ഒരു കണ്ണീർക്കഥ

തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തേടി കാമുകന്റെ വീട്ടിലെത്തിയ പിതാവ്  പൊലീസിനെ വരുത്തി; കാമുകൻ പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞെങ്കിലും വൈദ്യപരിശോധനയിൽ നേരത്തേ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു; ചോദ്യം ചെയ്തപ്പോൾ വില്ലൻ സ്ഥാനത്ത് പിതാവ് തന്നെ; 16കാരിയെ പീഡിപ്പിച്ച പിതാവും തടങ്കലിൽവച്ച കാമുകനും അറസ്റ്റിലായി; കട്ടപ്പനയിൽനിന്നും ഒരു കണ്ണീർക്കഥ

ഇടുക്കി: സ്‌കൂൾ വിദ്യാർത്ഥിനിയായ തന്റെ  മകളെ തേടിയെത്തിയ പിതാവ് മകളെ തട്ടിക്കൊണ്ടുപോയതിന് പൊലിസിനെ വരുത്തിച്ചു കാമുകനെ അറസ്റ്റ് ചെയ്യിച്ചു. തന്നെ കാമുകൻ പീഡിപ്പിച്ചില്ലെന്നു പെൺകുട്ടി പറഞ്ഞെങ്കിലും പൊലീസ് അതുറപ്പാക്കാൻ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. പെൺകുട്ടി നേരത്തേ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നു വ്യക്തമായതോടെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പീഡിപ്പിച്ചതു സ്വന്തം പിതാവ് തന്നെയാണെന്ന് അറിയിച്ചു. ഒടുവിൽ മകളെ പീഡിപ്പിച്ച പിതാവിനെയും തട്ടിക്കൊണ്ടുപോയ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു

കട്ടപ്പനക്കടുത്ത് നിർമലാസിറ്റിയിൽ താമസക്കാരനായ ബാബുവെന്ന നാൽപത്തിരണ്ടുകാരനാണ് മദ്യലഹരിയിൽ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ വീടിനു പുറത്താക്കിയശേഷം മകളെ പീഡിപ്പിച്ച സംഭവമാണ് പുറംലോകമറിഞ്ഞത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകകയും തടങ്കലിൽ വയ്ക്കുകയും ചെയ്തതിന് കാമുകൻ കട്ടപ്പന വെട്ടിക്കുഴക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ആക്രി കച്ചവടക്കാരൻ നിർമലാസിറ്റി പാർട്ടിപ്പടി പുത്തൻപുരയ്്ക്കൽ ഷാജി(28)യേയും പൊലിസ് അറസ്റ്റ് ചെയ്തു.  കട്ടപ്പനയിൽ +1 വിദ്യാർത്ഥിനിയായ 16 കാരിയാണ് പിതാവിന്റെ പീഡനത്തിനിരയായത്. ഇയാൾ കരിമണ്ണൂർ ചെപ്പുകുളത്ത് റബർ പ്ലാന്റേഷൻ തൊഴിലാളിയാണ്. സംഭവം പുറത്തറിഞ്ഞതു യാദൃച്ഛികമായാണ്.

കഴിഞ്ഞ ദിവസം കൂട്ടുകാരിയോടൊപ്പം ഇടുക്കിക്കവലയിൽ ബസ്സിറങ്ങിയ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയെ ഓട്ടോയിലെത്തിയ കാമുകൻ ഷാജി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി വെട്ടിക്കുഴക്കവലയിലെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി സ്‌കൂളിലെത്താതിരുന്നതിനാൽ അദ്ധ്യാപിക കൂട്ടുകാരിയോട് വിവരം ആരാഞ്ഞു. ഷാജി കുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ വിവരം കൂട്ടുകാരി അദ്ധ്യാപികയെ അറിയിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിവരമറിയിച്ചു.  നിർമലാസിറ്റിയിൽ നേരത്തെ താമസിച്ചിരുന്ന ഷാജി അഞ്ചു മാസം മുമ്പാണ് വെട്ടിക്കുഴക്കലയിലെ വാടകവീട്ടിലേക്ക് മാറിയത്. ഈ കാലയളവിലാണ് ബാലഗ്രാം സ്വദേശികളായ പെൺകുട്ടിയുടെ കുടുംബം നിർമലാസിറ്റിയിൽ താമസത്തിനെത്തിയത്.

ഷാജിയാണ് കുട്ടിയെ കൊണ്ടുപോയതെന്നു മനസിലാക്കിയ പിതാവ് വെട്ടിക്കുഴക്കവലയിൽ യുവാവിന്റെ വാടക വീട്ടിലെത്തിയപ്പോൾ കുട്ടി വീടിനു പിന്നിലൂടെ ഇറങ്ങിയോടി. പെൺകുട്ടിയും യുവാവും തമ്മിൽ അഞ്ചുമാസത്തോളമായി പ്രണയത്തിലാണെന്നാണ് പൊലിസിനു ലഭിച്ച വിവരം. അമ്മയ്ക്ക് സുഖമില്ലെന്നും അമ്മയെ കാണിക്കണമെന്നും പറഞ്ഞാണ് പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയപ്പോൾ സ്‌കൂളിൽ പോകണമെന്നു പെൺകുട്ടി വാശിപിടിച്ചെങ്കിലും വിടാൻ യുവാവ് കൂട്ടാക്കിയില്ല. ഇതിനിടെയാണ് പിതാവ് മകളെ തേടിയെത്തിയത്.  യുവാവിന്റെ വീട്ടിൽവച്ച് ബഹളമുണ്ടാകുകയും കട്ടപ്പന പൊലിസ് സ്ഥലത്തെത്തുകയും ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഷാജിയെ അറസ്റ്റ് ചെയ്തു. വനിതാ പൊലിസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്‌തെങ്കിലും തന്നെ കാമുകൻ പീഡിപ്പിച്ചിട്ടില്ലെന്നു പെൺകുട്ടി മൊഴി നൽകി. എന്നാൽ പൊലിസ് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചു വൈദ്യപരിശോധന നടത്തിയതിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായതായി തെളിഞ്ഞു. തുടർന്നു വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് വിദ്യാർത്ഥിനി പിതാവിന്റെ ക്രൂരത വെളിപ്പെടുത്തിയത്.

സ്ഥിരം മദ്യപാനിയായ പിതാവ് 13ന് ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തി വഴക്കുണ്ടാക്കി അമ്മയെ വീടിനു പുറത്താക്കിയതായി പെൺകുട്ടി പറഞ്ഞു. പിന്നീട് തന്റെയും ഹൃദ്രോഗിയായ ഇളയ സഹോദരന്റെയും ഒപ്പം കിടന്നു. സഹോദരൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകുകയായിരുന്നു. മാനഹാനി ഭയന്ന് പെൺകുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല.

 ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് ഷാജിക്കെതിരെ കേസെടുത്തത്.  കട്ടപ്പന സി, ഐ: വി എസ് അനിൽകുമാർ, എ. എസ്. ഐ ജോയ്‌സ് അപ്രേം, എസ്. ഐ സുധാകരൻ, സി. പി. ഒമാരായ സിനോജ്, റാൾഫ് എന്നിവടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP