Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാതിപ്പെട്ടയാളെ തന്നെ പരാതി അന്വേഷിക്കാൻ നിയോഗിച്ച് മുഖ്യമന്ത്രി; ഫോണിലൂടെ വിളിച്ചിട്ടും ചെല്ലാത്തതു കൊണ്ട് ഹർജിക്കാരന് നോട്ടീസ്; പൊലീസിനെതിരെയുള്ള വാർത്തകൾ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തതിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകന്റെ പേരിൽ ഒരു പെറ്റി കേസെങ്കിലും എടുക്കാൻ ഒരു സിഐ ശ്രമിക്കുന്നത് ഇങ്ങനെ

പരാതിപ്പെട്ടയാളെ തന്നെ പരാതി അന്വേഷിക്കാൻ നിയോഗിച്ച് മുഖ്യമന്ത്രി; ഫോണിലൂടെ വിളിച്ചിട്ടും ചെല്ലാത്തതു കൊണ്ട് ഹർജിക്കാരന് നോട്ടീസ്; പൊലീസിനെതിരെയുള്ള വാർത്തകൾ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തതിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകന്റെ പേരിൽ ഒരു പെറ്റി കേസെങ്കിലും എടുക്കാൻ ഒരു സിഐ ശ്രമിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭരണം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഏറെ ചീത്തപ്പേരുണ്ടാക്കിയത് പൊലീസ് വകുപ്പാണ്. മാവോയിസ്റ്റ് വേട്ടയും യുഎപിഎ കേസുകളും അടക്കം നിരവധി വിഷയങ്ങളിൽ പൊലീസിന്റെ നടപടികൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളും അദ്ദേഹത്തെ വെട്ടിലാക്കിയിരുന്നു. പലപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമർശനം നീണ്ടു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ഓഫീസിനെ വെട്ടിലാക്കുന്ന മറ്റൊരു സംഭവം കൂടി. പൊലീസിനെതിരെയുള്ള ആക്ഷേപങ്ങൾ അടങ്ങിയ വാർത്തകൾ മുഖ്യമന്ത്രി പിണറായിക്ക് ഇ മെയ്ൽ വഴി അയച്ചു നൽകിയ മാദ്ധ്യമപ്രവകൻ പൊല്ലാപ്പിലായ സംഭവമാണ് ഇത്.

തൊടുപുഴയിലുള്ള മാദ്ധ്യമ പ്രവർത്തകനാണ് പൊതു താൽപര്യാർത്ഥം മെയിൽ ചെയത് വെട്ടിലായത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തന്നെ പത്ര വാർത്തകളിലെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതാണ് വിവാദം. തൊടുപുഴ സിഐക്കെതിരായ പരാതി മുഖ്യമന്ത്രിക്ക് അയച്ചപ്പോഴാണ് ആ പരാതിയെ കുറിച്ച് അന്വേഷിക്കാൻ അതേ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയത്. തൊടുപുഴയിലെ മാദ്ധ്യമപ്രവർത്തകനായ ലേഖകനായ സാബു മാത്യുവാണ് മാദ്ധ്യമപ്രവർത്തകൻ. പരാതിയെ കുറിച്ച് അന്വേഷിക്കാൻ വേണ്ടി തൊടുപുഴ സ്റ്റേഷനിൽ ഹാജരാകാൻ മാദ്ധ്യമപ്രവർത്തകനോട് ആവശ്യപ്പെട്ടിരിക്കയാണ് സിഐ.

ഹാജരാകണമെന്ന് കാണിച്ച് ഫോണിലൂടെ നിർദ്ദേശം നൽകിയെങ്കിലും പത്ര വാർത്തയിലുള്ള കാര്യങ്ങൾ അയച്ചതാണെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയുവാൻ താൽപര്യമില്ലെന്നും സാബു റിയിച്ചു. അടുത്ത ദിവസം യൂണിഫോമിൽ ഓഫീസിലെത്തിയ സിവിൽ പൊലീസ് ഓഫീസർ സി ഐയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. താൽപര്യമില്ലെന്ന മറുപടിയും നൽകി. തുടർന്ന് തൊടുപുഴ സി ഐ എൻ ജി ശ്രീമോൻ ടെലിഫോണിൽ വിളിച്ച് സ്റ്റേറ്റ് മെന്റ് നൽകുവാൻ എത്തണമെന്ന് നിർദേശിക്കുകയായിരുന്നു.

പത്ര വാർത്തയിൽ പറയുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും അറിയില്ലെന്നും അതിനാൽ സ്റ്റേറ്റ്‌മെന്റ് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചു. ഇത്രയും കാര്യങ്ങൾ എഴുതി വച്ചാൽ അവിടെ വന്ന് ഒപ്പ് രേഖപ്പെടുത്തി നൽകാമെന്നും പറഞ്ഞു. അതു പോരെന്നും ഒരു പരാതിക്ക് അരമണിക്കൂർ വീതം കുറേ സമയം സ്റ്റേഷനിൽ കാത്തിരിക്കണമെന്നുമായി സി ഐ മുഖ്യമന്ത്രിക്ക് ഒരു പൊതു താൽപര്യ കാര്യം അറിയിച്ചതിന്റെ പേരിൽ മണിക്കൂറുകളോളം അവിടെ കാത്തിരിക്കുവാൻ താൽപര്യമില്ലെന്നും അറിയിച്ചു. ഇതേ തുടർന്ന് പരാതിയെ കുറിച്ച് സ്റ്റേറ്റ്‌മെന്റ് നൽകുവാൻ ഫെബ്രുവരി 23ന് രാവിലെ 10.30ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് സി ഐ രജിസ്റ്റേർഡ് കത്ത് നൽകിയിരിക്കുകയാണ്.

പൊലീസ് നിയമത്തിലെ 160-ാം വകുപ്പ് പ്രകാരം പെറ്റിക്കേസ് ചുമത്തുകയാണ് നോട്ടീസിന്റെ പിന്നിലെന്നാണ് മാദ്ധ്യമപ്രവർത്തകൻ സാബു പറയുന്നത്. പരാതിപ്പെട്ടയാളെ തന്നെ പരാതി അന്വേഷിക്കാൻ നിയോഗിച്ചതിലെ അനൗചിത്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കോ ഡി ജി പിക്കോ ആരും പരാതി നൽകാതിരിക്കുകയാണ് ഇത്തരം ഭീഷണികളുടെ ലക്ഷ്യമെന്നാണ് സാബു പറയുന്നത്. എന്തായാലും ഒരു ജനകീയ മുഖ്യമന്ത്രിക്ക് അപമാനം വരുത്തുന്ന പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് കാണിച്ച് മാദ്ധ്യമപ്രവർത്തകൻ സംഭവം വിശദീകരിച്ച് മുഖ്യമന്ത്രിക്ക് ഇ മെയ്ൽ ചെയ്തിട്ടുണ്ട്.

മംഗളം, ദീപിക, കേരള കൗമുദി, ഇന്ത്യൻ എക്സ്‌പ്രസ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്ത് ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ ഇടുക്കി ബ്യൂറോ ചീഫായ മാദ്ധ്യമ പ്രവർത്തകൻ കൂടിയാണ് സാബു. സി ഐക്ക് എതിരെ വാർത്ത നൽകിയതിന്റെ പേരിൽ രണ്ട് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് എതിരെ ഇദ്ദേഹം കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്. ഈ കേസിൽ ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ ആളുകൾ കേസ് പിൻവലിക്കാമോ എന്ന ആവശ്യവുമായി മധ്യസ്ഥരെ അയച്ചിരുന്നു. ഇതോടെയാണ് സിഐ സമാന തന്ത്രം പയറ്റുന്നതെന്നാണഅ അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP