Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിവറേജിലെ ക്യൂവിൽ ഇഴഞ്ഞു കയറുന്ന 'പാമ്പിന്' അറിയുമോ തന്റെ പിന്നിൽ ചാനൽ സംഘം ആണെന്ന്; 52 കോടി വിലയുള്ള കൊച്ചിയിലെ വീട് കണ്ടു വാ പൊളിക്കുന്ന ബ്രിട്ടീഷുകാർ; ബി ബി സി ആരംഭിച്ച കേരള പരമ്പര വൻഹിറ്റ്; ബ്രിട്ടീഷ് ചാനലുകളുടെ കണ്ണ് മലയാളക്കരയിൽ

ബിവറേജിലെ ക്യൂവിൽ ഇഴഞ്ഞു കയറുന്ന 'പാമ്പിന്' അറിയുമോ തന്റെ പിന്നിൽ ചാനൽ സംഘം ആണെന്ന്;  52 കോടി വിലയുള്ള കൊച്ചിയിലെ വീട് കണ്ടു വാ പൊളിക്കുന്ന ബ്രിട്ടീഷുകാർ; ബി ബി സി ആരംഭിച്ച കേരള പരമ്പര  വൻഹിറ്റ്; ബ്രിട്ടീഷ് ചാനലുകളുടെ കണ്ണ് മലയാളക്കരയിൽ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ക്യൂവിൽ നിൽക്കുമ്പോൾ ഉന്തും തള്ളും ഉണ്ടാക്കാതെ മര്യാദ പാലിക്കുക എന്നത് ബ്രിട്ടീഷ് സംസ്‌ക്കാരത്തിന്റെ ഭാഗമാണ് . ഇടയിൽ നുഴഞ്ഞു കയറുക എന്നത് ചിന്തിക്കുകയും വേണ്ട . പ്രായമുള്ളവരോ കൈകുഞ്ഞുങ്ങളോ ആയി വരുന്നവർക്ക് മുൻഗണനയും ഈ ക്യൂവിൽ ലഭിക്കും . ഇതൊക്കെ ഒരിക്കൽ എങ്കിലും അനുഭവിക്കാത്ത ഒരു യുകെ മലയാളി പോലും ഉണ്ടാകില്ല . എന്നാൽ ഈ ധാരണയുമായി ബ്രിട്ടീഷുകാരൻ കൊച്ചിയിൽ എത്തിയാലോ ? അതും മട്ടാഞ്ചേരി ഭാഗത്തുള്ള ഒരു ബിവറേജ് ഷോപ്പിനു മുന്നിൽ.

ക്യൂ നിൽക്കുന്നത് സായിപ്പും മദാമ്മയും ആണെന്നോ അവർക്കു പിന്നിൽ ഉള്ളത് ബി ബി സി ചാനൽ സംഘം ആണെന്നോ ഒന്നും നോക്കാനുള്ള ക്ഷമ ഒന്നും നാട്ടിലെ ദാഹിച്ചു വലഞ്ഞ പാമ്പിന് ഉണ്ടാകില്ല . അത് തിക്കി തിരക്കി ക്യൂവിൽ ഇടം പിടിക്കും , അത് കണ്ടു സായിപ്പിന് കണ്ണ് തള്ളുകയും ചെയ്യും . ഇങ്ങനെ കൊച്ചിയിൽ ഏതാനും ദിവസം താമസിക്കാൻ തയ്യാറായ എട്ട് അംഗ വയോജന സംഘത്തിന്റെ രസകരമായ അനുഭവങ്ങളാണ് ഇപ്പോൾ ബി ബി സി ചാനൽ വണിൽ ബുധനാഴ്ച രാത്രികളെ സമ്പന്നമാക്കുന്നതു . ദി റിയൽ മാരിടൈം ഹോട്ടൽ എന്ന് പേരിട്ട പരമ്പര കേരള കാഴ്ചകൾ ഒന്നും മിസ്സക്കാതെയാണ് ഒപ്പിയെടുത്തിരിക്കുന്നതു . 

ആറു വര്ഷം മുൻപ് പുറത്തു വന്ന ദി ബെസ്‌റ് എക്‌സോട്ടിക് മരിഗോൾഡ് ഹോട്ടൽ എന്ന പരമ്പരയുടെ ചുവടു പിടിച്ചാണ് ഇപ്പോൾ രണ്ടാം ഘട്ടം എത്തിയിരിക്കുന്നത് . പ്രായമായിക്കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന സദാ യുകെ മലയാളികളുടെ കാഴ്ചകൾ തന്നെയാണ് ഈ പരമ്പരയിലും കഥാതന്തു . അഭിനേതാക്കൾ പക്ഷെ ബ്രിട്ടീഷുകാർ ആണെന്ന് മാത്രം . ആദ്യ പരമ്പരയിൽ ഹോട്ടലിൽ താമസിക്കാൻ എത്തിയവരുടെ കഥയാണ് പറഞ്ഞതെങ്കിൽ ഇത്തവണ കൊച്ചിയിൽ ഹോം സ്റ്റെയിൽ തങ്ങി നാടൻ ജീവിതം അടുത്തറിയുന്നവരുടെ കഥയാണ് പറയുന്നത് . അഭിനേതാക്കൾ കൊച്ചിയുടെ കാഴ്ചയിൽ മനം മയങ്ങുന്നതും ജീവിതം ഉല്ലാസകരമായി മുന്നോട്ട് പോകുന്നതും എല്ലാം നിറഞ്ഞു നിൽക്കുമ്പോൾ ബ്രിട്ടനിലെ യാന്ത്രിക ജീവിതം ആല്ല ആസ്വദിക്കേണ്ടത് കേരളത്തിലെ ഉല്ലാസ ജീവിതമാണ് മികച്ചതെന്ന് സാക്ഷ്യപത്രവും ആയാണ് ആദ്യ എപ്പിസോഡ് പൂർത്തിയായത് .

ഓട്ടം വാച് പരമ്പരയുടെ അവതാരകൻ കൂടിയായ ബില്ലി ഓടി അടക്കമുള്ള പ്രശസ്തരായ എട്ടു വയോധികരാണ് കൊച്ചിയിൽ അഭിനയിക്കാൻ എത്തിയത് . മാത്രമല്ല ടാക്‌സി ഡ്രൈവർമാരും ഓട്ടോ റിക്ഷ ഡ്രൈവറും ഒക്കെ നല്ല വണ്ണം ഇംഗ്ലീഷ് പറയുന്നവരാണ് എന്ന സന്ദേശവും മരിഗോൾഡ് ഹോട്ടൽ പ്രേക്ഷകർക്ക് നൽകുന്നുണ്ട് . ആദ്യ പരമ്പര ഹോളിവുഡ് സിനിമയായി തിയറ്ററിൽ എത്തിയപ്പോൾ അപ്രതീക്ഷിത വിപണി വിജയവും സ്വന്തമാക്കിയിരുന്നു . അന്ന് രാജസ്ഥാൻ ആയിരുന്നു ഹോട്ടലിനു വേദിയായത് എങ്കിൽ ഇപ്പോൾ കേരളം ആയി എന്നതാണ് യുകെ മലയാളികളെ പ്രത്യേകിച്ചും ത്രസിപ്പിക്കുന്നതു .

സിനിമയുടെ വിജയം കണ്ടുള്ള ത്രില്ലിൽ തയ്യാറാക്കിയ ഡോക്യുമെന്ററി എന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ നൽകുന്ന വിശേഷണം . മാത്രമല്ല , ഈ പരമ്പര കണ്ട ശേഷം തീർച്ചയായും കേരളം കാണാൻ തയ്യാറാകണം എന്ന ഉപദേശവും മിക്ക മാദ്ധ്യമങ്ങളും പരമ്പരയുടെ വിശകലന റിപ്പോർട്ടിന് ഒപ്പം നൽകുന്നുണ്ട് . സംഭവം ക്ലിക് ആയാൽ ഇക്കുറി കേരളത്തിലേക്ക് ബ്രിട്ടീഷ്‌കാരുടെ കുത്തൊഴുക്ക് തന്നെ പ്രതീക്ഷിക്കാം . മിക്കവാറും വിമാനങ്ങൾ ഇതോടെ സീസൺ മുഴുവൻ ഒരൊറ്റ സീറ്റ് പോലും ഒഴിവില്ലാതെ പറക്കാനും സാധ്യതയുണ്ട് . ആദ്യ പരമ്പര അധികം കാഴ്ചക്കാരില്ലാത്ത ബി ബി സി രണ്ടിൽ ആയിരുന്നു സംപ്രേഷണം എങ്കിൽ ഇക്കുറി ഒരാൾക്കും മിസ്സാക്കരുത് എന്ന ലക്ഷ്യത്തോടെ ഏറ്റവും പ്രേക്ഷകരുള്ള ഒന്പതുമണി സ്ലോട്ടിൽ ചാനൽ ഒന്നിൽ തന്നെ കാണിച്ചാണ് ബി ബി സി രംഗം കൊഴുപ്പിക്കുന്നതു . ചാനൽ അവതാരകനും നർത്തകനും ആയ  87 കാരൻ   Lionel Blair, nsooker player Dennis Taylor, actress Amanda Barrie, nature expert Bill Oddie, singer Sheila Ferguson, actor Paul Nicholas, TV personality Rustie Lee,  doctor Miriam Stoppard എന്നിവരാണ് കഴിഞ്ഞ ഓണക്കാലത്തു മരിഗോൾഡിനു വേണ്ടി കൊച്ചിയിൽ എത്തിയത് .

കഴിഞ്ഞ ഒരു മാസത്തിനിടയിൽ ബ്രിട്ടീഷ് ചാനലുകൾ ഒട്ടേറെ തവണയാണ് കേരള കാഴ്ചകൾ ബ്രിട്ടനിലെ കാണികൾക്കു സമ്മാനിച്ചിരിക്കുന്നതു . ഇതുവഴി കോടിക്കണക്കിനു രൂപയുടെ പരസ്യ ലാഭമാണ് കേരള ടൂറിസം വകുപ്പിനെ തേടി എത്തിയിരിക്കുന്നത് എന്നത് മറുവശം . ഇക്കഴിഞ്ഞ ഓണക്കാലത്തു രണ്ടു സംഘമായി കേരളത്തിൽ എത്തിയ ബി ബി സി സംഘമാണ് ഇപ്പോൾ കാഴ്ചകൾ നല്കാൻ മത്സരിക്കുന്നത് . ഇയ്യിടെ ഐടിവി ആരംഭിച്ച ഗുഡ് കർമ്മ ഹോസ്പിറ്റലിലൂടെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും മൊത്തത്തിൽ ഗുണം ലഭിക്കുന്ന കാഴ്ചകളാണ് ബ്രിട്ടീഷ് പ്രേക്ഷകരിൽ എത്തുന്നത് . ജനുവരി മധ്യത്തിൽ ബി ബി സിയുടെ കുട്ടിചാനലായ സി ബി ബി സിയാണ് കേരള കാഴ്ചകളുമായി തുടക്കമിട്ടത് . ഓണക്കാലത്തു കേരളത്തിലെത്തിയ സി ബി ബി സി സംഘം തൃശൂരിലെത്തി പുലികളിയുടെ മനോഹര കാഴ്ചകളാണ് ഒപ്പിയെടുത്തു ബ്രിട്ടനിലെ കുഞ്ഞുങ്ങളെ കാണിച്ചിരിക്കുന്നത് . 

തൊട്ടു പിന്നാലെ ഞായറാഴ്ചത്തെ പ്രൈം ടൈമിൽ ഐ ടി വി ഗുഡ് കർമ്മ ഹോസ്പിറ്റൽ എന്ന പരമ്പര വഴി യുകെ യിൽ നിന്നും ഇന്ത്യയിൽ ജോലി ചെയ്യാൻ എത്തുന്ന ഡോക്ടറായ യുവതിയിലൂടെ പരിമിത സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ വിവരിക്കുന്നു . ഒപ്പം ജീവനക്കാരും രോഗികൾ ആയി എത്തുന്നവരും തമ്മിൽ ആരംഭിക്കുന്ന അഭേദ്യമായ ബന്ധവും കഥയിൽ ഇതൾ വിടരുന്നു . രോഗികളിലും ജീവനക്കാരിലും വിദേശീയരും തദ്ദേശീയരും ഉള്ളതിനാൽ ഭാവിയിൽ ഉരുത്തിരിയാൻ സാധ്യതയുള്ള ഒരു കർമ്മ മണ്ഡലം പരിചയപ്പെടുത്തുക എന്ന ജോലി കൂടിയാണ് ഗുഡ് കർമ്മ ഹോസ്പിറ്റൽ ഏറ്റെടുത്തിരിക്കുന്നത് . ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രാത്രി ഒമ്പതുമണിക്ക് സംപ്രേഷണം ചെയ്യുന്നതിനാൽ ഇന്ത്യൻ കാഴ്ചകൾ ധാരാളം ആസ്വദിക്കാൻ ഉള്ള അവസരം കൂടിയാണ് ലഭിക്കുന്നത് . ഷൂട്ടിങ് മുഖ്യമായും നടന്നിരിക്കുന്നത് ശ്രീലങ്കയിൽ ആണെങ്കിലും പരമ്പര കാണുന്ന ആൾ ലൊക്കേഷൻ കേരളം ആണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യത ഏറെയുണ്ട് .

അതിനാൽ ടൂറിസം പ്രൊമോഷന് കേരളത്തിനു ലഭിക്കുന്ന അസുലഭ അവസരമായി ഈ പരമ്പര മാറുകയാണ് . ഗുഡ് കർമ്മയുടെ പ്രേക്ഷക പ്രീതി ഐ ടി വി ഒറ്റയ്ക്ക് മുതലാക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഡോക്യൂമെന്ററി അവതരണവുമായി നിറയെ കേരള കാഴ്ചകളുമായി ബി ബി സി യും എത്തിയിരിക്കുന്നത് . കൊച്ചിയുടെ കാഴ്ചകൾ ഒന്ന് പോലും നഷ്ടമാകാതെ  ദി റിയൽ മാരിടൈം ഹോട്ടൽ തയ്യാറാക്കാൻ കഴിഞ്ഞു എന്നതും പ്രത്യേകതയാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP