Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭാരവാഹികളുടെയും വാദം സുപ്രീംകോടതി അംഗീകരിച്ചു; ശബരിമല സ്ത്രീപ്രവേശന വിഷയം ഇനി ഭരണഘടനാ ബഞ്ച് പരിഗണിക്കും; മൂന്നംഗ ബഞ്ച് വിഷയം പരിഗണിക്കുന്നതിൽ പരിമിതികളെന്നും കോടതിയുടെ വിശദീകരണം

ദേവസ്വം ബോർഡിന്റെയും ക്ഷേത്രഭാരവാഹികളുടെയും വാദം സുപ്രീംകോടതി അംഗീകരിച്ചു; ശബരിമല സ്ത്രീപ്രവേശന വിഷയം ഇനി ഭരണഘടനാ ബഞ്ച് പരിഗണിക്കും; മൂന്നംഗ ബഞ്ച് വിഷയം പരിഗണിക്കുന്നതിൽ പരിമിതികളെന്നും കോടതിയുടെ വിശദീകരണം

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടും. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് കോടതി മാറ്റി. കേസിൽ വാദം ആരംഭിച്ചത് മുതൽ ഇത ഭരണഘടനാപരമായ കാര്യമാണെന്നും അതിനാൽ ഭരണഘടന ബെഞ്ച് വിഷയം പരിഗണിക്കണമെന്നും ദേവസ്വം ബോർഡും ക്ഷേത്ര ഭാരവഹികളും വാദിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമാണ് ഇന്ന് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.

ഇത് ഭരണഘടനയുടെ 24, 25 ആർട്ടിക്കിളുകൾ സംബന്ധിക്കുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമായ വിഷയമാണ്. അതിനാൽ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതിൽ പരിമിതികളുണ്ട്. അഞ്ചംഗ വിശാല ഭരണഘടന ബെഞ്ച് ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ട് അന്തിമ തീരുമാനങ്ങളെടുക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങൾ തീരുമാനിക്കാനുള്ള ചോദ്യങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് കോടതി നിർദേശിക്കുകയും ചെയ്തു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള മുറവിളികളും മറിച്ചുള്ള വാദങ്ങളും ഏറെക്കാലമായി നിലനിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ റെഡി ടു വെയ്റ്റ് കാംപയിനും സജീവമായിരുന്നു. സംസ്ഥാന സർക്കാറിന് സ്ത്രീപ്രവേശനത്തെ എതിർക്കുന്ന നിലപാടല്ല ഉള്ളത്. എന്നാൽ, ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയാണ്. ഇതിനിടെയാണ് ഇന്ന് സുപ്രീംകോടതിയിൽ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP