Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂതന്‍ എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ മാത്രമല്ല; കറുത്ത ജൂതന്മാരെ മറക്കുന്നവര്‍ക്ക് സിനിമയിലൂടെ മറുപടി പറയാന്‍ സലിംകുമാര്‍; കറുത്ത ജൂതന്‍ മേയില്‍ എത്തും

ജൂതന്‍ എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ മാത്രമല്ല; കറുത്ത ജൂതന്മാരെ മറക്കുന്നവര്‍ക്ക് സിനിമയിലൂടെ മറുപടി പറയാന്‍ സലിംകുമാര്‍; കറുത്ത ജൂതന്‍ മേയില്‍ എത്തും

കൊച്ചി: കറുത്ത ജൂതന്‍ എന്ന് വിളിയ്ക്കപ്പെടുന്ന അവറോണി ജൂതന്റെ ജീവിതമാണ് സിലംകുമാര്‍ എന്ന സംവിധായകന്‍ ഇക്കുറി പറയുന്നത്. കേരളത്തിന്റെ ആത്മാവുമായി ചേര്‍ന്ന്, ഇവിടുത്തെ കാറ്റും കൊണ്ട്, ഇവിടുത്തെ കാലാവസ്ഥയുമായി ശരീരം വഴങ്ങി ജീവിച്ചരാണ് കറുത്ത ജൂതന്മാര്‍. പക്ഷെ അവരെ ജൂതന്മാരായി ചരിത്രം അടയാളപ്പെടുത്തിയില്ല. ഈ ചരിത്ര നിഷേധത്തിന് നേരെയാണ് സിലംകുമാര്‍ ഇത്തവണ ക്യാമറ ചലിപ്പിച്ചത്.

കേരളത്തില്‍ ജൂതന്‍ എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ മാത്രമാണ് എന്നാണ് എല്ലാവരുടെയും ധാരണ. ചരിത്രത്തിന്റെ ഈ ചതിയോടുള്ള പ്രതിഷേധമായി ഒരു സീന്‍ പോലും മട്ടാഞ്ചേരിയില്‍ഷൂട്ട് ചെയ്തിട്ടില്ല. അതെന്റെയൊരു വാശിയായിരുന്നു-സിനിമയെ കുറിച്ച് സലിംകുമാര്‍ പറയുന്നത് ഇഥാണ്. കമ്പാര്‍ട്ട്മെന്റ് എന്ന ആദ്യചിത്രത്തിന് ശേഷം സലിം കുമാര്‍ വീണ്ടും സംവിധായകന്റെ മേലങ്കിയണിയുകയാണ് കറുത്ത ജൂതനിലൂടെ.

ആരോണ്‍ ഇല്ല്യഹു എന്ന കറുത്ത ജൂതന്റെ ജീവിതമാണ് കറുത്ത ജൂതന്‍ എന്ന സിനിമയുടെ പ്രമേയം. ജൂതന്മാരുടെ ഇന്ത്യയിലെ ചരിത്രസാന്നിദ്ധ്യം അടയാളപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം കല്ലറകളെ പിന്തുടരുന്നതാണ് എന്ന് ആരോണ്‍ വിശ്വസിയ്ക്കുന്നു. ദീര്‍ഘമായ ആ യാത്രയ്ക്ക് ശേഷം അമൂല്യമായ ചരിത്രരേഖകളുമായി മടങ്ങിയ ആരോണ്‍ അപകടത്തില്‍പ്പെടുന്നു.

ആയിടയ്ക്ക് ഇസ്രയേല്‍ സ്വതന്ത്രമാകുന്നതോടെ വാഗ്ദത്തഭൂമിയിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആരോണിന്റെ അമ്മയും സഹോദരിയും നിര്‍ബന്ധിതരാകുന്നു. ആരോണ്‍ എന്നെങ്കിലും തിരിച്ച് വരും എന്ന പ്രതീക്ഷയില്‍ അമ്മ അതുവരെ തന്റെ ഭൂമിയുടെ കൈവശാവകാശം പഞ്ചായത്തിനെ ഏല്‍പ്പിയ്ക്കുന്നു. എന്നാല്‍ തിരികെയെത്തുന്ന ആരോണിനെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു.

എന്റെ തൊഴില്‍ അഭിനയമാണ്. സംവിധാനം ഒരു പാഷന്‍ ആണ്. ഒരു സിനിമ ചെയ്യുമ്പോള്‍ അത് മുന്‍പ് ആരും പറഞ്ഞതാകരുത്, അതില്‍ ഒരു പുതിയ കാഴ്ച്ച വേണം എന്ന് നിര്‍ബന്ധമുണ്ട്. അസോസിയേറ്റും അസിസ്സ്ടന്റും ഒന്നുമില്ല. അതുകൊണ്ട് തന്നെ നല്ല കഠിനമായ ഒരു ഉത്തരവാദിത്തമായിരുന്നു. മേയില്‍ ചിത്രം റിലീസ് ചെയ്യണം എന്നാണ് ആഗ്രഹിയ്ക്കുന്നത്.'' -സലിംകുമാര്‍ പറയുന്നു.

തിരക്കഥയും സലിം കുമാര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. പല കാലഘട്ടങ്ങളിലായി ആരോണ്‍ ഇല്ല്യാഹു എന്ന പ്രധാന കഥാപാത്രത്തെയും സലീംകുമാര്‍അവതരിപ്പിയ്ക്കുന്നു.. ബാബു അന്നൂര്‍, ഉഷ, രമേശ് പിഷാരടി എന്നിവരെക്കൂടാതെ ടി എന്‍ പ്രതാപന്‍ എം എല്‍ എയും ഒരു പ്രധാന വേഷം ചെയ്യുന്നു. സ്വാമി സംവിദാനന്ദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജു റാം ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP