Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാറ്റയുടെ കൈകളിൽ റേഞ്ച് റോവർ ഭദ്രം; നാലാമത്തെ പുതിയ മോഡലും ബ്രിട്ടീഷ് മാർക്കറ്റിൽ ഹിറ്റാകും; വേൽഅർ വാങ്ങാൻ ബുക്കിംഗിനായി ക്യൂ ആരംഭിച്ചു; ടാറ്റയുടെ പുതിയ വാഹനം ലോക വിപണി പിടിച്ചേക്കും

ടാറ്റയുടെ കൈകളിൽ റേഞ്ച് റോവർ ഭദ്രം; നാലാമത്തെ പുതിയ മോഡലും ബ്രിട്ടീഷ് മാർക്കറ്റിൽ ഹിറ്റാകും; വേൽഅർ വാങ്ങാൻ ബുക്കിംഗിനായി ക്യൂ ആരംഭിച്ചു; ടാറ്റയുടെ പുതിയ വാഹനം ലോക വിപണി പിടിച്ചേക്കും

ലണ്ടൻ: ഇന്ത്യൻ വ്യവസായ ഭീമന്മാരായ ടാറ്റയ്ക്ക് ഇതു വരെ ഇന്ത്യൻ മണ്ണിൽ നല്ലൊരു കാർ ഇറക്കി വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ഇൻഡിക്ക വിസ്റ്റയും ടാറ്റ സുമോയും മാത്രം വിജയിച്ചപ്പോൾ ടാറ്റയ്ക്ക് അനേകായിരങ്ങൾ വാഹനങ്ങൾ വാങ്ങുന്ന ഇന്ത്യൻ വിപണിയിൽ ഒരു മിഡിൽ ക്ലാസ് കാർ പോലും ഇറക്കി വിജയിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ബ്രിട്ടനിലെ സ്ഥിതിയതല്ല. ടാറ്റ ഏറ്റെടുത്ത റേഞ്ച് റോവറും ജാഗ്വറും അനുദിനം ഇവിടെ ശക്തി പ്രാപിക്കുകയാണ്. റേഞ്ച് റോവറിന്റെ നാലാമത്തെ മോഡലിന്റെ വിശദാംശങ്ങൾ പുറത്ത് വന്നതോടെ ബുക്കിംഗിനായുള്ള ക്യൂവും ആരംഭിച്ചതായാണ് റിപ്പോർട്ട്.

ശ്രദ്ധേയമായ കാര്യം ഏതാണ്ട് 40,000 പൗണ്ട് റേഞ്ചിൽ ആണ് ഇതും ഇറങ്ങുന്നത് എന്നതാണ്. ഇന്ത്യയിൽ ടാറ്റയുടെ ഫോർച്യൂണറിന് പോലും അതിൽ കൂടുതൽ വിലയാകും. അതുകൊണ്ട് തന്നെ പുതിയ വാഹനം ബ്രിട്ടനിലെ ഇന്ത്യക്കാർക്ക് സന്തോഷം പകരുന്നതാണ്. ഇന്നോവയുടെ പുതിയ മോഡൽ വാങ്ങാൻ പോലും 30,000 പൗണ്ടിന് മുകളിൽ ആണ് വിലയെന്നോർക്കണം. പ്രാരബ്ധങ്ങൾ എല്ലാം മാറിയ മലയാളികൾ അതു കൊണ്ട് തന്നെ റേഞ്ച് റോവർ അടക്കമുള്ള പുത്തൻ വാഹനങ്ങൾ വാങ്ങിത്തുടങ്ങിയതായാണ് സൂചനകൾ വ്യക്തമാക്കുന്നത്.

1970 മുതൽ 2005 വരെയുള്ള കാലത്ത് ഒരൊറ്റ റേഞ്ച് റോവർ മോഡൽ മാത്രമേ നിരത്തിലിറങ്ങിയിരുന്നുള്ളൂ. എന്നാൽ 2005 മുതൽ 2017 വരെയുള്ള 12 വർഷ കാലത്തിനിടെ റേഞ്ച് റോവർ മോഡലുകളുടെ എണ്ണം നാലായി ഉയർന്നിരിക്കുന്നു. ഇതിൽ ഏറ്റവും പുതിയ മോഡൽ വേൽഅർ എന്നാണറിയപ്പെടുന്നത്. നിലവിലുള്ള റേഞ്ചിനെ വിലകുറഞ്ഞ മോഡലുമായി കൂട്ടിക്കലർത്തിയാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നതെന്ന് നിർമ്മാതാക്കൾ വിശദമാക്കുന്നു.

ഗ്ലാമർ, ആധുനികത, പ്രൗഢി എന്നിവ തങ്ങളുടെ ബ്രാൻഡിനേകുന്നതാണ് പുതിയ മോഡലെന്നാണ് പാരന്റ് കമ്പനിയായ ലാൻഡ് റോവർ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലുള്ള മോഡലായ ഇവോക്യൂവിനേക്കാൾ കുറച്ച് വലുപ്പം കൂടുതലുള്ളതും താരതമ്യേന മൃദുവും കൂടുതൽ നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നതുമായ മോഡലാണിതെന്നാണ് കമ്പനി പറയുന്നത്. പോർച്ചെയുടെ മകാനും ജാഗ്വറിന്റെ എഫ്-പേസിനും കടുത്ത വെല്ലുവിളി ഉയർത്തുന്ന മോഡലായിരിക്കും വേൽഅർ.

1969ലെ ഒറിജിനൽ റേഞ്ച് റോവർ കൺസപ്റ്റിൽ നിന്നാണ് വേൽഅർ ഉരുത്തിരിഞ്ഞിരിക്കുന്നത്. തുണിയെ സൂചിപ്പിക്കുന്ന ലാറ്റിൻ പദമായ വേലോയിൽ നിന്നാണീ പേര് പിറവിയെടുത്തത്. മാർച്ച് ഒന്നിനാണിതിന്റെ ഔദ്യോഗിക ലോഞ്ചിങ് തീരുമാനിച്ചിരിക്കുന്നത്. പുതിയ മോഡലിന്റെ ടീസർ ഇമേജുകൾ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. കാറിന്റെ റിയറിന്റെ സ്‌റ്റൈൽ, വിശാലമായ ഷോൾഡറുകൾ, സ്‌കൽപ്റ്റഡ് റിയർ സ്പോയിലർ, തുടങ്ങിയ പ്രത്യേകതകളുള്ള ഈ കാറിന് ഫൈവ് ഡോർ ലേ ഔട്ടാണുള്ളത്. കൂടാതെ പുതിയ മോഡലിന് വിശാലമായ പനോരമിക് മേൽക്കൂരയുമുണ്ട്. ഡാഷ്ബോർഡിൽ വൈഡ് സ്‌ക്രീൻ ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് പാനലുമുണ്ട്. വേൽഅറിന്റെ ചിത്രങ്ങളിൽ നിന്നും ഇത് ഇവോക്യൂ, സ്പോർട്ട് എന്നിവയുടെ വിജയം ആവർത്തിക്കുമെന്ന് വ്യക്തമാകുന്നുണ്ട്.

വേൽഅർ സിസ്റ്റർ ബ്രാൻഡായ ജാഗ്വർ എഫ്-പേസുമായി സാമ്യതകളേറെയുണ്ട്. ചില കമ്പോണന്റുകൾ ഇരു വാഹനങ്ങളിലും ഒരു പോലെ ഉള്ളവയാണ്. ജെഎൽആറിന്റെ 2.0 ലിറ്റർ ടർബോ പെട്രോൾ , ഡീസൽ എൻജിനുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമ 3.0 ലിറ്റർ ടർബോചാർജ്ഡ് ഡീസലും സൂപ്പർചാർജ്ഡ് പെട്രോൾ വി6 തംപേർസും ഇതിലുണ്ട്. ഇവ എഫ്-പേസ് എസിലും ഉപയോഗിക്കുന്നുണ്ട്.പ്രൗഢമായ ലാളിത്യം,ഉപഭോക്താവിനെ സംതൃപ്തപ്പെടുത്തുന്ന സാങ്കേതിക വിദ്യ തുടങ്ങിയവ പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നുവെന്നാണ് ലാൻഡ് റോവറിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നത്. ബ്രാൻഡിനെ തന്നെ മാറ്റി മറിക്കുന്ന മോഡലാണ് വരാനിരിക്കുന്നതെന്നാണ് ചീഫ് ഡിസൈൻ ഓഫീസറായ ഗെറി മാക് ഗോവേൺ വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP