Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ഒളിമ്പിക്‌സ് മെഡൽ ഇത്രയും ഭാഗ്യം കൊണ്ടു വരുമോ? കോടികളും ഭൂമിയും വീടും നൽകിയ രണ്ട് സംസ്ഥാനങ്ങൾ ഐഎഎസ് പദവിയുള്ള ജോലിയും സിന്ധുവിന് വാഗ്ദാനം നൽകുന്നു

ഒരു ഒളിമ്പിക്‌സ് മെഡൽ ഇത്രയും ഭാഗ്യം കൊണ്ടു വരുമോ? കോടികളും ഭൂമിയും വീടും നൽകിയ രണ്ട് സംസ്ഥാനങ്ങൾ ഐഎഎസ് പദവിയുള്ള ജോലിയും സിന്ധുവിന് വാഗ്ദാനം നൽകുന്നു

വിജയവാഡ: റിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടി ബാഡ്മിന്റൻ താരം പി.വി സിന്ധു ഇനി ഡപ്യൂട്ടി കലക്ടറിന്റെ വേഷത്തിൽ എത്തുമെന്ന് സൂചന. റിയോ ഒളിംപിക്‌സിനു ശേഷം നൽകിയ സ്വീകരണത്തിൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണു സിന്ധുവിന് ഡപ്യൂട്ടി കലക്ടർ റാങ്കിലുള്ള ജോലി വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനം സിന്ധു സ്വീകരിച്ചതായി കുടുംബവൃത്തങ്ങൾ വെളിപ്പെടുത്തി.

ഇതോടെ, എട്ടു വർഷത്തിനുള്ളിൽ സിന്ധുവിന് ഐഎഎസ് ലഭിക്കാനും വഴിതെളിഞ്ഞു. ജോലി വാഗ്ദാനം സ്വീകരിച്ചതോടെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിങ്ങനെ വിഭജിക്കപ്പെട്ട സംസ്ഥാനത്ത് ആന്ധ്രയുടെ ഭാഗമായി തുടരാനും സിന്ധു തീരുമാനിച്ചു. അടുത്തിടെ വിജയവാഡയിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റിൽ പങ്കെടുക്കാനെത്തിയ സിന്ധു, ജോലി വാഗ്ദാനം സ്വീകരിച്ചുകൊണ്ടുള്ള സമ്മതപത്രം അധികൃതരെ ഏൽപ്പിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഐഎഎസിനോടുള്ള താൽപ്പര്യം കൂടിയാണ് ഇതിന് കാരണം. ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്താൽ സാധാരണ നിലയിൽ എട്ട് കൊല്ലത്തിനകം ഐഎഎസ് നൽകാറാണ് പതിവ്.

മെഡൽ നേട്ടത്തിനുള്ള ഉപഹാരമായി മൂന്നു കോടി രൂപയും ആന്ധ്രാപ്രദേശ് സർക്കാർ സിന്ധുവിന് നൽകിയിരുന്നു. സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിൽ വീടുവയ്ക്കാനുള്ള സ്ഥലവും നൽകി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും ഹൈദരാബാദിൽ സിന്ധുവിന് വീടുവയ്ക്കാൻ സ്ഥലം വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, അഞ്ചു കോടി രൂപയും സർക്കാർ ജോലിയും എന്ന ഓഫറും മുന്നോട്ടുവച്ചു. പണം സ്വീകരിച്ച സിന്ധു, ജോലി വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐഎഎസ് പദവി കിട്ടാൻ സാധ്യതയുള്ള ചന്ദ്രബാബു നായിഡുവിന്റെ വാഗ്ദാനം സ്വീകരിക്കുന്നത്.

നിലവിൽ ലോക അഞ്ചാം നമ്പർ താരമാണ് ഇരുപത്തിയൊന്നുകാരിയായ സിന്ധു. മുൻ ബാഡ്മിന്റൻ താരം പുല്ലേല ഗോപീചിന്ദിന്റെ അക്കാദമിയിലാണ് സിന്ധു പരിശീലനം നടത്തുന്നത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരുമാണ് സിന്ധു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP