Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വഛ്ഭാരത് നടത്താൻ മോദി ഏൽപ്പിച്ചിരിക്കുന്ന മുതിർന്ന ഐഎഎസ്സുകാരൻ ഗ്രാമങ്ങളിലെ ടോയ്‌ലറ്റുകൾ കൈകൊണ്ട് ക്ലീൻ ചെയ്തുവരെ ഞെട്ടിക്കുന്ന സാധാരണക്കാരൻ; തെലുങ്കാന ഗ്രാമത്തിലെ വീട്ടിൽ അനേകം മുതിർന്ന ഐഎഎസ്സുകാരോടൊപ്പം എത്തിയ പരമേശ്വർ അയ്യർ കൈകൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിയതുകണ്ട് നാണിച്ച് ഗ്രാമീണർ

സ്വഛ്ഭാരത് നടത്താൻ മോദി ഏൽപ്പിച്ചിരിക്കുന്ന മുതിർന്ന ഐഎഎസ്സുകാരൻ ഗ്രാമങ്ങളിലെ ടോയ്‌ലറ്റുകൾ കൈകൊണ്ട് ക്ലീൻ ചെയ്തുവരെ ഞെട്ടിക്കുന്ന സാധാരണക്കാരൻ; തെലുങ്കാന ഗ്രാമത്തിലെ വീട്ടിൽ അനേകം മുതിർന്ന ഐഎഎസ്സുകാരോടൊപ്പം എത്തിയ പരമേശ്വർ അയ്യർ കൈകൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിയതുകണ്ട് നാണിച്ച് ഗ്രാമീണർ

മറുനാടൻ മലയാളി ബ്യൂറോ

വാറംഗലിലെ ഗംഗാദേവിപ്പള്ളി ഗ്രാമത്തിലേക്ക് കേന്ദ്ര സംഘമെത്തുന്നു എന്നറിഞ്ഞപ്പോൾ, ഉദ്യോഗസ്ഥപ്രഭുക്കന്മാരുടെ സാധാരണ സന്ദർശനമായി മാത്രമേ ഗ്രാമീണർ അതിനെ കണ്ടുള്ളൂ. എന്നാൽ, കേന്ദ്ര മന്ത്രാലയത്തിലെ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ പരമേശ്വരൻ അയ്യരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റ സന്ദർശനം ഗ്രാമത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പരമേശ്വരൻ അയ്യരുടെ പ്രവർത്തികൾ, ഒപ്പമുണ്ടായിരുന്ന ഐഎഎസുകാരെയും അമ്പരപ്പിച്ചു.

സ്വഛ്ഭാരത് മിഷന്റെ നടത്തിപ്പ് ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി ഏൽപിച്ചിരിക്കുന്നത് പരമേശ്വരൻ അയ്യരെയാണ്. മുന്നിൽനിന്ന് നയിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി മനസ്സിലാക്കിയതുകൊണ്ടാണ് ആ ചുമതലയേൽപ്പിച്ചതും. ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെത്തിയ പരമേശ്വരൻ അയ്യർ, സ്വന്തം കൈകൊണ്ട് ഗ്രാമത്തിലെ ടോയ്‌ലറ്റ് വൃത്തിയാക്കാനിറങ്ങിയപ്പോൾ ഒപ്പമുള്ളവർക്കും അദ്ദേഹത്തിന്റെ നേതൃപാടവം മനസ്സിലായി.

പരമേശ്വരൻ അയ്യരുടെ പ്രവർത്തിയെ പ്രധാനമന്ത്രി തന്റെ മൻകീബാത്ത് പ്രസംഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു. 40-ഓളം ഉദ്യോഗസ്ഥർക്കൊപ്പമാണ് അയ്യർ 18-ാം തീയതി ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെത്തിയത്. ഗ്രാമ വികസന വകുപ്പുകളുമായി ബന്ധപ്പെട്ട 25 പ്രിൻസിപ്പൽ സെക്രട്ടറിമാരും ഈ സംഘത്തിലുണ്ടായിരുന്നു. യുണിസെഫിന്റെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

മനുഷ്യവിസർജ്യം വേഗത്തിൽ സംസ്‌കരിക്കപ്പെടുന്ന ഇരട്ടക്കുഴി കക്കൂസുകളെക്കുറിച്ച് പഠിക്കുന്നതിനാണ് സംഘം ഗ്രാമത്തിലെത്തിയത്. ഏഴ് വീടുകളിലെ ഇത്തരം കക്കൂസുകൾ പരിശോധിക്കുന്നതിനിടെയാണ് അതിലൊരെണ്ണം സ്വന്തം നിലയ്ക്ക് വൃത്തിയാക്കാൻ പരമേശ്വരൻ അയ്യർ തയ്യാറായത്. ഇരട്ടക്കുഴി ടോയ്‌ലറ്റുകൾ വൃത്തിയാക്കാനും എളുപ്പമാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കൈകൊണ്ട് കുഴിയുടെ മൂടി മാറ്റുകയും അതിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്ത അയ്യരുടെ പ്രവർത്തികണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. നാട്ടുകാരും അതോടെ ആവശഭരിതരായെന്നും അവർക്ക് സ്വഛ ഭാരതിന്റെ മൂല്യം മനസ്സിലായെന്നും വാറങ്കൽ സബ്കളക്ടർ പ്രശാന്ത് ജീവൻ പാട്ടീൽ പറഞ്ഞു. ഗംഗാദേവിപ്പള്ളി ഗ്രാമത്തിൽ 16 വർഷമായി ഉപയോഗിക്കുന്നതാണ് ഇരട്ടക്കുഴി കക്കൂസുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP