Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറൻസിരഹിത ഇടപാട് പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ തീവെട്ടിക്കൊള്ള നടത്തി എച്ച്ഡിഎഫ്‌സിയും ഐസിഐസിഐയും അടക്കമുള്ള സ്വകാര്യ ബാങ്കുകൾ; പണമിടപാട് മാസം നാലു തവണയിൽ കൂടുതലായാൽ ഓരോപ്രാവിശ്യവും 150 രൂപവച്ച് സർവീസ് ചാർജ് നല്കണം; നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിലായി

കറൻസിരഹിത ഇടപാട് പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ തീവെട്ടിക്കൊള്ള നടത്തി എച്ച്ഡിഎഫ്‌സിയും ഐസിഐസിഐയും അടക്കമുള്ള സ്വകാര്യ ബാങ്കുകൾ; പണമിടപാട് മാസം നാലു തവണയിൽ കൂടുതലായാൽ ഓരോപ്രാവിശ്യവും 150 രൂപവച്ച് സർവീസ് ചാർജ് നല്കണം; നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിലായി

ന്യൂഡൽഹി: രാജ്യം കാഷ്‌ലെസ് ഇക്കോണമിയിലേക്കു നീങ്ങുമ്പോൾ വെട്ടിലാകുന്നത് സാധാരണക്കാരാണ്. കറൻസി രഹിത ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ തീരുമാനം ഇന്നലെ മുതൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. മാസത്തിൽ നാലിൽ കൂടുതൽ പണമിടപാട് നടത്തുന്നവരിൽനിന്നുമാണ് സർവീസ് ചാർജ് ഈടാക്കുന്നത്.

ഓരോ അഞ്ചാം ഇടപാടിനും 150 രൂപയാണ് ബാങ്കുൾ ഫീസായി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 150 രൂപയെന്നുള്ളത് സാധാരണക്കാർക്കു താങ്ങാവുന്നതിലും അപ്പുറമാണെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ പുതുതലമുറ സ്വകാര്യ ബാങ്കുകളാണ് പണമിടപാടിനു ചാർജ് ഏർപ്പെടുത്തിയത്. പൊതുമേഖലാ ബാങ്കുകൾ ചാർജ് ചുമത്തുമോ എന്നറിവായിട്ടില്ല.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചിൽനിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സർവീസ് ചാർജ് നൽകേണ്ടതില്ല. എന്നാൽ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നൽകേണ്ടതായി വരും. എന്നാൽ കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകൾക്ക് ഇതു ബാധകമല്ല.

ഒരാൾക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിൻവലിക്കാം. ഇതിൽ കൂടുതൽ തുക പിൻവലിക്കുമ്പോൾ ഓരോ 1000 രൂപയ്ക്കുമാണ് സർവീസ് ചാർജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാർജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകൾക്ക് 25,000 രൂപവരെ ചാർജില്ല. അതിൽ കൂടുതലായാൽ സർവീസ് ചാർജ് ഈടാക്കും.

ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കും ഈടാക്കുന്ന സർവീസ് ചാർജുകളിൽ മാറ്റമില്ലെങ്കിലും പരിധികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് പുറത്തെ ഇടപാടുകൾ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്‌സിസ് ബാങ്ക് ഹോം ബ്രാഞ്ചിൽനിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്താനാകുക.

പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും ഇടപാടായി കണക്കാക്കുമെന്നും സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾക്കും ശമ്പള അക്കൗണ്ടുകൾക്കും ഇതു ബാധകമാണെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. കറൻസി ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള സർക്കാർ യത്‌നത്തിനു സഹായകമായാണ് സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകൾ ഈ തീരുമാമെടുത്തതെന്നാണ് ഭാഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP