Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സമസ്ത ഉലമ പണ്ഡിത മഹാ സമ്മേളനത്തിന് ഇന്നു തുടക്കം; സമ്മേളനം നടക്കുന്നത് 'മുസ്ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം' എന്ന പ്രമേയത്തിൽ; സമ്മേളനത്തിനൊരുങ്ങി പുഴയ്ക്കൽപാടത്തു പ്രത്യേകം തയാറാക്കിയ താജുൽ ഉലമ നഗർ

സമസ്ത ഉലമ പണ്ഡിത മഹാ സമ്മേളനത്തിന് ഇന്നു തുടക്കം; സമ്മേളനം നടക്കുന്നത് 'മുസ്ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം' എന്ന പ്രമേയത്തിൽ; സമ്മേളനത്തിനൊരുങ്ങി പുഴയ്ക്കൽപാടത്തു പ്രത്യേകം തയാറാക്കിയ താജുൽ ഉലമ നഗർ

തൃശ്ശൂർ: സമസ്ത ഉലമ പണ്ഡിത മഹാ സമ്മേളനത്തിന് ഇന്നു തൃശ്ശൂരിൽ തുടക്കം. പുഴയ്ക്കൽപാടത്തു പ്രത്യേകം തയാറാക്കിയ താജുൽ ഉലമ നഗറിൽ തുടക്കമാകും. 'മുസ്ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം' എന്ന പ്രമേയത്തിലാണു മൂന്നു ദിവസത്തെ സമ്മേളനം. പതിനയ്യായിരം മതപണ്ഡിതർ സ്ഥിരം പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കും.

വൈകിട്ട് നാലിനു സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഇബ്രാഹീം ഖലീലൂൽ ബുഖാരി പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും. 4.30ന് സാംസ്‌കാരിക സമ്മേളനം സി.എൻ.ജയദേവൻ എംപി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ അധ്യക്ഷത വഹിക്കും. ഏഴിനു നടക്കുന്ന നവോത്ഥാന സമ്മേളനത്തിൽ എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

ഇസ്ലാമിക ശരീഅത്തിന്റെ വിവിധ വശങ്ങളും ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമിക സമൂഹത്തിന്റെ ഭാവിയും സമ്മേളനം ചർച്ച ചെയ്യും. സമസ്തയുടെ പണ്ഡിതർക്കു പുറമെ ദേശീയ-രാജ്യാന്തര രംഗത്തെ പ്രമുഖ പണ്ഡിതന്മാരും സമ്മേളനത്തിന് എത്തുന്നുണ്ട്. മുസ്ലിം നവോത്ഥാന ചരിത്രവും വർത്തമാനവും, വിശ്വാസ പ്രമാണങ്ങൾ, മതനിരാസം, ഇസ്ലാമിക പ്രബോധനം, മതനിരപേക്ഷ ഇന്ത്യയിലെ മുസ്ലിം ജീവിതം, തീവ്രവാദത്തിനെതിരെ ആത്മീയ പ്രതിരോധം, നവലോക ക്രമത്തിൽ കർമശാസ്ത്രത്തിലെ പുതിയസാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണു രണ്ടു ദിവസത്തെ പ്രതിനിധി സമ്മേളനം ചർച്ച ചെയ്യുക.

നാളെ രാവിലെ പത്തിനു പ്രതിനിധി സമ്മേളനം പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ. ശൈഖ് അഹമ്മദ് ഖുബൈസി (യുഎഇ) ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ആമുഖ സന്ദേശം നൽകും. 11ന് നവോത്ഥാനം, രണ്ടിന് മതനിരാസം എന്നീ വിഷയങ്ങളിൽ ചർച്ച ഉണ്ടാവും. വൈകിട്ട് അഞ്ചിന് ജാമിഅത്തുൽ ഹിന്ദ് കോൺവെക്കേഷൻ നടക്കും.

ഞായറാഴ്ച രാവിലെ 6.15ന് പ്രസ്ഥാനിക സെഷൻ, 8.30ന് കർമശാസ്ത്ര സെമിനാർ, 11ന് ഉലമ ആക്ടിവിസം സംവാദം, 2.30ന് ആത്മജ്ഞാനം സെഷൻ എന്നിവ നടക്കും. വൈകിട്ട് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയപ്രഖ്യാപന പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ അധ്യക്ഷത വഹിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP